Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ശുഭയോഗങ്ങളോടെ പുതുമാസത്തിന്റെ തുടക്കം; ഇന്ന് സൂര്യനെപ്പോലെ ഭാഗ്യം തിളങ്ങുന്ന 5 രാശിക്കാര്‍
ഒക്ടോബര്‍ 1ന് ഞായറാഴ്ച ചന്ദ്രന് ചൊവ്വയുടെ രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. ഇന്ന് അശ്വിനി മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ രണ്ടാം ദിവസമാണ്. അതായത് ഇന്ന് ഒക്ടോബര്‍ മാസത്തിലെ ആദ്യ ദിവസമാണ്. ഈ ശുഭദിനത്തില്‍ ഹര്‍ഷണ യോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, അശ്വിനി നക്ഷത്രം എന്നിവയുണ്ടാകും. ഇതോടൊപ്പം കന്നിരാശിയില്‍ ബുധന്‍ സംക്രമിക്കുന്നതിനാല്‍ ഈ ദിവസത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.
ജ്യോതിഷ പ്രകാരം, സര്‍വാര്‍ത്ത സിദ്ധി യോഗത്തില്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും എല്ലായ്പ്പോഴും ശുഭകരമായ ഫലങ്ങള്‍ നല്‍കുകയും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം, ഞായറാഴ്ച അഞ്ച് രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കുകയും ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യും. ഒക്ടോബര്‍ 1 ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ ലഭിക്കുമെന്ന് നമുക്ക് നോക്കാം.

ഇടവം
ഒക്ടോബര്‍ 1 ഇടവം രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. ഇടവം രാശിക്കാരുടെ കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. പുതിയ വാഹനം വാങ്ങുന്നതോ വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോ പ്ലാന്‍ ചെയ്യാം. കുടുംബാംഗങ്ങളുമായി ഒന്നടങ്കം എവിടെയെങ്കിലും പോകാന്‍ പ്ലാന്‍ ചെയ്യാനാകും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഇന്ന് നല്ല വിജയം ലഭിക്കും. ദാമ്പത്യജീവിതം നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി ഒരു യാത്ര പോകാനാകും.
പരിഹാരം: ഞായറാഴ്ച മൂന്ന് ചൂലുകള്‍ വാങ്ങി അടുത്ത ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ വയ്ക്കുക.
കന്നി
ഒക്ടോബര്‍ 1 കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കുകയും ദിവസം മുഴുവന്‍ അവരോടൊപ്പം ആസ്വദിക്കുകയും ചെയ്യും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. നിങ്ങളുടെ അമ്മായിയമ്മമാരില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടം ലഭിച്ചേക്കാം. സഹോദരങ്ങളുടെയും സഹോദരിമാരുടെയും സഹായത്തോടെ, നിങ്ങള്‍ ചില ജോലികള്‍ പൂര്‍ത്തിയാക്കും. കുട്ടികളുമായി നല്ല സമയം ചെലവഴിക്കും. സാമൂഹിക കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ബഹുമാനം വര്‍ധിക്കും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍, ശര്‍ക്കരയും നെയ്യും വെള്ളത്തില്‍ ഇട്ട് സൂര്യഭഗവാന് സമര്‍പ്പിച്ച് സൂര്യ ചാലിസ പാരായണം ചെയ്യുക.

വൃശ്ചികം
ഒക്ടോബര്‍ 1 വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ്. വൃശ്ചിക രാശിക്കാര്‍ക്ക് സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാന്‍ പ്ലാന്‍ ചെയ്യാം. ഈ രാശിചിഹ്നത്തിലുള്ള മാതാപിതാക്കള്‍ക്ക് അവരുടെ സന്താനങ്ങളുടെ ചില നേട്ടങ്ങളെക്കുറിച്ച് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷമുണ്ടാകും. വീട്ടില്‍ ചില അതിഥികള്‍ വന്നേക്കാം. വീട്ടിലേക്ക് ചില ആഡംബര വസ്തുക്കള്‍ വാങ്ങാനാകും. വ്യാപാരികള്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാകും.
പരിഹാരം: ആല്‍മരത്തിന്റെ ചുവട്ടില്‍ പാല് അര്‍പ്പിക്കുകയും നിങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
ധനു
ഒക്ടോബര്‍ 1 ധനു രാശിക്കാര്‍ക്ക് ഗുണകരമാണ്. ധനു രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമായതിനാല്‍ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ആത്മീയമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. നിങ്ങള്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ അഭിനന്ദിക്കപ്പെടും. നിങ്ങളുടെ മാതാപിതാക്കളെ സേവിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. സുഹൃത്തുക്കളുമായി ഉല്ലസിക്കാനാകും. വിദേശത്തേക്ക് പോകാനുള്ള അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ നേട്ടങ്ങളുണ്ടാകും, അത് നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യും. ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കില്‍, ഇന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
പ്രതിവിധി: ഞായറാഴ്ച രാത്രി കട്ടിലിനരികില്‍ പാല് സൂക്ഷിക്കുക, അടുത്ത ദിവസം അക്കേഷ്യ മരത്തിന്റെ വേരുകളില്‍ ഈ പാല് ഒഴിക്കുക.

മകരം
ഒക്ടോബര്‍ 1 മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ശുഭകരമായ യോഗത്തിന്റെ സ്വാധീനത്താല്‍, മകരം രാശിക്കാര്‍ അവരുടെ ദൈനംദിന പ്രധാനപ്പെട്ട ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കും. നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ സജീവമായി പങ്കെടുക്കും. നിങ്ങളുടെ പൊതു പിന്തുണ വര്‍ദ്ധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം എവിടെയെങ്കിലും പോകാന്‍ പദ്ധതിയിടും. കുടുങ്ങിക്കുടന്ന പണം തിരികെ ലഭിക്കും. ദാമ്പത്യത്തിലെ തടസ്സങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ വിജയിക്കും.
പരിഹാരം: ശത്രുക്കദോഷവും തടസ്സങ്ങളും അകറ്റാന്‍ ഞായറാഴ്ച വൈകുന്നേരം ആല്‍മരത്തിന്റെ ചുവട്ടില്‍ നാലുമുഖ വിളക്ക് കൊളുത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

