Latest Updates
-
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ?
രാവിലെ ഉണരുമ്പോള്‍ ഈ സാധനങ്ങളാണോ ആദ്യം കാണാറുള്ളത്? കഷ്ടകാലം!
ഹിന്ദു വിശ്വാസ പ്രകാരം, രാവിലെ എന്ത് കണികണ്ടുണരുന്നു എന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. രാവിലെ ആദ്യം എന്താണോ കണികാണുന്നത്, അതിനനുസരിച്ചായിരിക്കും അന്നത്തെ ദിവസം എന്നാണ് വിശ്വാസം. അപ്രകാരം നോക്കുകയാണെങ്കില്‍ ഹിന്ദുവിശ്വാസപ്രകാരം, ഒരു വ്യക്തി കണികാണാന്‍ പാടില്ലാത്ത ചതില വസ്തുക്കളുണ്ട്. അവ ഏതെല്ലാമെന്നും, എന്തുകൊണ്ടാണ് ഈ വസ്തുക്കള്‍ കണികാണരുത് എന്ന് പറയുന്നത് എന്നും നോക്കാം.

നിലച്ച ക്ലോക്ക്
ബെഡ്റൂമിലും അതുപോലെ ഹാളിലും ക്ലോക്ക് ഇല്ലാത്ത വീടുകള്‍ വളരെ കുറവായിരിക്കും. രാവിലെ തന്നെ സമയം നോക്കാനുള്ള എളുപ്പത്തിന് മിിക്കവരും ഒരു ക്ലോക്ക് റൂമില്‍ കരുതാറുണ്ട്. ചിലര്‍ ചുമരില്‍ ബെഡിന് നേരെ ക്ലോക്ക് വെയ്ക്കും. എന്നാല്‍, ഈ ക്ലോക്ക് നിലച്ചതാണെങ്കില്‍ റൂമില്‍ ഒരിക്കലും വെയ്ക്കാന്‍ പാടുളഅളതല്ല. കേടായതോ, നിലച്ചതോ ആയ ക്ലോക്ക് കണികാണുന്നത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കുന്നതിന് കാരണമാകുന്നുണ്ട്. കൂടാതെ, ക്ലോക്ക് സമയത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാല്‍, അന്നത്തെ ദിവസം പല കാര്യങ്ങളിലും നിങ്ങള്‍ പലതരം പ്രതിസന്ധികളും നേരിട്ടേക്കാം.
കഴുകാത്ത പാത്രങ്ങള്‍
ചിലര്‍ രാത്രിയില്‍ ആഹാരം കഴിച്ചു കഴിഞ്ഞാല്‍ പാത്രങ്ങള്‍ കഴുകാതെ അടുക്കളയില്‍ തന്നെ വെയ്ക്കും. എന്നാല്‍, ഇത്തരത്തില്‍ അടുക്കളയില്‍ പാത്രങ്ങള്‍ വെയ്ക്കുന്നത് നല്ലതല്ല. രാവിലെ ആദ്യം അടുക്കളയില്‍ കയറുന്നവര്‍ കണികാണുന്നത് ഈ പാത്രങ്ങളായിരിക്കും. ഈ പാത്രങ്ങള്‍ കണികണ്ടാല്‍, ഒരു ദിവസം പ്രവര്‍ത്തിക്കാനുള്ള പോസറ്റീവ് എനര്‍ജി നിങ്ങളില്‍ നിന്നും നഷ്ടമാകും. അതുപോലെ, മനസ്സില്‍ ദുഷിച്ച ചിന്തകള്‍ വരുന്നതിനും, വീട്ടില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ട്.
പൊട്ടിയ കണ്ണാടി
മുറിയില്‍ കണ്ണാടി വെയ്ക്കാത്തവര്‍ കുറവാണ്. രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ കണ്ണാടി നോക്കി മുഖത്തിന്റെ ഭംഗി നോക്കുന്നവരും ഉണ്ട്. എന്നാല്‍, ഈ കണ്ണാടി പൊട്ടിയതാണെങ്കില്‍ അത് അശുഭ ലക്ഷണമായാണമ് കണക്കാക്കപ്പെടുന്നത്. പൊട്ടിയ കണ്ണാടി കാണുന്നത് അന്നത്തെ ദിവസം പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് കാരണമാകുമെന്നാണ് വിശ്വാസം. അതുപോലെ, ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിലും പലവിധത്തിലുള്ള തടസ്സങ്ങളും നിങ്ങള്‍ നേരിട്ടേക്കാം. അതിനാല്‍, മുറിയില്‍, അല്ലെങ്കില്‍ വീട്ടില്‍ നിന്നും പൊട്ടിയ കണ്ണാടി നീക്കം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
നിഴല്‍
രാവിലെ എഴുന്നേല്ക്കുമ്പോള് നിങ്ങള്‍ ഏതെങ്കിലും വസ്തുക്കളുടെ അല്ലെങ്കില്‍ നിങ്ങളുടെ തന്നെ നിഴല്‍ കാണുന്നത് ശുഭകരമായ കാര്യമല്ല. കാരണം, നിഴല്‍ മരണത്തിനെ സൂചിപ്പിക്കുന്നതാണ്. അതിനാൽ, നിഴല്‍ കാണാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
