Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഹിന്ദു പുതുവത്സര രാശിഫലം; മാര്‍ച്ച് 22 മുതല്‍ ഒരു വര്‍ഷത്തേക്ക് ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍, ദോഷഫലങ്ങള്‍
ഹിന്ദു പുതുവത്സരം അതായത് വിക്രം സംവത് 2080 മാര്‍ച്ച് 22 ബുധനാഴ്ച ആരംഭിക്കും. ഈ ദിവസം ഉത്രട്ടാതി നക്ഷത്രം നിലനില്ക്കുകയും സൂര്യന്, വ്യാഴം, ബുധന്‍, ചന്ദ്രന്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങള്‍ മീനരാശിയില്‍ നിലകൊള്ളുകയും ചെയ്യും. ഇതോടൊപ്പം ശുക്രന് ദോഷകരമായ രാഹുവിനൊപ്പമായിരിക്കും. ഈ ദിവസം ചൊവ്വ മിഥുന രാശിയില്‍ നില്‍ക്കുകയും ശനിയില്‍ നിന്ന് നവപഞ്ചമയോഗം രൂപപ്പെടുകയും ചെയ്യും.
ഈ ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനം കാരണം, ഈ ഹിന്ദു പുതുവത്സരം ഓരോ രാശിക്കാരെയും ബാധിക്കും. പല രാശിക്കാര്‍ക്കും ഇത് പ്രതികൂലമായിരിക്കുമെങ്കിലും ചിലര്‍ക്ക് ഗുണഫലങ്ങള്‍ സമ്മാനിക്കും. ഹിന്ദു പുതുവര്‍ഷത്തില്‍ അടുത്ത ഒരു വര്‍ഷക്കാലം ഈ രാശിക്കാരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നിറയും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
രാഹുവും ശുക്രനും മേടരാശിയിലാണ് ഇരിക്കുന്നത്. ഇതോടൊപ്പം ഈ സംവത്സരത്തില്‍ ഒക്ടോബര്‍ വരെ മേടരാശിയില്‍ രാഹുവിന്റെ സംക്രമണം നിലനില്ക്കും. മേടരാശിയുടെ അധിപനായ ചൊവ്വ മേടം രാശിയില്‍ നിന്ന് മൂന്നാം ഭാവത്തില്‍ നിന്ന് നിങ്ങളെ ധൈര്യശാലിയും ഭയരഹിതനുമാക്കുന്നു. മേടം രാശിക്കാര്‍ക്ക് ഈ സമയം സഹോദരിമാരില്‍ നിന്ന് വാത്സല്യവും നേട്ടങ്ങളും ലഭിക്കും. ബിസിനസ്സില്‍ റിസ്ക് എടുത്താല്‍ നിങ്ങള്‍ക്ക് ലാഭം നേടാനാകും. എന്നാല്‍, അമിതമായ ഉത്സാഹവും അപകടസാധ്യതയും മൂലം നഷ്ടം സംഭവിക്കുമെന്ന ഭയവും നിലനില്ക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ആശുപത്രി വാസം വേണ്ടിവന്നേക്കാം. തീയും മൂര്‍ച്ചയുള്ള വസ്തുക്കളും നിങ്ങള്‍ ശ്രദ്ധിക്കണം.

ഇടവം
ഇടവം രാശിയുടെ അധിപനായ ശുക്രന് രാഹുവിനൊപ്പം നില്ക്കുന്നതിനാല് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. അത്തരമൊരു സാഹചര്യത്തില്‍, ഇടവം രാശിക്കാര്‍ക്ക് ഈ വര്‍ഷം ചെലവേറിയതായിരിക്കും. നിങ്ങളുടെ ഹോബികള്‍ക്കായി ധാരാളം പണം ചെലവഴിച്ചേക്കാം. എതിര്‍ലിംഗത്തിലുള്ള സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നിങ്ങള്‍ ശ്രദ്ധാലുവായിരിക്കണം. അവര്‍ കാരണം നിങ്ങള്‍ക്ക് മാനസികമായി ദുഖവും പ്രശ്നങ്ങളും ഉണ്ടാകാം. ജോലിയെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ചില അനിശ്ചിതത്വങ്ങള്‍ നേരിടേണ്ടിവരും, ജോലിയിലും തൊഴില്‍ മേഖലയിലും മാറ്റത്തിനായുള്ള ആശയം നിങ്ങളുടെ മനസ്സില്‍ വരും.

വൃശ്ചികം
വൃശ്ചിക രാശിയുടെ അധിപനായ ചൊവ്വ നിങ്ങളുടെ രാശിയുമായി എട്ടാം ഭാവത്തില്‍ സംക്രമണം നടത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വൃശ്ചിക രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പരിക്കും അപകടവും നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍, നിങ്ങള്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്, വായ്പകളില്‍ നിന്നും കടങ്ങളില്‍ നിന്നും കഴിയുന്നത്ര വിട്ടുനില്‍ക്കുക. വാഹനം, വീട് എന്നിവയ്ക്കായി പണം ചിലവഴിക്കേണ്ടിവരും. ഈ സമയം നടക്കുന്ന ചില സംഭവങ്ങള്‍ നിങ്ങളെ അസ്വസ്ഥരാക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുക. ബിസിനസ്സില്‍ സ്ഥിതി സാധാരണമായിരിക്കും, കഠിനാധ്വാനം വളരെ കൂടുതലായിരിക്കും.

മകരം
മകരം രാശിക്കാര്‍ ഈ സമയം ഏഴരശനിയുടെ മൂന്നാം ദശയുടെ സ്വാധീനത്തിലായിരിക്കും. നിങ്ങളുടെ രാശി അധിപനായ ശനി ചൊവ്വയുമായി നവപഞ്ചമ യോഗത്തിലായിരിക്കും. ഈ യോഗം കാരണം, ഈ കാലയളവില്‍, നിങ്ങള്‍ക്ക് അത്യധികം ഉത്സാഹത്തോടെ എന്തെങ്കിലും ചെയ്യാന്‍ കഴിയും. എന്നാാല്‍ ഏതെല്ലാം നിങ്ങള്‍ക്ക് പ്രശ്നവും ഉണ്ടാക്കും. ഈ സമയത്ത്, നിങ്ങള്‍ നിക്ഷേപങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം, അല്ലാത്തപക്ഷം നഷ്ടം ഉണ്ടായേക്കാം. നിങ്ങളുടെ ചെലവുകളും കൂടുതലായിരിക്കും. ഹോബികള്‍ക്കും യാത്രകള്‍ക്കുമായി ധാരാളം പണം ചെലവഴിക്കേണ്ടിവന്നേക്കാം.

കുംഭം
കുംഭ രാശിക്കാര്‍ക്ക് ഈ സമയം കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം. വീടോ സ്ഥലമോ വാങ്ങന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ശ്രമങ്ങള്‍ വിജയിക്കുമെങ്കിലും കടഭാരവും തലയില്‍ നില്ക്കും, ഇത് മൂലം മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. പരിക്കുകള്‍ക്കും അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. അതിനാല്‍ അപകടകരമായ ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഈ കാലയളവില്‍ ജ്യേഷ്ഠനുമായി തര്‍ക്കമുണ്ടായേക്കാം. ചില അടുത്ത ബന്ധങ്ങളില്‍ കാരണം പിരിമുറുക്കം വര്‍ദ്ധിക്കും. ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കാകുലരാകും. രോഗങ്ങളെ കരുതിയിരിക്കുക.



Click it and Unblock the Notifications
