Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ജീവിതത്തില് ഐശ്വര്യത്തിന് ഹോളി ദിനത്തില് ഈ ജ്യോതിഷ പരിഹാരം
നിറങ്ങളുടെ ഉത്സവമായി ഹോളി ആഘോഷിക്കുന്നു. ഹിന്ദു പഞ്ചാംഗം അനുസരിച്ച്, ഫാല്ഗുണ മാസത്തിലെ പൗര്ണ്ണമി ദിനത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഇന്ത്യയില് ഹോളി ആഘോഷിക്കുന്നത്. രണ്ടു ദിവസമായാണ് ഉത്സവ ചടങ്ങുകള്. ഹോളിഗ ദഹന്, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്ണങ്ങളുടെ ദിനം.

പുത്തന് വസ്ത്രങ്ങള്, രുചികരമായ ഭക്ഷണങ്ങള്, വ്യത്യസ്ത നിറങ്ങള്, നിരവധി അതിഥികള് എന്നിവയെല്ലാം ഹോളി ദിനത്തെ സവിശേഷമാക്കുന്നു. ജ്യോതിഷപ്രകാരം ഈ ദിവസം ചില പരിഹാരങ്ങള് ചെയ്താല് നിങ്ങളുടെ ജീവിതത്തില് സന്തോഷത്തിന്റെ നിമിഷങ്ങള് കൂടുതല് സവിശേഷമാക്കാം. ഈ ലളിതമായ ജ്യോതിഷ പരിഹാരങ്ങള് വായിക്കുക, അത് നിങ്ങളുടെ ജീവിതത്തില് സന്തോഷവും സമാധാനവും സമൃദ്ധിയും നല്കും.

ഐശ്വര്യത്തിന്
ഹോളി ദിനത്തില് വൈകുന്നേരം ദമ്പതികള് ചന്ദ്രദേവനെ ആരാധിക്കണം. ഒരു വെള്ളിത്തളിക അല്ലെങ്കില് ഏതെങ്കിലും വെളുത്ത ലോഹം കൊണ്ട് നിര്മ്മിച്ച ഒരു പ്ലേറ്റ് എടുക്കുക. കുറച്ച് ഉണങ്ങിയ ഈത്തപ്പഴവും പരിപ്പും വഴിപാടായി പ്ലേറ്റില് വയ്ക്കുക. ഒരു ദീപം കത്തിച്ച് ചന്ദ്രന് പാല് അര്പ്പിക്കുക. തുടര്ന്ന് ധൂപം കത്തിച്ചതിന് ശേഷം പ്രാര്ത്ഥിക്കുക. ഐശ്വര്യത്തിനായി ചന്ദ്രദേവന്റെ അനുഗ്രഹം തേടുക.

പണം തിരികെ കിട്ടാന്
നിങ്ങള് ആര്ക്കെങ്കിലും കടമായി നല്കിയ പണം തിരികെ വാങ്ങാന് നിങ്ങള്ക്ക് കഴിഞ്ഞില്ലേ? മാതളനാരങ്ങയുടെ ഒരു ഉണങ്ങിയ ചില്ല എടുക്കുക. നിങ്ങളില് നിന്ന് പണം കടം വാങ്ങിയ വ്യക്തിയുടെ പേര് ചില്ലയില് എഴുതുക. ഹോളിക ദഹന്റെ സമയത്ത് ഇത് അഗ്നിയില് എറിയുക. നിങ്ങള് ആ വ്യക്തിക്ക് കടം നല്കിയ പണം തിരികെ ലഭിക്കാന് ഇത് സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

അമിത ചെലവ് കുറയ്ക്കാന്
ഹോളിക ദഹന് ദിനത്തില്, ഹോളിക ദഹന് ചടങ്ങിന് ശേഷം അല്പം ഭസ്മം എടുക്കുക. ചാരം ഒരു ചുവന്ന തുണിയില് കെട്ടി സൂക്ഷിക്കുക. ഈ തുണി നിങ്ങളുടെ ക്യാഷ് അലമാരയിലോ വാലറ്റിലോ സൂക്ഷിക്കുക. ഇത് വീട്ടില് നിന്നുള്ള പണത്തിന്റെ അമിതമായ ഒഴുക്ക് കുറയ്ക്കുന്നു.

വീട്ടില് നിന്ന് നെഗറ്റീവ് എനര്ജി നീക്കാന്
ഹോളിക ദഹന് ദിനത്തില്, വീടിന്റെ പ്രധാന കവാടങ്ങളില് കുറച്ച് ചുവപ്പ് നിറം വിതറുക. അതിനുശേഷം, നാല് തിരിയിട്ട് കത്തിച്ച രണ്ട് ദിയകള് കത്തിച്ച് ഓരോന്നും പ്രധാന ഗേറ്റിന്റെ ഒരു വശത്ത് സ്ഥാപിക്കുക. ദീപം കത്തിതീരുന്നത് തീരുന്നത് വരെ കാത്തിരുന്ന് ഹോളിക ദഹന്റെ തീയില് ഈ ദീപങ്ങള് എറിയുക. ഇത് വീട്ടിലെ നെഗറ്റിവിറ്റി ഇല്ലാതാക്കും.

സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്
ഒരു ചുവന്ന തുണി എടുക്കുക. അതില് ഒരു മുത്ത്, ഒരു ശംഖ്, ഒരു വെള്ളി നാണയം എന്നിവ ചുവന്ന നിറമുള്ള ഒരു പാക്കറ്റില് വയ്ക്കുക. ചുവപ്പ് നിറത്തിലുള്ള തുണിയില് ഇവ ഒരുമിച്ച് കെട്ടുക. ഇത് പണം സൂക്ഷിക്കുന്ന അലമാരയ്ക്കുള്ളില് വയ്ക്കുക.

വീട്ടില് പോസിറ്റീവ് എനര്ജി വര്ദ്ധിപ്പിക്കാന്
ഹോളി ദിനത്തില് രാത്രിയില് കിഴക്കോട്ട് അഭിമുഖമായി ഇരിക്കുക. ഏഴ് കവറുകളും ഒരു ശംഖും എടുക്കുക. ചുവന്ന പരിപ്പിന്റെ കൂമ്പാരത്തില് ഇവ സ്ഥാപിക്കുക. പവിഴമണികളുള്ള ഒരു ജപമാലയോ തുളസി ജപമാലയോ എടുത്ത് ഓം ഗം ഗണപതയേ നമഃ മന്ത്രം 108 തവണ ജപിക്കുക. ആളൊഴിഞ്ഞ സ്ഥലത്ത് കുഴിയെടുത്ത്, ജപം കഴിഞ്ഞാല് ഇവയെല്ലാം ആ കുഴിയില് കുഴിച്ചിടുക. ഇത് വീട്ടില് പോസിറ്റീവ് എനര്ജി പ്രവഹിക്കാന് സഹായിക്കുന്നു.

ജോലി ലഭിക്കാന്
ആര്ക്കെങ്കിലും ജോലി പ്രശ്നമുണ്ടെങ്കില്, അതായത് ആര്ക്കെങ്കിലും ജോലി ലഭിക്കുന്നില്ലെങ്കില്, ഹോളി ദിവസം രാത്രിയില് ഇത് ചെയ്യുക. 8 നാരങ്ങ എടുത്ത് 21 തവണ തല മുതല് കാല് വരെ ഉഴിയുക. തുടര്ന്ന് ഹോളികയില് അഗ്നിയില് വയ്ക്കുക, ജോലിക്കായി പ്രാര്ത്ഥിക്കുക, 8 പ്രാവശ്യം അഗ്നിയെ വലം വയ്ക്കുക.



Click it and Unblock the Notifications
