Latest Updates
-
ശരദ് പൗർണമിക്ക് സ്വർണം വാങ്ങുന്നുണ്ടോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും അറിയേണ്ട കാര്യങ്ങളും -
കേരള ബ്ലാസ്റ്റേഴ്സ് - മുംബൈ സിറ്റി പോരാട്ടം: കൊച്ചിയിൽ മഴ ഭീഷണി; സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 25-ന് തുടങ്ങുന്ന അപൂർവ്വ മുഹൂർത്തം, പുതിയ കാര്യങ്ങൾ തുടങ്ങാൻ ഇത്രയും അനുകൂല സമയം വേറെയുണ്ടോ? -
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; മഴയും ഉപ്പുകാറ്റും ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ
വിഷ്ണുഭഗവാന്റെ കൃപാകടാക്ഷത്താല്‍ ഐശ്വര്യം; ഇന്ന് ഭാഗ്യദിനം ഈ 4 രാശിക്ക്
ജനുവരി 11 വ്യാഴാഴ്ച ചന്ദ്രന് മകരം രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ ഇന്ന് പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി തിഥിയാണ്. ഈ ദിവസം നവപഞ്ചമയോഗം, ബുധാദിത്യയോഗം, ആദിത്യ മംഗളരാജ്യയോഗം, ഹര്ഷന് യോഗം, പൂരാടം നക്ഷത്രം എന്നിവയുടെ ഐശ്വര്യ സംയോജനവും നടക്കുന്നതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നു.
ജ്യോതിഷം അനുസരിച്ച്, അഞ്ച് രാശിക്കാര്‍ക്ക് ഇന്ന് രൂപംകൊള്ളുന്ന ശുഭ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക് എല്ലാവിധത്തിലുള്ള വിജയവും നേട്ടങ്ങളും ലഭിക്കുന്നു. ഇവരെ വ്യാഴം അനുഗ്രഹിക്കുകയും മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ജനുവരി 11 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
ജനുവരി 11 മേടം രാശിക്കാര്‍ക്ക് ശുഭകരമാണ്. മേടം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും, സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി നിലനില്ക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ദൂരയാത്ര പോകാനും സാധ്യതയുണ്ട്. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍, അതെല്ലാം ഇന്ന് അവസാനിച്ചേക്കാം, നിങ്ങളുടെ പിതാവില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല ദിവസമാണ്, ബിസിനസ്സില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടും.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കിയിടുക, ജോലിസ്ഥലത്ത് മഞ്ഞ നിറത്തിലുള്ള വസ്ത്രം ഉപയോഗിക്കുക, ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുക.
മിഥുനം
ജനുവരി 11 മിഥുന രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മിഥുനം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കും, നിങ്ങള്‍ക്ക് എല്ലാ ഭാഗത്തുനിന്നും പിന്തുണ ലഭിക്കും. നിങ്ങള്‍ ജോലി മാറ്റാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. നിങ്ങളുടെ പല ജോലികളും നിങ്ങളുടെ സഹോദരങ്ങളുടെ സഹായത്തോടെ പൂര്‍ത്തീകരിക്കും. ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും, കുടുങ്ങിയ പണവും തിരികെ വന്നേക്കാം.
പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി, വ്യാഴാഴ്ച വൈകുന്നേരം ഒരു മഞ്ഞ തുണിയില്‍ ഒരു നാണയം, ശര്‍ക്കര, ഏഴ് കഷണം മഞ്ഞള്‍ എന്നിവ കെട്ടി വെള്ളത്തില്‍ എറിയുകയും തുടര്‍ന്ന് ക്ഷേത്രത്തില്‍ പോകുകയും ചെയ്യുക.
കന്നി
ജനുവരി 11 കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കന്നി രാശിക്കാരുടെ പൂര്‍ത്തിയാകാത്ത എല്ലാ ജോലികളും പൂര്‍ത്തിയാകും, സാഹചര്യങ്ങള്‍ നിങ്ങളുടെ വരുതിക്കാകും. മഹാവിഷ്ണുവിന്റെ കൃപയാല്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. നിങ്ങളുടെ വ്യക്തിജീവിതം മികച്ചതായിരിക്കും, സുഹൃത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും ലഭിക്കും. പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് ഇന്ന് ഒരു റൊമാന്റിക് ദിവസമാണ്. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും, അതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് വളരെ നല്ല ദിവസമായിരിക്കും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിക്കാന്‍ വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും വിഷ്ണുസഹസ്ത്രനാമം പാരായണം ചെയ്യുക, ആരില്‍ നിന്നും കടം വാങ്ങുകയോ കടം കൊടുക്കുകയോ ചെയ്യരുത്.
വൃശ്ചികം
ജനുവരി 11 വൃശ്ചിക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കും, അവയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങള്‍ നിങ്ങളെ സഹായിക്കാന്‍ തയ്യാറാകും. പുതിയ എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം നിങ്ങളുടെ മനസ്സില്‍ ഉണരും. അതില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരും നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ പങ്കാളിയുടെ ഉപദേശം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും, അത് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങളും നല്‍കും. ജോലിയുള്ള ആളുകളെ ഭാഗ്യം ഇന്ന് അനുകൂലിക്കും, അതുവഴി നിങ്ങള്‍ക്ക് ഒരു നല്ല ഓഫര്‍ വന്നേക്കാം.
പ്രതിവിധി: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിക്കുകയും ലക്ഷ്മി ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
