Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഓരോ നിമിഷവും ജീവിതം ആസ്വദിക്കും ഈ രാശിക്കാര്‍
കുട്ടിക്കാലത്ത് എല്ലാവരും ആഗ്രഹിച്ചിട്ടുള്ളത് കുറേക്കാലം ജീവിക്കണമെന്നായിരിക്കും. എന്നാല്‍, വളര്‍ന്നപ്പോള്‍ കൂടുതല്‍കാലം ജീവിക്കുന്നതിനേക്കാള്‍ നിങ്ങള്‍ ഓരോരുത്തരും ആഗ്രഹിക്കുന്നത് ജീവിക്കുന്ന കാലമത്രയും സന്തോഷത്തോടെ ജീവിക്കണമെന്നായിരിക്കും. അതെ, സന്തോഷം നമ്മുടെ ജീവിതത്തില്‍ വ്യത്യസ്തമായ ഊര്‍ജ്ജം നല്കുന്നു. സന്തോഷവാനായിരിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ജീവിക്കുകയാണ് എന്ന തോന്നലുണ്ടാകുന്നു. 'സന്തോഷം നിങ്ങളുടെ ഉള്ളിലാണ്' എന്ന ചൊല്ല് കേട്ടിട്ടില്ലേ? സന്തുഷ്ടരായിരിക്കാന്‍ എല്ലാവര്ക്കും കഴിയണമെന്നില്ല.
എന്നാല്‍, ജ്യോതിഷത്തില്‍ ചില രാശിക്കാരുണ്ട്, എപ്പോഴും സന്തോഷം കണ്ടെത്തുന്നവര്‍. ഈ രാശിക്കാര്‍ മിക്ക സമയത്തും സന്തോഷത്തോടെയിരിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അത് അവരുടെ രാശിയുടെ മികവാണ്. ഓരോ കാര്യത്തിലും സന്തോഷം കാണുന്ന മികച്ച രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം
ഉത്സാഹത്തിന് പേരുകേട്ടതാണ് മേടം രാശിക്കാര്‍. അവര്‍ക്ക് ആരെയും വെല്ലുവിളിക്കാനുള്ള ഒരു മനോഭാവവുമുണ്ട്. ഇത് മറ്റുള്ളവരില്‍ നിന്ന് മേടം രാശിക്കാരെ ഒരു ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നു. വാസ്തവത്തില്‍, ഓരോ നിമിഷവും ആഘോഷിക്കുന്നവരാണ് മേടം രാശിക്കാര്‍. എല്ലായ്പ്പോഴും സന്തോഷിക്കാന്‍ എന്തെങ്കിലും വക കണ്ടെത്തുന്നവരാണ് ഇവര്‍. ഓരോ സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കറിയാം. അവര്‍ അവരുടെ വഴിയില്‍ സന്തുഷ്ടരായി തുടരുന്നു. കാരണം അവര്‍ സ്വയം അഭിമാനിക്കുകയും അവരുടെ ചുറ്റുപാടുകളെക്കുറിച്ച് അമിതമായി ശ്രദ്ധിക്കുകയും ചെയ്യുന്നില്ല. പാര്‍ട്ടിക്കും വിനോദത്തിനുമായി കറങ്ങിയടിച്ച് നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍.

ധനു
നിങ്ങളുടെ മനസ്സ് എല്ലായ്പ്പോഴും നിങ്ങളെ സന്തോഷിപ്പിക്കുന്നു. ധനു രാശിക്കാര്‍ ജനിക്കുന്നത് തന്നെ വലിയൊരു മനസ്സുമായാണ്. പുതിയ ആളുകളെ കണ്ടുമുട്ടുന്നതും അവരുമായി ഇടപഴകുന്നതും ഇഷ്ടപ്പെടുന്നവരാണ് ധനു രാശിക്കാര്‍. സങ്കടത്തില്‍ നിന്ന് രക്ഷപ്പെടാനും സ്വന്തമായി ഒരു സുരക്ഷാകേന്ദ്രം ഉണ്ടാക്കാനുമുള്ള കഴിവ് ഇവര്‍ക്കുണ്ട്. അവര്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതില്‍ വ്യാപൃതരാകുന്നു. പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിലും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും ധനു രാശിക്കാര്‍ ഒരിക്കലും മടി കാണിക്കുന്നില്ല. അവര്‍ ഒറ്റയ്ക്കായാലും സുഹൃത്തുക്കള്ക്കൊപ്പയായാലും ഓരോ നിമിഷവും ആസ്വദിക്കുന്നു. നര്‍മ്മബോധം നിറഞ്ഞവരുമാണ് ധനു രാശിക്കാര്‍. അതിനാല്‍ അവരുമായുള്ള ചങ്ങാത്തം പലരും ഇഷ്ടപ്പെടുന്നു.

ഇടവം
നെഗറ്റീവ് വികാരങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം കളയാത്തവരാണ് ഇടവം രാശിക്കാര്‍. ഇത്തരം ചിന്തകളില്‍ നിന്ന് വിട്ടുനിന്ന് പരമാവധി പോസിറ്റീവ് ആയി ഇവര്‍ ചിന്തിക്കുന്നു. ഇക്കാരണത്താല്‍, എല്ലായ്പ്പോഴും സന്തോഷത്തോടെയിരിക്കാന്‍ പഠിച്ചവരാണ് ഇടവം രാശിക്കാര്‍. അവര്‍ എല്ലാവരോടും മാന്യമായി പെരുമാറുന്നു. അങ്ങേയറ്റം താഴ്മയുള്ളവരുമാണ് ഇവര്‍. അതിനാല്‍, സാഹചര്യം എന്തുതന്നെയായാലും തളരാതെ പിടിച്ചു നില്‍ക്കാനുള്ള കഴിവ് ഇടവം രാശിക്കാര്‍ക്കുണ്ട്. ഇടവം രാശിക്കാരേക്കാള്‍ മികച്ചവരായ ആത്മസ്നേഹികളെ നിങ്ങള്‍ക്ക് വേറെയെവിടെയും കാണാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍, എല്ലായ്പ്പോഴും സന്തുഷ്ടനായിരിക്കുക എന്നത് ഇടവം രാശിക്കാരെ സംബന്ധിച്ചിടത്തോളം സ്വയം സ്നേഹിക്കലും മറ്റുള്ളവരെ സഹായിക്കലുമാണ്.

ചിങ്ങം
രാശിചിഹ്നം സൂചിപ്പിക്കുന്നതുപോലെ സിംഹത്തിന്റെ പ്രതീകമാണ് ചിങ്ങം രാശിക്കാര്‍. സിംഹത്തെപ്പോലെ ഊര്‍ജ്ജം നിറഞ്ഞിരിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. അവര്‍ ശുഭാപ്തി വിശ്വാസമുള്ളവരും ദയയുള്ളവരുമാണ്. നെഗറ്റീവ് ഊര്‍ജ്ജത്തെ നീക്കാന്‍ സ്വതസിദ്ധമായ കഴിവ് ഇവര്‍ക്കുണ്ട്. വളരെ നന്ദിയുള്ളവരുമാണ് ചിങ്ങം രാശിക്കാര്‍. ഒരിക്കല്‍ തങ്ങളെ സഹായിച്ചവരെ മറക്കുന്ന ശീലം ഇവര്‍ക്കില്ല. ജീവിതത്തില്‍ സന്തുഷ്ടനല്ലെങ്കില്, സന്തോഷം വരുത്തേണ്ട വഴികള്‍ ഏതൊക്കെയെന്ന് ചിങ്ങം രാശിക്കാര്‍ക്ക് കൃത്യമായി അറിയാം. അതിനാല്‍ ജീവിതത്തിലെ ഓരോ നിമിഷവും സന്തോഷം തേടുന്നവരാണ് ഇവര്‍.

മിഥുനം
മിഥുനം രാശിക്കാരെ ഉറ്റസുഹൃത്തുക്കളായി ലഭിക്കാന്‍ ഭാഗ്യം ചെയ്യണം. കാരണം അവര്‍ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. ജീവിതത്തില്‍ മിക്ക സമയത്തും സന്തോഷത്തോടെ തുടരുന്നവരാണ് ഇവര്‍. കാരണം, അവരുടെ സ്വഭാവം അവര്‍ക്കു ചുറ്റുമുള്ള എല്ലാം രസകരമാക്കുന്നു. ഒരു മിഥുനം രാശിക്കാരുമായി സമയം ചെലവഴിക്കുന്നതിനേക്കാള്‍ ആവേശകരമായി മറ്റൊന്നുമില്ല. ചെറിയ കാര്യങ്ങളില്‍ അത്ഭുതങ്ങള്‍ കാണാനുള്ള കഴിവുമായാണ് മിഥുനം രാശിക്കാര്‍ ജനിക്കുന്നത്. ഏതു കഠിനമായ അവസ്ഥയിലും സന്തോഷം കണ്ടെത്തുന്ന കാര്യത്തില്‍ ഇവരെക്കാള്‍ മികച്ചതായി മറ്റാരുമില്ല.

തുലാം
തുലാം രാശിക്കാര്‍ അവരുടെ സൗമ്യമായ സ്വഭാവത്താല്‍ അവരുടെ ജീവിതം അതിശയകരമാക്കുന്നു. എത്ര കാലം ജീവിക്കുമെന്ന് അറിയില്ലെങ്കിലും അവര്‍ക്ക് പക്ഷേ മികച്ച രീതിയില്‍ എങ്ങനെ ജീവിക്കണമെന്ന് എല്ലായ്പ്പോഴും അറിയാം. അവര്‍ ഒരിക്കലും കാര്യങ്ങളെ നിസ്സാരമായി കാണില്ല. സര്‍ഗ്ഗാത്മകതയാണ് തുലാം രാശിക്കാരുടെ ശക്തി. നൃത്തം, പാട്ട് തുടങ്ങിയ അവരുടെ കഴിവുകളില്‍ അവര്‍ സദാസമയവും സന്തോഷം കണ്ടെത്തുന്നു. എന്തുതന്നെയായാലും, എപ്പോഴും അവര്‍ ഇഷ്ടപ്പെടുന്ന ജോലി ചെയ്ത് ജീവിക്കുന്നവരാണ് തുലാം രാശിക്കാര്‍.



Click it and Unblock the Notifications
