Latest Updates
-
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും? -
തടി കുറയ്ക്കാൻ ഒസെംപിക് മരുന്ന് തേടുകയാണോ? സോഷ്യൽ മീഡിയയിലെ ട്രെൻഡല്ല, ജീവൻ അപകടത്തിലാകും! -
2026 സെപ്റ്റംബർ 6: ഇന്നത്തെ രാഹുകാലം, ഗുളികകാലം, യമകണ്ടം സമയങ്ങൾ; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ശ്രദ്ധിക്കൂ! -
ബുധൻ കന്നി രാശിയിലേക്ക്: ഈ 48 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമാകും! -
സെപ്റ്റംബർ 7-ന് ചന്ദ്രൻ കർക്കടകത്തിലേക്ക്: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
സന്ധ്യയ്ക്ക് നിലവിളക്ക് തെളിയിക്കുക എന്നത് ഹൈന്ദവ വീടുകളില്‍ പിന്തുടര്‍ന്നുപോരുന്ന ആചാരമാണ്. ചിലര്‍ രാവിലെയും വീടുകളില്‍ വിളക്ക് തെളിയിക്കാറുണ്ട്. എങ്കിലും വൈകുന്നേര സമയത്ത് മിക്ക ഹിന്ദു ഭവനങ്ങളില്‍ വിളക്ക് തെളിയിക്കാറുണ്ട്.
വിളക്ക് തെളിയിക്കുന്നതിന് മുമ്പ് ഒരു വീട്ടില്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

വീടും പരിസരവും വൃത്തിയാക്കുക
ഇത് മിക്കവര്‍ക്കും അറിയുന്ന കാര്യമായിരിക്കും. നിലവിളക്ക് കത്തിക്കുന്നതിന് മുമ്പായി വീടും പരിസരവും അടിച്ചുവാരി, തുടച്ച് വൃത്തിയാക്കണം.
കുളിച്ച് ശുദ്ധിയാകണം, വൃത്തിയുള്ള വസ്ത്രം ധരിക്കുക
വീട് മാത്രമല്ല, വിളക്ക് തെളിയിക്കുന്നതിന് മുമ്പ് അത് ചെയ്യുന്നവരും ശുദ്ധിയായിരിക്കണം. അവര്‍ മാത്രമല്ല വീട്ടിലുള്ള എല്ലാവരും വൈകുന്നേരം ആ സമയത്തോടനുബന്ധിച്ച് ദേഹശുദ്ധി വരുത്തി, അലക്കി വൃത്തിയാക്കിയ വസ്ത്രം ധരിച്ച് പ്രാര്‍ത്ഥനയ്ക്ക് തയ്യാറെടുക്കണം. ഒരുപക്ഷേ വിളക്ക് തെളിയിക്കുന്നതിന് അല്‍പ്പം മുമ്പ് കുളിച്ചവര്‍ വിളക്ക് തെളിയിക്കുന്നതിന് മുന്നോടിയായി കൈകാലുകളും മുഖവും നിര്‍ബന്ധമായി കഴുകുക.
വെള്ളം തളിച്ച് ശുദ്ധിയാക്കുക
വീടും പരിസരവും വൃത്തിയാക്കി, കുളിച്ചതിന് ശേഷം അല്‍പ്പം വെള്ളം വലതുകയ്യില്‍ എടുത്ത്, അതില്‍ തുളസിയില ഇട്ട് ഇടതുകൈ കൊണ്ട് അടച്ചുവെച്ച് ഓം ഹ്രീം ഗംഗായെ നമഃ എന്ന് എട്ട്തവണ ജപിക്കുക. ശേഷം ഓം സ്ഥലശുദ്ധി, ഓം ഗൃഹശുദ്ധി, ഓം മനഃശുദ്ധി എന്ന് ജപിച്ച് ആ വെള്ളം വീടിന്റെ എല്ലാ ഭാഗങ്ങളിലും തളിക്കുക. പ്രത്യേകിച്ച് നിലവിളക്ക് തെളിയിക്കാന്‍ പോകുന്ന ഇടത്ത്.
വീടിന് വെളിയില്‍ നെരിപ്പോട് വെക്കുക
വിളക്ക് തെളിയിക്കുന്നതിന് മുമ്പായി വീടിന് വെളിയില്‍ പുകയ്ക്കുന്ന ഒരു പതിവ് പണ്ട് ഹിന്ദു ഭവനങ്ങളില്‍ ഉണ്ടായിരുന്നു. തലേ ദിവസം കത്തിച്ച തിരിയുടെ അവശിഷ്ടങ്ങളും ചകിരിയും എല്ലാം ചേര്‍ത്ത് അതില്‍ ചെറുതായി തീ കൊളുത്തുക. അതിനുശേഷം ആ തീ കെടുത്തുക. അപ്പോള്‍ അതിലെ പുക വീടിന്റെ പരിസരമാകെ നിറയും.
സന്ധ്യാസമയത്ത് വീട്ടില്‍ നിലവിളക്ക് തെളിയിക്കുമ്പോള്‍ ചെറുപ്രാണികളും മറ്റം തിരിവെളിച്ചത്തില്‍ ആകൃഷ്ടരായി അകത്തേക്ക് പ്രവേശിക്കാതിരിക്കാനാണ് ഇത് ചെയ്യുന്നത്. മാത്രമല്ല ജേഷ്ഠ ഭഗവതി സങ്കല്പ്പത്തിലും ഇങ്ങനെ ചെയ്യുന്നു.
വിളക്ക് തെളിയിക്കുന്നതിന് മുമ്പ് മറ്റ് വിളക്കുകള്‍ അണയ്ക്കുക
വൈദ്യുത ബള്‍ബുകള്‍ അടക്കം വീട്ടിലെ വിളക്കുകളും കെടുത്തിയതിന് ശേഷം വേണം വിളക്ക് കത്തിക്കാന്‍.
പൂജാമുറിയിലോ ഉമ്മറത്തോ വിളക്ക് കത്തിക്കുക
പൂജാമുറിയിലോ ഉമ്മറത്തോ നിലവിളക്ക് തെളിയിക്കാം. ചിലര്‍ പൂജാമുറിയിലും ഉമ്മറത്തും വിളക്കുകള്‍ തെളിയിക്കാറുണ്ട്. ചിലര്‍ തൂക്കുവിളക്കും ഉപയോഗിക്കാറുണ്ട്. അങ്ങനെയെങ്കിലും നിലവിളക്ക് നിര്‍ബന്ധമായും തെളിയിക്കണം. ചിലാളുകള് തുളസിത്തറയിലും തിരി കത്തിക്കാറുണ്ട്. ഇതെല്ലാം നല്ലതാണ്.
തിരി തെളിയിക്കുമ്പോള്‍ കിഴക്ക് വശത്തും പടിഞ്ഞാറ് വശത്തും തിരിനാളങ്ങള്‍ വരുന്ന രീതിയില്‍ വേണം തെളിയിക്കാന്‍. ഒരു വശത്ത് രണ്ട് തിരികള്‍ അഗ്രഭാഗത്ത് പിണച്ച് കൈകള്‍ കൂപ്പുന്ന രീതിയില്‍ ക്രമീകരിക്കാം. രണ്ട് തിരി അല്ലെങ്കില്‍ അഞ്ചുതിരിയും തെളിയിക്കാം.
വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ രാമനാപ ജപവും സന്ധ്യാനാമ കീര്‍ത്തനവും ചൊല്ലാന്‍ ശ്രമിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications