Latest Updates
-
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും
അപൂര്‍വ്വ ശുഭയോഗങ്ങള്‍ ഒത്തൊരുമിക്കും; ഇന്ന് അതിവിശിഷ്ട നേട്ടങ്ങള്‍ കൈവരുന്ന 5 രാശി
നവംബര്‍ 21 ചൊവ്വാഴ്ച ചന്ദ്രന്‍ ശനിയുടെ മൂല ത്രികോണ രാശിയായ കുംഭത്തില്‍ പ്രവേശിക്കാന്‍ പോകുന്നു. അതുകാരണം ശനി ഇപ്പോള്‍ ശശയോഗം രൂപപ്പെടുത്തുന്നു. കൂടാതെ, ഇന്ന് കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിന്റെ ഒമ്പതാം തീയതിയാണ്. ഈ ദിവസമാണ് അക്ഷയ നവമി ആഘോഷം. അക്ഷയ നവമി നാളില്‍, ശനിയുടെ ശശ യോഗത്തോടൊപ്പം രവിയോഗം, ഹര്‍ഷന യോഗം, ചതയം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും രൂപംകൊള്ളുന്നു. അതിനാല്‍ ഇന്ന് വളരെ ഫലപ്രദമായ ദിവസമായിരിക്കും.
ജ്യോതിഷ പ്രകാരം അഞ്ച് രാശിക്കാര്‍ക്ക് അക്ഷയ നവമി നാളില്‍ രൂപപ്പെടുന്ന ഈ ശുഭയോഗങ്ങളുടെ ഗുണം ലഭിക്കും. ഈ രാശിക്കാര്‍ക്ക് പരിധിയില്ലാത്ത നേട്ടങ്ങള്‍ ലഭിക്കും, സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുകയും ഹനുമാന്‍ സ്വാമിയുടെ കൃപയാല്‍ എല്ലാ ദോഷങ്ങള്‍ അകലുകയും ചെയ്യും. നവംബര്‍ 21 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമാകാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
നവംബര്‍ 21 ഇടവം രാശിക്കാര്‍ക്ക് വളരെ പ്രത്യേകതയുള്ളതാണ്. സംസാരത്തിലൂടെ മറ്റുള്ളവരെ സ്വാധീനിക്കുന്നതില്‍ വിജയിക്കും, നിങ്ങളുടെ സാമൂഹിക വലയവും വര്‍ദ്ധിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായി ഒരു ദീര്‍ഘദൂര യാത്ര പോകാനാകും, അത് നിങ്ങളുടെ മനസ്സിന് ആശ്വാസം നല്‍കും. ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുകയും പങ്കാളിയെ അന്വേഷിക്കുകയും ചെയ്യുന്ന ഇടവം രാശിക്കാര്‍ക്ക് ഒരു പുതിയ പങ്കാളിയെ ലഭിച്ചേക്കാം. അക്ഷയ നവമിയുടെ വേളയില്‍, നിങ്ങളുടെ വീട്ടില്‍ ചില ശുഭകരമായ കാര്യം സംഘടിപ്പിക്കാം. ഒരു പുതിയ വാഹനമോ ഏതെങ്കിലും ആഡംബര വസ്തുക്കളോ വാങ്ങാനാകും. അത് നിങ്ങളുടെ കുടുംബത്തെ മുഴുവന്‍ സന്തോഷിപ്പിക്കും.
ദോഷപരിഹാരം: ധനസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഹനുമാന്‍ സ്വാമിക്ക് നെയ്യും മുല്ലപ്പൂവും നിവേദിച്ച് സുന്ദരകാണ്ഡം പാരായണം ചെയ്യുക.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് നവംബര്‍ 21ന് രവിയോഗം അനുകൂലമായിരിക്കും. പണം ലാഭിക്കുന്നതില്‍ വിജയിക്കും. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് പ്രകടനത്തില്‍ പുരോഗതി കാണും. അക്ഷയ നവമി ദിനത്തില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ദാനം ചെയ്യാം, അത് നിങ്ങളുടെ മനസ്സിന് സമാധാനം നല്‍കും. പ്രണയിതാക്കള്‍ തമ്മിലുള്ള ആശയവിനിമയം വളരെ മികച്ചതായിരിക്കും, അതിനാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. ജോലിക്കാര്‍ക്ക് അവരുടെ സഹപ്രവര്‍ത്തകരുടെ പിന്തുണയോടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. ബിസിനസ്സില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനാകും. അത് നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കും.
ദോഷപരിഹാരം: ശത്രുക്കളും തടസ്സങ്ങളും അകറ്റാന്‍, ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് 21 ദിവസം ഹനുമാന്‍ ക്ഷേത്രത്തില്‍ ബജ്‌റംഗ് ബാന്‍ പാരായണം ചെയ്യുക.
ചിങ്ങം
നവംബര്‍ 21 ന് ചിങ്ങം രാശിക്കാര്‍ക്ക് ഹര്‍ഷണ യോഗത്തിന്റെ ഗുണം ലഭിക്കും. ഭാഗ്യം അനുകൂലമായാല്‍ നിങ്ങള്‍ക്ക് ശക്തമായ ഒരു നെറ്റ്വര്‍ക്ക് നിര്‍മ്മിക്കാന്‍ കഴിയും. നിങ്ങളുടെ സാമൂഹ്യ ബന്ധം വികസിക്കും. ഈ രാശിയിലെ വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യും, അതുവഴി വിദ്യാഭ്യാസത്തില്‍ മികച്ച വിജയം നേടാന്‍ കഴിയും. ഇന്ന് നിങ്ങളുടെ പല ജോലികളും പൂര്‍ത്തിയാകും, കൂടാതെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ ചെറിയ ലാഭത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ദൈനംദിന ചെലവുകള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ വിജയിക്കും. ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാകും. ജോലി ചെയ്യുന്നവര്‍ വേറെ ജോലി അന്വേഷിക്കുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ഓഫര്‍ ലഭിച്ചേക്കാം.
ദോഷപരിഹാരം: മംഗളകരമായ ഫലങ്ങള്‍ ലഭിക്കുന്നതിന് ചുവന്ന വസ്ത്രം ധരിക്കുക, കൂടാതെ ഹനുമാന്‍ സ്വാമിക്ക് ശര്‍ക്കരയും പയറും സമര്‍പ്പിക്കുക.
കന്നി
നവംബര്‍ 21 കന്നി രാശിക്കാര്‍ക്ക് ഹര്‍ഷണയോഗം മൂലം ശ്രേഷ്ഠമായ ദിവസമാണ്. കന്നി രാശിക്കാര്‍ക്ക് ഹനുമാന്‍ സ്വാമിയുടെ പ്രത്യേക അനുഗ്രഹം മൂലം സന്തോഷം വര്‍ദ്ധിക്കും. അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭത്തിന് അവസരമുണ്ട്, പണത്തിന്റെ ഒഴുക്ക് നിലനില്‍ക്കും. നിങ്ങളുടെ ഉള്ളില്‍ പോസിറ്റിവിറ്റിയുടെ ഒരു തോന്നല്‍ ഉണ്ടാകും, അതുവഴി നിങ്ങള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം വളരെ നല്ലതായിരിക്കും. അതിന്റെ നേട്ടങ്ങള്‍ ജോലിസ്ഥലത്തും ദൃശ്യമാകും. സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശംസ ലഭിക്കും. സുഹൃത്തുക്കളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. കുടുംബജീവിതം മികച്ചതായിരിക്കും, മാതാപിതാക്കളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റപ്പെടും.
ദോഷപരിഹാരം: തര്‍ക്കങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ഹനുമാന്‍ സ്വാമിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ച് അനുഗ്രഹം വാങ്ങുക. 11 പരിക്രമം കഴിഞ്ഞ് ഹനുമാന്‍ ചാലിസ ചൊല്ലുകയും ഹനുമാന്‍ മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.
കുംഭം
നവംബര്‍ 21ന് ശനി ശശയോഗം കുംഭ രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കുംഭ രാശിയുടെ അധിപന്‍ ശനിദേവനാണ്, ചന്ദ്രന്‍ നിങ്ങളുടെ രാശിയില്‍ സഞ്ചരിക്കുന്നു, അതിനാല്‍ നിങ്ങള്‍ക്ക് ഇന്ന് നിരവധി സുവര്‍ണ്ണ അവസരങ്ങള്‍ ലഭിക്കും, ഇത് ഭാവിയില്‍ നിങ്ങളുടെ കരിയര്‍ കെട്ടിപ്പടുക്കുന്നതിന് ഉപയോഗപ്രദമാകും. അക്ഷയ നവമി ദിനത്തില്‍ കുടുംബാംഗങ്ങളോടൊപ്പം അടുത്തുള്ള ക്ഷേത്രത്തില്‍ പോയി ദൈവ ദര്‍ശനം നടത്താനാകും. വീട്ടില്‍ ചില മംഗളകരമായ പരിപാടികളും നടത്താനാകും. നിങ്ങള്‍ക്ക് പുതിയ വാഹനമോ സ്വര്‍ണ്ണമോ വെള്ളിയോ വാങ്ങാനോ പുതിയ ബിസിനസ്സ് ആരംഭിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ന് നല്ല ദിവസമായിരിക്കും. എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കും. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കും. വളരെക്കാലമായി എന്തെങ്കിലും പ്രശ്നം നിലനില്‍ക്കുന്നുണ്ടെങ്കില്‍, ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സഹായത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിപ്പിക്കാന്‍, ഹനുമാന്‍ സ്വാമിയുടെ മുന്നില്‍ ഒരു പാത്രം വെള്ളം വയ്ക്കുക, 21 ദിവസം ഹനുമാന്‍ ബാഹുക്ക് പാരായണം ചെയ്യുക. പാഠം കഴിഞ്ഞ് എല്ലാ ദിവസവും വെള്ളം കുടിക്കുക, അടുത്ത ദിവസം മറ്റൊരു വെള്ളം സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











