For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Hare Krishna Maha Mantra: മനസ്സിനെ കൈപ്പിടിയിലാക്കാം സന്തോഷം കണ്ടെത്താം; ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ മഹത്വം

|

ഹിന്ദുമതവിശ്വാസത്തില്‍ നിരവധി മന്ത്രങ്ങളും സ്ലോകങ്ങളുമെല്ലാം വിവരിച്ചിട്ടുണ്ട്. ഇവയെല്ലാം നല്ലൊരു ജീവിതത്തിനായി നിങ്ങളെ സഹായിക്കുന്നുവെന്ന് പറയപ്പെടുന്നു. മന്ത്രങ്ങള്‍ ഒരു വ്യക്തിയെത്തന്നെ മാറ്റിമറിക്കുന്നു.നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കി നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ തന്നെ മന്ത്രങ്ങള്‍ക്ക് സാധിക്കുന്നു. ഇവിടെ നമുക്ക് ഹരേ കൃഷ്ണ മഹാമന്ത്രത്തെക്കുറിച്ച് നോക്കാം. നിങ്ങള്‍ ഹരേ കൃഷ്ണ ജപിക്കുമ്പോള്‍, അതിന്റെ അര്‍ത്ഥം ഭഗവാന്‍ കൃഷ്ണന്‍ നിങ്ങളുടെ നാവില്‍ നൃത്തം ചെയ്യുന്നു എന്നാണ്. ഹരേ കൃഷ്ണ മഹാമന്ത്രം എന്താണെന്ന് അത് ചൊല്ലിയാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്നും ഇവിടെ വായിച്ചറിയാം.

Most read: ഗ്രഹസ്ഥാനങ്ങളിലെ മാറ്റം; ഫെബ്രുവരിയില്‍ ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം

ഹരേ കൃഷ്ണ മഹാമന്ത്രം

ഹരേ കൃഷ്ണ മഹാമന്ത്രം

ഇത് മഹാമന്ത്രമായി കണക്കാക്കപ്പെടുന്നു. കാളി-സാന്തരണ ഉപനിഷത്തില്‍ ഇത് പരാമര്‍ശിച്ചിട്ടുണ്ട്. 16 വാക്കുകളുള്ള വൈഷ്ണവ മന്ത്രമാണ് ഇത്:

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

പരമാത്മാവിന്റെ മൂന്ന് പദങ്ങള്‍ ചേര്‍ന്നതാണ് ഇത്: 'ഹരി', 'കൃഷ്ണന്‍', 'രാമന്‍'.

ഹരേ കൃഷ്ണ മന്ത്രം ജപിക്കുന്നതിന്റെ ഗുണങ്ങള്‍

ഹരേ കൃഷ്ണ മന്ത്രം ജപിക്കുന്നതിന്റെ ഗുണങ്ങള്‍

മനസ്സിന്റെ നിയന്ത്രണം

ഈ മന്ത്രം ജപിച്ചാല്‍ ഒരാള്‍ക്ക് അവരുടെ മനസ്സിനെ പിടിച്ചുകെട്ടാം. നാമെല്ലാവരും ആഗ്രഹങ്ങള്‍ക്കും, വിശപ്പിനും, നമ്മുടെ മനസ്സിന് കടന്നുകയറാന്‍ കഴിയുന്ന വിചിത്രമായ ചിന്തകള്‍ക്കും അടിമകളാണ്. എന്നാല്‍ ഭഗവദ് ഗീത പറയുന്നത് പോലെ, ''ഒരാള്‍ മനസ്സിനെ ജയിക്കണം. നിയന്ത്രിക്കാനിയ മനസ്സാണ് ഏറ്റവും നല്ല സുഹൃത്തുക്കള്‍. അല്ലാത്തവരുടെ മനസ്സാണ് ഏറ്റവും വലിയ ശത്രു.' ഹരേ കൃഷ്ണ മന്ത്രം ജപിക്കുന്നത് മനസ്സമാധാനം നേടാന്‍ നിങ്ങളെ സഹായിക്കും.

Most read:ശുക്രന്‍ ധനു രാശിയില്‍ നേര്‍രേഖയില്‍; ഗുണദോഷ ഫലങ്ങള്‍ ഇപ്രകാരം

സ്വയം മനസ്സിലാക്കല്‍

സ്വയം മനസ്സിലാക്കല്‍

ഭൗതികപ്രപഞ്ചവുമായി നാം പരിചിതരായിത്തീര്‍ന്നിരിക്കുന്നു, നമ്മുടെ യഥാര്‍ത്ഥ സ്വത്വത്തെ നാം മറന്നു. നാം ഭൗതികമായിത്തീര്‍ന്നപ്പോള്‍, മരണത്തെക്കുറിച്ചും വാര്‍ദ്ധക്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ഉള്ള ഭയം നമുക്കുണ്ടായി. സൗന്ദര്യം, ബുദ്ധി, ശക്തി, മറ്റ് എണ്ണമറ്റ വികാരങ്ങള്‍ എന്നിവ നഷ്ടപ്പെടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നു. ഒരാള്‍ ഹരേ കൃഷ്ണ മന്ത്രം ജപിക്കുമ്പോള്‍, ഭൗതിക ശരീരത്തില്‍ നിന്ന് വ്യത്യസ്തമായി ആത്മീയ ആത്മാക്കളാണ് നാമെന്ന് എല്ലാവരും മനസ്സിലാക്കുന്നു. മന്ത്രം ഒരു ശുദ്ധമായ ആത്മീയ ശബ്ദ വൈബ്രേഷനാണ്, അത് 'സ്വയം' മനസ്സിലാക്കാനുള്ള അവബോധം വികസിപ്പിക്കാന്‍ നമ്മെ സഹായിക്കും.

സന്തോഷം കണ്ടെത്തുന്നു

സന്തോഷം കണ്ടെത്തുന്നു

പങ്കിടുമ്പോള്‍ മാത്രമേ സന്തോഷം യഥാര്‍ത്ഥമാകൂ. എല്ലാവരും സന്തോഷത്തെ കണ്ടെത്താനുള്ള തിരക്കിലാണ്. ഹരേ കൃഷ്ണ മന്ത്രം ജപിക്കുന്നത് ദൈവവുമായും ആത്മാവുമായും നമ്മുടെ ബന്ധം പങ്കിടാന്‍ നമ്മെ അനുവദിക്കുന്നു. അങ്ങനെ ദൈവത്തിന്റെ സഹവാസത്തില്‍ പ്രവേശിച്ച് നമ്മെ ആനന്ദത്തിലേക്ക് നയിക്കുന്നു. ഇത് ഭൗതിക സന്തോഷമല്ല, പകരം അതീന്ദ്രിയ സന്തോഷമാണ്.

Most read:നിര്‍ഭാഗ്യവും ദോഷവും മറികടക്കാന്‍ ചൊല്ലാം ഈ നവഗ്രഹ മന്ത്രങ്ങള്‍

കര്‍മ്മം

കര്‍മ്മം

എല്ലാ പ്രവര്‍ത്തനത്തിനും, വിപരീതവും തുല്യവുമായ പ്രതികരണമുണ്ട്. ആത്മീയമായി അതിനര്‍ത്ഥം, ചെയ്യുന്ന ഓരോ ഭൗതിക പ്രവര്‍ത്തനത്തിനും, പ്രകൃതി ഒരു തത്തുല്യമായ പ്രതികരണം ചെയ്യുന്നു എന്നാണ്. ബൈബിള്‍ വചനം പറയുന്നു: 'നിങ്ങള്‍ വിതക്കുന്നതേ കൊയ്യൂ'. മെറ്റീരിയല്‍ പ്രവര്‍ത്തനങ്ങള്‍ വിത്ത് നടുന്നതിന് തുല്യമാണ്. നിങ്ങള്‍ വിതയ്ക്കുന്ന അതേ വിത്തിന്റെ ചെടി നിങ്ങള്‍ക്ക് ലഭിക്കും. നമ്മുടെ ഭൗതിക ശരീരം ഒരു കര്‍മ്മ വിധിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു. ഹരേ കൃഷ്ണ മന്ത്രം ജപിക്കുന്നത് നമ്മുടെ പോസിറ്റീവ് കര്‍മ്മം കെട്ടിപ്പടുക്കാന്‍ സഹായിക്കും. കൃഷ്ണ ജപം എന്നാല്‍ നാം അതീന്ദ്രിയ ഊര്‍ജ്ജത്തോടെ നാമം ജപിക്കുന്നു എന്നാണ്.

മോക്ഷം

മോക്ഷം

ഒരു വ്യക്തി ഒരു കര്‍മ്മ വിധിയില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുമ്പോള്‍, അവര്‍ ഭൗതിക ലോകത്ത് പുനര്‍ജനിക്കാന്‍ നിര്‍ബന്ധിതനാകുന്നു, അങ്ങനെ ഒരു ജീവിതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു. ആത്മാവ് ഒരു ശാശ്വത സത്തയാണ്, നാം ഒരു ഭൗതിക ശരീരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു. ഭൗതികമായ ആഗ്രഹം ഉള്ളിടത്തോളം കാലം നമ്മള്‍ അത് തുടരും. ഇത് 'പുനര്‍ജന്മം' എന്നാണ് അറിയപ്പെടുന്നത്. ഈ ജീവിത ചക്രത്തില്‍ നിന്ന് സ്വയം മോചിതരാകാന്‍, നമുക്ക് മോക്ഷം ആവശ്യമാണ്, അനന്തമായ ജനനമരണ ചക്രത്തില്‍ നിന്നുള്ള മോചനം 'സംസാരം' എന്നും അറിയപ്പെടുന്നു. നമ്മുടെ ബോധം ഭൗതിക മോഹങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാകുമ്പോള്‍ മാത്രമേ ഇത് നേടാനാകൂ. ഹരേ കൃഷ്ണ മന്ത്രം ജപിക്കുമ്പോള്‍, ആത്മീയ ആഗ്രഹങ്ങളിലേക്ക് നാം സ്വയം തുറക്കുന്നു. അത് നമ്മുടെ ഉള്ളിലെ യഥാര്‍ത്ഥ ദൈവബോധത്തെ ഉണര്‍ത്തുകയും അവരുമായി നമ്മെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ നമുക്ക് മോക്ഷം നേടാം.

Most read:ശനി അസ്തമയം; ഈ 5 രാശിക്കാര്‍ക്ക് സമയം കഷ്ടകാലം

ദൈവസ്‌നേഹം

ദൈവസ്‌നേഹം

ഹരേ കൃഷ്ണ മന്ത്രം ജപിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ദൈവസാക്ഷാത്കാരവും ദൈവത്തോടുള്ള ശുദ്ധമായ സ്‌നേഹവും കണ്ടെത്തുക എന്നതാണ്. നമ്മുടെ ബോധം ദൈവവുമായി ഒന്നാകുമ്പോള്‍, നമ്മുടെ ആത്മീയ ചലനം നമ്മുടെ സ്വഭാവങ്ങളിലും പെരുമാറ്റത്തിലും ചിത്രീകരിക്കപ്പെടുന്നു, സൂര്യന്‍ എങ്ങനെ ചക്രവാളത്തെ സമീപിക്കുന്നുവോ, അത് ഊഷ്മളതയും പ്രകാശവും കൊണ്ട് മുന്‍കൂട്ടി കാണിക്കുന്നു.അതുപോലെ, കലിയുഗാരംഭം മുതല്‍ നഷ്ടപ്പെട്ടുപോയ കൃഷ്ണനാമം നമ്മുടെ ഹൃദയങ്ങളില്‍ പുനര്‍ജ്ജീവിപ്പിക്കുന്നു. ഒരാള്‍ ഈ മന്ത്രം ചൊല്ലുമ്പോള്‍, ദൈവവുമായുള്ള ബന്ധം പുനര്‍വികസിപ്പിച്ചെടുക്കാനും ശക്തിപ്പെടുത്താനും തുടങ്ങുന്നു.

English summary

Hare Krishna Maha Mantra Lyrics, Meaning and Benefits of Chanting in Malayalam

The Hare Krishna mantra, also referred to reverentially as the Maha-mantra. Know Hare Krishna Maha Mantra Lyrics, Meaning and Benefits of Chanting in Malayalam. Read on.
X
Desktop Bottom Promotion