Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
തുലാം രാശിയില്‍ 4 ഗ്രഹങ്ങള്‍, ഇന്ന് സമ്പത്തും പുണ്യവും നേടുന്ന 5 രാശി
ഒക്ടോബര്‍ 27 വെള്ളിയാഴ്ച ചന്ദ്രന് മീനം രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് അശ്വിന് മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയാണ്. ഈ ദിവസം സര്‍വാര്‍ത്ത സിദ്ധി യോഗം, അമൃതസിദ്ധി യോഗം, രവിയോഗം, ഹര്‍ഷന യോഗം, രേവതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ഇതുകൂടാതെ തുലാം രാശിയില്‍ കേതു, ചൊവ്വ, ബുധന്‍, സൂര്യന് എന്നീ നാലു ഗ്രഹങ്ങള്‍ കൂടിച്ചേര്‍ന്നതിനാല്‍ ചതുര്‍ഗ്രഹ യോഗവും രൂപം കൊള്ളുന്നു എന്നതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യവും വളരെയധികം വര്ദ്ധിച്ചുിരിക്കുന്നു.
ഈ ശുഭ യോഗങ്ങളില്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും എപ്പോഴും വിജയിക്കുമെന്നും അമൃത് പോലെ ഫലദായകമാണെന്നും ജ്യോതിഷത്തില്‍ പറയുന്നു. ജ്യോതിഷം അനുസരിച്ച് അഞ്ച് രാശിക്കാര്‍ക്ക് വെള്ളിയാഴ്ച വളരെ ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമായാല്‍ നല്ല വരുമാനവും അനന്തമായ പുണ്യവും ലഭിക്കും. ഒക്ടോബര്‍ 27 വെള്ളിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭകരമായിരിക്കുമെന്ന് നമുക്ക് നോക്കാം.

ഇടവം
ഒക്ടോബര്‍ 27 ഇടവം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഭാഗ്യത്തിന്റെ പിന്തുണയുള്ളതിനാല്‍, പൂര്‍ത്തിയാകാത്ത പല ജോലികളും പൂര്‍ത്തീകരിക്കുകയും നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യും. ഒരു കുടുംബാംഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ലക്ഷ്മീകൃപയാല്‍, കിട്ടാതെ കിടന്നിരുന്ന പണം തിരികെ ലഭിക്കുകയും തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധിക വരുമാന സ്രോതസ്സുകള്‍ ഉണ്ടാകുകയും ചെയ്യും. വ്യവസായികളുടെ വഴിയില്‍ വന്നിരുന്ന തടസ്സങ്ങള്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ പരിഹരിക്കപ്പെടും. ബിസിനസില്‍ നല്ല ലാഭം ഉണ്ടാകും.
പ്രതിവിധി: പശുവിന് പച്ചപ്പുല്ല് നല്‍കുക. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകറ്റാന്‍ ദരിദ്രരും നിരാലംബരുമായ ആളുകളെ സഹായിക്കുക.
ചിങ്ങം
ഒക്ടോബര്‍ 27 ചിങ്ങം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍, ചിങ്ങം രാശിക്കാര്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും, സാമ്പത്തിക സ്ഥിതിയും ക്രമേണ ശക്തിപ്പെടും. ബിസിനസ്സില്‍ പരിചയസമ്പന്നനായ ഒരു വ്യക്തിയുടെ ഉപദേശം പ്രയോജനകരമാകും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങള്‍ പോസിറ്റീവ് എനര്‍ജിയാല്‍ ചുറ്റപ്പെട്ടതായി കാണപ്പെടും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അയല്‍ക്കാരുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
ദോഷപരിഹാരം: വെള്ളിയാഴ്ച 1.25 കിലോ അരി ഒരു ചുവന്ന പൊതിഞ്ഞ് കയ്യില്‍ വയ്ക്കുക, തുടര്‍ന്ന് 'ഓം ശ്രീ ശ്രീനാം' എന്ന മന്ത്രം അഞ്ച് തവണ ജപിച്ച ശേഷം അരി പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക.
കന്നി
ഒക്ടോബര്‍ 27 കന്നി രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കന്നിരാശിക്കാര്‍ക്ക് അവരുടെ പങ്കാളിയുമായി യാത്ര ചെയ്യാനാകും. ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അതില്‍ നിന്ന് മോചനം നേടാനാകും. ജോലിക്കാര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും, അതുമൂലം മനസ്സ് സന്തോഷിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവരാണെങ്കില്‍, കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും.
പരിഹാരം: കുടുംബത്തിന്റൈ സന്തോഷത്തിനും ഐശ്വര്യത്തിനുമായി, വെള്ളിയാഴ്ച ദിവസം വീടിന്റെ പ്രധാന വാതിലില്‍ ഇരുതിരിയിട്ട നെയ്യ് വിളക്ക് തെളിയിക്കുക.
വൃശ്ചികം
ഒക്ടോബര്‍ 27 വൃശ്ചിക രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. വൃശ്ചിക രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും കൂടാതെ ഭാവിയിലേക്കുള്ള പദ്ധതികളും ആസൂത്രണം ചെയ്യാനാകും. നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍, കുടുംബത്തിലെ മുതിര്‍ന്നവരുടെ സഹായത്തോടെ അതെല്ലാം പരിഹരിക്കപ്പെടും. ഇന്നത്തെ കഠിനാധ്വാനവും സത്യസന്ധതയും ഭാവിയില്‍ നല്ല ഫലങ്ങള്‍ നല്‍കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നല്ല വരുമാനം ലഭിക്കും. വീട്ടിലെ അന്തരീക്ഷം നല്ലതായിരിക്കും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും.
പ്രതിവിധി: സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍, ലക്ഷ്മീ ദേവിക്ക് ചുവന്ന നിറത്തിലുള്ള വിവാഹ സാധനങ്ങള്‍ സമര്‍പ്പിക്കുക, ലക്ഷ്മീ രക്ഷാകവചം ചൊല്ലുക.
മീനം
ഒക്ടോബര്‍ 27 മീനം രാശിക്കാര്‍ക്ക് മികച്ചതായിരിക്കും. സെപ്തംബര്‍ ഒന്നാം തീയതി മീനരാശിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ജീവിതത്തിന്റെ ദിശ ഒരു പുതിയ വഴിത്തിരിവിലേക്ക് മാറുകയും പോസിറ്റീവ് എനര്‍ജിയാല്‍ ചുറ്റപ്പെടുകയും ചെയ്യും. നിങ്ങളുടെ കുട്ടിയുടെ കരിയറുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. നഷ്ടപ്പെട്ട ചില വസ്തുക്കള്‍ പെട്ടെന്ന് കണ്ടെത്തും. നിങ്ങളുടെ മാതാപിതാക്കളോടൊപ്പം യാത്ര പോകാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ജോലി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഓഫര്‍ മറ്റൊരു കമ്പനിയില്‍ നിന്ന് വന്നേക്കാം. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.
പരിഹാരം: വെള്ളിയാഴ്ച ലക്ഷ്മീ ദേവിയുടെ ക്ഷേത്രത്തില്‍ ലക്ഷ്മി ദേവിക്ക് ശംഖ്, അടയ്ക്ക, താമര മുതലായവ സമര്‍പ്പിക്കുകയും ലക്ഷ്മീ ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications