Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
Holi Wishes in Malayalam : നിറങ്ങളുടെ ആഘോഷം; ഹോളിയില്‍ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാം സന്ദേശങ്ങള്‍

ഏറ്റവും വലിയ ഹൈന്ദവ ആഘോഷങ്ങളില്‍ ഒന്നാണ്, നിറങ്ങളുടെ ഉത്സവമായ ഹോളി. രാജ്യത്തെ ജനങ്ങള്‍ വലിയ ആഡംബരത്തോടെ ഹോളി ആഘോഷിക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് 8നാണ് ഹോളി വരുന്നത്. ഹോളിക്ക് മുമ്പ് ആളുകള്‍ ഹോളിക ദഹന്‍ ആഘോഷിക്കുന്നു. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഒരു സുപ്രധാന ദിനമാണ് ഇത്.
നിറങ്ങളുടെ ഉത്സവമായ ഹോളിക്ക് മുമ്പുള്ള രാത്രി, അന്ധകാരത്തിന്മേല്‍ വെളിച്ചവും തിന്മയുടെ മേല്‍ നന്മയും ദുഃഖത്തിന്മേല് സന്തോഷവും നേടിയ വിജയത്തിന്റെ പ്രതീകമായി ആളുകള്‍ ഹോളിക ദഹന്‍ ആഘോഷിക്കുന്നു. ഹോളിക ദഹന്‍ മുഹൂര്‍ത്തം മാര്‍ച്ച് 7ന് വൈകിട്ട് 06.24 മുതല്‍ 08.51 വരെയാണ്. ഹോളിയില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൈമാറാന്‍ ചില ആശംസാ സന്ദേശങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.

ഹോളി സന്ദേശങ്ങള്‍
ശീതകാലത്തിന്റെ അവസാനമിട്ട് വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ചരിത്രപരമായി, ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. നാടോടിക്കഥകള്‍ മുതല്‍ പാട്ടുകള്‍ വരെ ഈ ഉത്സവത്തെക്കുറിച്ച് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. നന്മയുടെ ആഘോഷമാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു.

ഹോളി സന്ദേശങ്ങള്‍
വടക്കേന്ത്യയില്‍ ഹോളി പണ്ടുമുതലേ വലിയതോതില്‍ ആഘോഷിച്ചുവരുന്നു. ആഘോഷങ്ങളുടെ പൊലിമയില്‍ ദക്ഷിണേന്ത്യയില്‍ ചിലയിടങ്ങളിലും ഹോളി ആഘോഷം ഇന്ന് വ്യാപകമാകുന്നുണ്ട്. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരി തൂകിയാണ് ഹോളി ആഘോഷം.

ഹോളി സന്ദേശങ്ങള്‍
ശൈത്യകാലത്തിന്റെ പിന്‍വാങ്ങലിനു ശേഷം വസന്തകാലം, ഫലഭൂയിഷ്ഠത, വിളവെടുപ്പ് എന്നിവ സ്വാഗതം ചെയ്യുന്നതായി ഹോളി അടയാളപ്പെടുത്തുന്നു. സാംസ്കാരികമായി, ആളുകള്‍ അവരുടെ പ്രശ്നങ്ങളോടും ശത്രുതയോടും വിടപറയുന്ന ദിവസമാണെന്നും ചിലര്‍ പറയുന്നു.

ഹോളി സന്ദേശങ്ങള്‍
പരസ്പരം മുഖത്ത് ഛായം വിതറി ഈ അനുഗ്രഹീത ദിനത്തില്‍ ഏറ്റവും വലിയ ശത്രുക്കള്‍ പോലും സുഹൃത്തുക്കളായി മാറുന്നു. അതിനാല്‍, ഈ ആഘോഷത്തെയും പാരമ്പര്യത്തെയും 'ഹോളി മിലാന്' എന്ന് വിളിക്കുന്നു.

ഹോളി സന്ദേശങ്ങള്‍
പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ആഘോഷം ഇന്ത്യയില്‍ നടന്നുവരുന്നത്. രണ്ടു ദിവസമായാണ് ഹോളി ആഘോഷിക്കുന്നത്. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്‍ണങ്ങളുടെ ദിനം. ആളുകള്‍ തമ്മില്‍ പരസ്പരം നിറങ്ങള്‍ വിതറുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.

ഹോളി സന്ദേശങ്ങള്‍
ഹോളിയുമായി ബന്ധപ്പെട്ട് ചരിത്രങ്ങള്‍ പലതുണ്ട്. വിഷ്ണു ഭക്തനായ പ്രഹ്ലാദനുമായി ബന്ധപ്പെട്ടതാണ് ഹോളി ആഘോഷമെന്നാണ് ഒന്ന്. നന്മയുടെ പ്രതീകമായ പ്രഹ്ലാദന് തിന്മയുടെ പ്രതീകമായ ഹോളികയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരിക്കുകയും തിന്മയുടെ പ്രതീകം കത്തി ചാമ്പലായപ്പോള് പ്രഹ്ലാദന് ഒരു പോറലും ഏല്ക്കാതെ രക്ഷപെട്ടുവെന്നുമാണ് ഐതിഹ്യം. ഹോളി ആഘോഷങ്ങളിലെ പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കുക എന്നതാണ്.

ഹോളി സന്ദേശങ്ങള്‍
മറ്റു കഥകളും ഹോളിയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിവയും ഹോളിയുമായി ചുറ്റിപ്പറ്റി നില്ക്കുന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ ഹോളി ആഘോഷത്തിനു പിന്നില്‍ മുഖ്യമായും പ്രഹ്ലാദന്റെ കഥയാണ് പ്രചാരത്തിലുള്ളത്.

ഹോളി സന്ദേശങ്ങള്‍
തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയം ആഘോഷിക്കാന്‍ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്നു. ഹോളിയുടെ തലേദിവസം രാത്രി നടക്കുന്ന ഈ ചടങ്ങിന് 'ഹോളിഗ ദഹന്‍' എന്നു പറയുന്നു. അഗ്നിയ്ക്കു ചുറ്റും വലംവച്ച് ആളുകള്‍ നന്മയുടെ വിജയത്തിനായി ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കുന്നു. ചിലര്‍ പിതൃക്കളെ സ്മരിച്ച് അവര്‍ക്കായി പ്രത്യേക പൂജയും നടത്താറുണ്ട്.



Click it and Unblock the Notifications