ഹോളി: 12 രാശിക്കും ഭാഗ്യനിറങ്ങള്‍ ഇതാണ്

നിറങ്ങളുടെ ഉത്സവമാണ് ഹോളി. എല്ലാ പ്രായക്കാര്‍ക്കും ഈ ഉത്സവം ആഘോഷിക്കുന്നു. പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ഹോളി ഒരു പ്രധാന ആഘോഷമാണ്. ഓരോ നിറത്തിനും മനുഷ്യജീവിതത്തില്‍ അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ നിറത്തിനും അതിന്റേതായ സ്വാധീനവുമുണ്ട്. ജ്യോതിഷമനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ചില പ്രത്യേക നിറങ്ങള്‍ ഭാഗ്യം കൊണ്ടുവരുന്നുണ്ട്. അതിനാല്‍ ഹോളി ആഘോഷത്തിന്റെ ഈ നാളുകളില്‍ 12 രാശിക്കാര്‍ക്കും ഏത് നിറമാണ് ഭാഗ്യമെന്ന് മനസിലാക്കാം. ഒപ്പം ഏത് നിറങ്ങള്‍ നിങ്ങള്‍ ഒഴിവാക്കണമെന്നും അറിയൂ.

മേടം

മേടം

വളരെയേറെ ഊര്‍ജ്ജത്തോടെ ഹോളി ഉത്സവം ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് മേടം രാശിക്കാര്‍. ആളുകളുമായി സംവദിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. ചുവപ്പ്, മഞ്ഞ പച്ച എന്നിവയാണ് നിങ്ങള്‍ക്ക് ഭാഗ്യമെന്ന് കരുതുന്ന നിറങ്ങള്‍. ഈ നിറങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരും. ഈ നിറങ്ങള്‍ പലപ്പോഴും ഉപയോഗിക്കുക.

ഒഴിവാക്കേണ്ട നിറം: കറുപ്പ്

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ വളരെ തീക്ഷ്ണതയോടെ ഹോളി ആഘോഷിക്കും. എല്ലാ മനോഹരമായ വസ്തുക്കളും ഇഷ്ടപ്പെടുന്നവരാണ് ഇടവം രാശിക്കാര്‍. കൂടുതല്‍ ഊര്‍ജ്ജം നേടുന്നതിനും കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനുമായി നിങ്ങള്‍ പിങ്ക്, നീല, വെള്ള, പച്ച തുടങ്ങിയ നിറങ്ങള്‍ തേടണം.

ഒഴിവാക്കേണ്ട നിറം: ചുവപ്പ്

മിഥുനം

മിഥുനം

ഹോളിയില്‍ നിറങ്ങളുമായി കളിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ് മിഥുനം രാശിക്കാര്‍. അവര്‍ വളരെയേറെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംവദിക്കാന്‍ ഇഷ്ടപ്പെടുന്നു. സന്തോഷത്തി ഈ മനോഭാവം നിലനിര്‍ത്താന്‍ നിങ്ങള്‍ മഞ്ഞ, നീല, പിങ്ക്, പച്ച, പര്‍പ്പിള്‍ എന്നിവ ഉപയോഗിക്കണം.

ഒഴിവാക്കേണ്ട നിറം: ചുവപ്പും കറുപ്പും

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ സമാന ചിന്താഗതിക്കാരായ ആളുകളുമായി ഹോളി ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നു. ചെറിയ ഗ്രൂപ്പുകളിലും സമാന ചിന്താഗതിക്കാരായ ഗ്രൂപ്പുകളിലും അവര്‍ക്ക് വളരെ കംഫര്‍ട് തോന്നുന്നു. നെഗറ്റീവ് എനര്‍ജി അകറ്റുന്നതിനും യോജിപ്പും സമാധാനവും ലഭിക്കാനുമായി നിങ്ങള്‍ വെള്ള, ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങള്‍ ഉപയോഗിക്കണം.

ഒഴിവാക്കേണ്ട നിറം: നീല

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിചിഹ്നത്തിന് വളരെയധികം ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ഹോളി. അവര്‍ എല്ലാ ശ്രദ്ധിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. നിങ്ങളുടെ വ്യക്തിത്വവുമായി പൊരുത്തപ്പെടുന്നതിന്, കടും ഓറഞ്ച്, സ്വര്‍ണ്ണത്തിന്റെ എല്ലാ ഷേഡുകളും അല്ലെങ്കില്‍ ചുവപ്പ് നിറം ഉപയോഗിക്കണം.

ഒഴിവാക്കേണ്ട നിറം: കറുപ്പ്

കന്നി

കന്നി

കന്നി രാശിക്കാര്‍ നിറങ്ങളോടൊപ്പം കളിക്കാനും കുടുംബവുമായും സുഹൃത്തുക്കളുമായും ഇടപഴകാനും ഇഷ്ടപ്പെടുന്നു. അടുത്തുള്ളവരും പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ മനസ്സ് കാണിക്കുന്നു. നിങ്ങള്‍ക്ക് തവിട്ട്, നേവി, പീച്ച്, മഞ്ഞ എന്നിവയാണ് ഈ ഹോളി സീസണില്‍ ഭാഗ്യനിറങ്ങള്‍.

ഒഴിവാക്കേണ്ട നിറം: ചുവപ്പും കറുപ്പും

തുലാം

തുലാം

തുലാം രാശിക്കാര്‍ എല്ലായ്‌പ്പോഴും ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്നു. ഹോളി ആഘോഷിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. അവര്‍ മുന്‍കൂട്ടി നന്നായി ആസൂത്രണം ചെയ്യുകയും ഈ ഉത്സവം ഗംഭീരമായി ആഘോഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ലാവെന്‍ഡര്‍, വയലറ്റ്, ബേബി ബ്ലൂ നിറങ്ങള്‍ ഉപയോക്കണം.

ഒഴിവാക്കേണ്ട നിറം: പച്ചയും മഞ്ഞയും

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ എല്ലായ്‌പ്പോഴും അവര്‍ക്ക് പരിചിതമായ ഗ്രൂപ്പുകളില്‍ തുടരാന്‍ ഇഷ്ടപ്പെടുന്നു. ഒപ്പം അവര്‍ ഐക്യവും സമാധാനവും ഇഷ്ടപ്പെടുന്നു. ഈ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാന്‍, നിങ്ങള്‍ ചുവപ്പ്, കറുപ്പ്, മെറൂണ്‍, എന്നി നിറങ്ങള്‍ ഉപയോഗിക്കണം. ഈ നിറങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം പകരും.

ഒഴിവാക്കേണ്ട നിറം: നീലയും വെള്ളയും

ധനു

ധനു

ധനു രാശിക്കാര്‍ ഉയര്‍ന്ന ഉത്സാഹവും ഊര്‍ജ്ജവും നിറഞ്ഞവരാണ്. അവര്‍ വളരെയേറെ സന്തോഷിക്കുന്നവരും വിശ്വാസയോഗ്യരുമാണ്. എല്ലാത്തിലും മികച്ചത് അവര്‍ക്ക് വേണം. അവയുടെ സമാനതകളില്ലാത്ത ഊര്‍ജ്ജ നിലകളുമായി പൊരുത്തപ്പെടുന്നതിന് പര്‍പ്പിള്‍, ഇന്‍ഡിഗോ, വെര്‍മില്യണ്‍, പ്ലം, കടും നീല എന്നി നിറങ്ങള്‍ തേടണം. ഇവ ധനു രാശിക്കാര്‍ക്ക് അനുയോജ്യമായ നിറങ്ങളാണ്.

ഒഴിവാക്കേണ്ട നിറം: ചുവപ്പും കറുപ്പും

മകരം

മകരം

ഈ രാശിചിഹ്നം വളരെ കുറച്ച് നിറങ്ങളില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നു. കൂടുതല്‍ സമയവും ചുറ്റുമുള്ള ആളുകളുമായി സംവദിക്കാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്നു. മകരം രാശിക്കാര്‍ക്ക് അനുയോജ്യമായ നിറം ചാരനിറമാണ്.

ഒഴിവാക്കേണ്ട നിറം: ക്രീമും മഞ്ഞയും

കുഭം

കുഭം

കുംഭം രാശിക്കാര്‍ വെള്ളവും നിറങ്ങളും ഉപയോഗിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്നു. വര്‍ണ്ണങ്ങള്‍ക്കൊപ്പം കളിക്കുമ്പോള്‍ അവര്‍ വളരെയധികം ആസ്വദിക്കും. നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിറങ്ങള്‍ നീല നിറത്തിലുള്ള ഷേഡുകളാണ്. ഈ നിറം നിങ്ങള്‍ക്ക് സന്തോഷം നല്‍കും.

ഒഴിവാക്കേണ്ട നിറം: ഓറഞ്ചും ചുവപ്പും

മീനം

മീനം

മീനം രാശിക്കാര്‍ ഈ ഉത്സവം അവരുടെ അടുത്തുള്ളവരും പ്രിയപ്പെട്ടവരുമൊത്ത് ആസ്വദിക്കും. കടല്‍ നീല, കടല്‍ പച്ച ഷേഡുകള്‍, എല്ലാ മിതമായ ഷേഡുകള്‍ എന്നിവ നിങ്ങള്‍ക്ക് അനുയോജ്യമായ നിറങ്ങളാണ്.

ഒഴിവാക്കേണ്ട നിറം: ഇരുണ്ട ഷേഡുകള്‍

X
Desktop Bottom Promotion