Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Happy Navratri 2025: ഭക്തിയുടെ നാളുകളില്‍ പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍ കൈമാറാം
ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി, സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ദിവസങ്ങളിലാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്. ഈ ദിവസങ്ങളിലെല്ലാം തന്നെ ദേവി ദുര്‍ഗ്ഗയുടെ വിവിധ രൂപങ്ങള്‍ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നവദുര്‍ഗ്ഗ രൂപത്തില്‍ ദേവിയെ ആരാധിക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള ഗുണപരമായ മാറ്റങ്ങള്‍ നമ്മുടെ കുടുംബത്തിലും ലോകത്തിലും പ്രതിഫലിക്കുന്നു. ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടി ദേവിയുടെ അനുഗ്രഹത്തിനായി ഈ ദിനങ്ങളില്‍ നാമെല്ലാവരും ഈ ദിനത്തില്‍ ഒത്തുചേര്‍ന്ന് ദേവിയെ പ്രാര്‍ത്ഥിക്കുന്നു. അത് കൂടാതെ കേരളത്തില്‍ വിദ്യാരംഭ ദിനത്തില്‍ വിദ്യാദേവതയായ സരസ്വതിയെ ഈ ദിനത്തില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും കുരുന്നുകള്‍ വിദ്യാരംഭം കുറിയ്ക്കുകയും ചെയ്യുന്നു.
സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ, ഭക്തിയും നൃത്തവും സന്തോഷവും എല്ലാ വീടുകളിലും നിറഞ്ഞ് നില്ക്കുന്നു. ഐശ്വര്യത്തിനും സന്തോഷത്തിനും സമാധാനത്തിനുമായി ഈ ദിനങ്ങളില്‍ ദേവിദുര്ഗ്ഗയെ എല്ലാവരും ആരാധിക്കുകയും അനുഗ്രഹങ്ങള്‍ തേടുകയും ചെയ്യുന്നു. നവരാത്രിയുടെ ആദ്യ ദിനം ശൈലപുത്രി ദേവിയോടെയാണ് ആരംഭിക്കുന്നത്. രണ്ടാം ദിനം ബ്രഹ്മചാരിണി ദേവിയുടെ ദിനമായാണ് ആഘോഷിക്കുന്നത്. അതുപോലെ വരുന്ന ദിനങ്ങളെല്ലാം തന്നെ ദേവി ദുര്‍ഗ്ഗയുടെ ഓരോ അവതാരത്തേയും ആരാധിക്കുന്നു. ഈ ദിനങ്ങളില്‍ നിങ്ങളുടെ സന്തോഷവും സമൃദ്ധിയും പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങളായി കൈമാറാം. കൂടുതല്‍ വായിക്കൂ.

നവരാത്രി ദിന ആശംസകള്‍
ഈ നവരാത്രി ദിനത്തില്‍ ദേവി നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ധാരാളം അനുഗ്രഹങ്ങള്‍ ചൊരിയട്ടെ എന്ന് ആശംസിക്കുന്നു. അത് മാത്രമല്ല ഐശ്വര്യപൂരിതമായ ദിവസങ്ങളാകട്ടെ വരാനിരിക്കുന്നത് എന്നും ആശംസിക്കുന്നു. നവരാത്രിയുടെ ഊര്‍ജ്ജം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും നല്ല ചിന്തകളും ഐശ്വര്യവും കൊണ്ട് വരട്ടെ എന്നും ആഗ്രഹിക്കുന്നു. ഏവര്‍ക്കും നവരാത്രി ആശംസകള്‍
നവരാത്രി ദിന ആശംസകള്‍
നിങ്ങള്‍ക്ക് ശോഭനവും സന്തോഷകരവുമായ നവരാത്രി ദിനങ്ങളാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ദേവി നിങ്ങള്‍ക്കൊപ്പം തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെ. ഈ ദിനത്തില്‍ ദേവി നിങ്ങളെ ഏത് പ്രതിസന്ധിയേയും നേരിടാന്‍ തക്ക പ്രാപ്തിയുള്ളവരാക്കട്ടെ എന്ന് ആശംസിക്കുന്നു.
നവരാത്രി ദിന ആശംസകള്‍
സ്നേഹവും പ്രകാശവും നിങ്ങളുടെ ജീവിതത്തില്‍ നിറയ്ക്കുന്നതിന് നവരാത്രി ദിനങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു. കൂടാതെ ജീവിതത്തിലെ ഏത് വെല്ലുവിളികളേയും അതി ജീവിക്കുന്നതിന് ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ഈ ദിനത്തില്‍ ആശംസിക്കുന്നു. ദുര്‍ഗ്ഗാദേവി നിങ്ങള്‍ക്ക് ശക്തിയും ധൈര്യവും നല്കട്ടെ. ഈ വര്‍ഷം വളരെ സന്തോഷകരമായ നവരാത്രി ആശംസകള്‍.

നവരാത്രി ദിന ആശംസകള്‍
ഈ നവരാത്രി നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും ആരോഗ്യവും സമൃദ്ധിയും നല്കുന്നനല്ല ദിനങ്ങള്‍ക്കുള്ള തുടക്കമാവട്ടെ. കൂടാതെ നിങ്ങളുടെ സ്വപ്നങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നതിനും ദേവി ദുര്‍ഗ്ഗ നിങ്ങളില്‍ അനുഗ്രഹം ചൊരിയട്ടെ. ഹൃദയത്തില്‍ സമാധാനവും പ്രതീക്ഷയും നിറയ്ക്കുന്ന നവരാത്രി ദിനങ്ങള്‍ക്ക് തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നു.
നവരാത്രി ദിന ആശംസകള്‍
തിന്മയുടെ മേല്‍ നന്മ നേടിയ വിജയം ആഘോഷിക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്നും തിന്മകള് എല്ലാം തന്നെ തുടച്ച് മാറ്റപ്പെടുന്നതിന് ദേവി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു. കൂടാതെ നവരാത്രിയുടെ വര്‍ണ്ണങ്ങള്‍ ജീവിതത്തില്‍ പ്രകാശവും പോസിറ്റീവിറ്റിയും നിറയ്ക്കട്ടെ. ഓരോ നിമിഷവും ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം നിലനില്ക്കട്ടെ, ഏവര്‍ക്കും നവരാത്രി ദിനാശംസകള്‍.
നവരാത്രി ദിന ആശംസകള്‍
ദുര്‍ഗ്ഗാദേവിയുടെ ഊര്‍ജ്ജവും സരസ്വതീദേവിയുടെ ജ്ഞാനവും ലഭിക്കുന്ന അനുഗ്രഹീത ദിനങ്ങളായി വരുന്ന 9 ദിവസങ്ങള്‍ മാറട്ടെ. കൂടാതെ എപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ പുഞ്ചിരി മാറാതെ കാക്കാന്‍ ദേവി ദുര്‍ഗ്ഗ നിങ്ങളെ അനുഗ്രഹിക്കട്ടെ. സ്നേഹം നിറഞ്ഞ ഒരു നവരാത്രി ആശംസിക്കുന്നു.



Click it and Unblock the Notifications
