For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണക്കാരാനാകാന്‍ ഈ മന്ത്രം ഇങ്ങനെ ചൊല്ലൂ

By Saritha.p
|

ജീവിതത്തില്‍ എത്ര ശ്രമിച്ചിട്ടും വിജയിക്കുന്നില്ലെന്ന നിരാശയുണ്ടോ നിങ്ങള്‍ക്ക്? സമ്പന്നനാകാന്‍ സാഹചര്യം അനുകൂലമല്ലെന്നുണ്ടോ? ദിവസവും ഓരോ പരീക്ഷണം നടത്തിയിട്ടും എവിടേയും എത്തുന്നില്ലെന്ന വിഷമത്തിലാണോ? പ്രശസ്തിയും സമ്പത്തും ആഗ്രഹിക്കാത്ത മനുഷ്യരില്ല, എല്ലാ മനുഷ്യരുടെ ഉള്ളിലും ഈ ആഗ്രഹം ഒളിഞ്ഞിരിക്കുന്നുണ്ടാകുമെന്ന് തീര്‍ച്ച. പക്ഷെ എങ്ങനെ ഈ ലക്ഷ്യത്തിലേക്കെത്തും. വേദങ്ങളും മന്ത്രങ്ങളുമെല്ലാം മനസ്സിന് ആശ്വാസം തരുന്നതിനൊപ്പം ജീവിതവിജയത്തിനും സഹായകരമാണ്. ജീവിതവിജയത്തിലേക്ക് നയിക്കുന്ന മന്ത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.


ജീവിതവിജയം എന്നുദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു രംഗത്തുള്ള ഉന്നതിയല്ല, ജീവിതത്തിന്റെ പലഘട്ടങ്ങളിലുമുള്ള മന:സുഖവും പുരോഗതിയുമെല്ലാം ജീവിതവിജയമെന്ന ഒറ്റവാക്കില്‍ സംഗ്രഹിക്കാം. ചിലര്‍ ബിസിനസ്/ജോലി സംബന്ധ മേഖലയില്‍ മികച്ച നിലയിലാണെങ്കിലും ആ സമ്പത്ത് ഏറെ നേരം കൈകളില്‍ നില്‍ക്കാത്തതിനെ ഭാഗ്യദോഷമായി കരുതുന്നു. അങ്ങനെ വന്നാലും ആ വ്യക്തിക്ക് മനസ്സമാധാനം ഇല്ലാതാകും. ചിലരുടെ വൈവാഹിക/ പ്രേമ ജീവിതത്തിലാകും പ്രശ്‌നങ്ങള്‍ ഉണ്ടാകുക. അങ്ങനെ എല്ലാവിധ പ്രശ്‌നങ്ങളും ഇല്ലാതാക്കി സമാധാനത്തോടെയുള്ള ജീവിതമാണ് എല്ലാവരുടേയും ആഗ്രഹം.

നന്മ മാത്രം ലക്ഷ്യമിടുന്നവയാണ് മന്ത്രങ്ങള്‍. അതിനാല്‍ തന്നെ മന്ത്രോപാസകരും നന്മ ലക്ഷ്യമിടുന്നവരാകണം. ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് വെച്ച്, ശരിയായ രീതിയില്‍ വേണം മന്ത്രം ജപിക്കാന്‍. ഈ നിഷ്ഠ പാലിച്ചു നോക്കൂ,

വിജയം നിങ്ങള്‍ക്ക് അകലെയാകില്ല. എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നിട്ടും ബിസിനസ്സില്‍ ഉന്നതിയില്ലാതിരിക്കുക, ജോലിയ്ക്ക് സ്ഥിരതയില്ലാതാകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ തുടരുന്നെങ്കില്‍ അതിന് പ്രധാനഹേതു ഈശ്വരപ്രീതിയില്ലാത്തതാകാം. ഗണപതി പ്രീതിയാണ് ഇതിനാവശ്യം. ധനാഗമനത്തിനും സൗഭാഗ്യങ്ങള്‍ക്കും ലക്ഷ്മി പ്രീതിയും പ്രേമജീവിതവിജയത്തിന് ആവശ്യമായ കാമദേവപ്രീതിയും നേടാനുള്ള മന്ത്രങ്ങളെ ഇവിടെ പരിചയപ്പെടാം. മന്ത്രോച്ചാരണത്തിന് മുമ്പ് പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നല്ല ഉച്ചാരശുദ്ധിയോടെ വേണം മന്ത്രങ്ങള്‍ സ്ഫുടം ചെയ്യാന്‍.

മന്ത്രങ്ങള്‍ ഉച്ചരിക്കാന്‍ ആഴ്ചയില്‍ എല്ലാദിവസവും നല്ലതാണെങ്കിലും അതിലും ഉത്തമമായ ദിവസങ്ങളുമുണ്ട്. ഓരോ മന്ത്രത്തിനും അനുയോജ്യമായ ഇത്തരം പ്രത്യേകദിനങ്ങള്‍ തെരഞ്ഞെടുത്ത് മന്ത്രോച്ചാരണം നടത്തുന്നത് കൂടുതല്‍ മികച്ച ഫലം നല്‍കുന്നതാണത്രേ. ഒപ്പം പൂര്‍ണ്ണവിശ്വാസത്തോടെ വേണം ഓരോ മന്ത്രങ്ങളും ഉരുവിടാന്‍.

പണക്കാരാനാകാന്‍ ഈ മന്ത്രം ഇങ്ങനെ ചൊല്ലൂ

പണക്കാരാനാകാന്‍ ഈ മന്ത്രം ഇങ്ങനെ ചൊല്ലൂ

വിഘ്‌നങ്ങള്‍ ഇല്ലാതാക്കാന്‍

ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ സര്‍വ്വജനം മേ വശമാനയ സ്വാഹ മന്ത്രം:

എല്ലാവരും അറിഞ്ഞിരിക്കേണ്ട മന്ത്രമാണിത്. വിഘ്‌നേശ്വരനാണ് ഗണപതി, ഗണപതിയെ പ്രസാദിപ്പിക്കുന്ന ഈ മന്ത്രമാണ് ജീവിതവിജയത്തിന് ഉത്തമമായ മന്ത്രങ്ങളിലൊന്ന്. ഏതൊരു സംരംഭം തുടങ്ങുന്നതിന് മുമ്പും നമ്മള്‍ ഗണപതി ഹോമമോ ഗണപതിക്കായി പ്രത്യേക വഴിപാടോ നടത്താറില്ലേ, അതേ പോലെ ജീവിതത്തിലെ വിഘ്‌നങ്ങളെ ഇല്ലാതാക്കാന്‍ ഗണേശനെ പ്രസാദിപ്പിക്കാനുള്ള മന്ത്രമാണിത്.

മന്ത്രോച്ചാരണ രീതി

മന്ത്രോച്ചാരണ രീതി

ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ സര്‍വ്വജനം മേ വശമാനയ സ്വാഹ എന്ന മൂലമന്ത്രത്തോടൊപ്പം ഏകദന്തായ വിദ്മഹേ വക്രതുണ്ഡായധീമഹീ തന്നോദന്തീ പ്രചോദയാല്‍ എന്ന ഗണപതി പൂജയുടെ ഉപചാരമന്ത്രവും ഉച്ചാരണപ്പിശകില്ലാതെ മന:പാഠമാക്കുക. ഈ മന്ത്രം ഉച്ചരിക്കുന്നതിന് ചില ചിട്ടകള്‍ കൂടി പാലിക്കേണ്ടതുണ്ട്. ഗണപതിയുടെ വിഗ്രഹത്തിന് മുമ്പിലിരുന്ന് വേണം മന്ത്രം ഉച്ചരിക്കാന്‍. ചന്ദനത്തിരികള്‍ പുകച്ചും ഈശ്വരന് പുഷ്പം അര്‍പ്പിച്ചും മന്ത്രം ഉച്ചരിക്കാം. നെയ് വിളക്കും കത്തിച്ചുവെക്കുക. 108 അല്ലെങ്കില്‍ 1008 ആവര്‍ത്തി മന്ത്രം ഉച്ചരിക്കണം. 21 ദിവസം മുടങ്ങാതെ മന്ത്രോച്ചാരണം ആവര്‍ത്തിച്ചാല്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്നാണ് വിശ്വാസം.

പ്രേമപൂര്‍ത്തിക്ക്

പ്രേമപൂര്‍ത്തിക്ക്

പ്രേമപൂര്‍ത്തിക്ക് ഓം കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹീ തന്നോനംഗ പ്രചോദയാല്‍ മന്ത്രം: പുരാണകഥകളിലെ പ്രണയജോഡികളാണ് കാമദേവനും രതീദേവിയും. ക്ഷിപ്രകോപിയായ പരമശിവനെ പോലും പ്രണയാതുരനാക്കിയ കാമദേവനെ പൂജിക്കുന്നവര്‍ ഏറെയുണ്ട്. നിങ്ങളുടെ സ്വകാര്യജീവിതത്തില്‍ പങ്കാളിയുമായുള്ള പ്രശ്‌നമോ കാമുകി/കാമുകനുമായുള്ള പ്രശ്‌നമോ എന്തും പരിഹരിക്കാം കാമദേവമന്ത്രം കൊണ്ട്. ''ഓം കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹീ തന്നോനംഗ പ്രചോദയാല്‍ എന്ന ഉപചാരമന്ത്രമാണ് കാമദേവപൂജയ്ക്കായി ഉച്ചരിക്കേണ്ടത്. കാമദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനാണ് ഈ പൂജ നടത്തുന്നത്.

മന്ത്രോച്ചാരണ രീതി

മന്ത്രോച്ചാരണ രീതി

വെള്ളിയാഴ്ച രാത്രി വേണം മന്ത്രം ജപിക്കാന്‍. പൂജാമുറിക്കടുത്ത് നെയ് വിളക്ക് കത്തിച്ചുവെച്ച് മന്ത്രം ഉച്ചരിക്കാം. കാമദേവന് പുഷ്പാര്‍ച്ചനയും ഒപ്പം ചന്ദനത്തിരി പുകയ്ക്കുകയും ആവാം. 40 ദിവസത്തോളം ഈ രീതി പിന്തുടര്‍ന്നാല്‍ ഫലം ലഭിക്കും.

ദേവിയെ പൂജിക്കുമ്പോള്‍

ദേവിയെ പൂജിക്കുമ്പോള്‍

ഭാഗ്യമന്ത്രമായ ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന സമൃദ്ധിം ദേഹി ദേഹി നമ: മന്ത്രം: പേരുപോലെ ഭാഗ്യസിദ്ധിക്കായുള്ള മന്ത്രമാണ് ഇനി പറയുന്നത്. ഹിന്ദുവിശ്വാസപ്രകാരം മഹാലക്ഷ്മിയാണ് ഭാഗ്യത്തിന്റെ ദേവത. അതിനാല്‍ ഭാഗ്യം നേടാന്‍ ദേവി മഹാലക്ഷ്മിയെ പ്രസാദിപ്പിക്കേണ്ടതുണ്ട്. ''ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന സമൃദ്ധിം ദേഹി ദേഹി നമ:'' എന്ന മന്ത്രമാണ് ദേവിയെ പൂജിക്കുമ്പോള്‍ ഉരുവിടേണ്ടത്.

മന്ത്രോച്ചാരണ രീതി:

മന്ത്രോച്ചാരണ രീതി:

ബുധനാഴ്ചയാണ് മഹാലക്ഷ്മി മന്ത്രം ഉച്ചരിക്കാന്‍ ഏറ്റവും ഉചിതമായ ദിവസം. പൂജാമുറിക്ക് മുന്നിലിരുന്ന് മന്ത്രം ഉരുവിടാം. മന്ത്രം ഉരുവിടുമ്പോള്‍ പൂജാമുറിയില്‍ നെയ് വിളക്ക് കത്തിച്ചുവെക്കണം. മന്ത്രോച്ചാരണവേളയില്‍ ധൂപം പുകച്ച് ദേവിക്ക് പുഷ്പാര്‍ച്ചന നടത്തുന്നതും മികച്ച ഫലം നല്‍കും. ഓരോ തവണയും രാവിലെ അഞ്ച് പ്രാവിശ്യമെങ്കിലും മന്ത്രം ഉച്ചരിക്കാം. മന്ത്രോച്ചാരണ സമയത്ത് തുളസിമണി മാലയും കയ്യില്‍ കരുതാം. 11 ദിവസങ്ങളിലായി ഈ മന്ത്രം മുറതെറ്റാതെ ഉരുവിടുന്നവര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യം കൈവരും എന്നാണ് വിശ്വാസം.

English summary

Here is How You Can Get Rich With The Help Of Mantras

Here is How You Can Get Rich With The Help Of Mantras
X
Desktop Bottom Promotion