For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതതടസ്സങ്ങള്‍ നീക്കാന്‍ വീട്ടില്‍ ഹനുമാന്‍ പൂജ ഇങ്ങനെ

|

ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ഉത്സവങ്ങളിലൊന്നാണ് ഹനുമാന്‍ ജയന്തി. ഈ ദിവസം ഹിന്ദു വിശ്വാസികള്‍ ഹനുമാന്റെ ജന്‍മദിനം ആഢംബരപൂര്‍വ്വം ആഘോഷിക്കുന്നു. ചൈത്ര മാസത്തില്‍ പൗര്‍ണ്ണമി ദിനത്തിലാണ് ഹനുമാന്‍ ജയന്തി ആഘോഷിക്കുന്നത്. ഈ വര്‍ഷം, 2021 ഏപ്രില്‍ 27 നാണ് ഈ ദിവസം.

Most read: ഹനുമാന്‍ ജയന്തിയില്‍ ഹനുമാന്‍ സ്വാമിയെ ഇങ്ങനെ ഭജിച്ചാല്‍ സര്‍വ്വൈശ്വര്യംMost read: ഹനുമാന്‍ ജയന്തിയില്‍ ഹനുമാന്‍ സ്വാമിയെ ഇങ്ങനെ ഭജിച്ചാല്‍ സര്‍വ്വൈശ്വര്യം

ഹനുമാനെ ആരാധിക്കുന്നതിലൂടെ ഒരു ഭക്തന് സര്‍വ്വവിധ ഐശ്വര്യങ്ങളും ജീവിതത്തില്‍ കൈവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഹനുമാനെ ആരാധിക്കുന്നതിനുള്ള ഉത്തമ നാളായി ഹനുമാന്‍ ജയന്തിയെ കണക്കാക്കുന്നു. കൊറോണ വൈറസ് രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്ന ഈ വേളയില്‍ ആഘോഷങ്ങള്‍ ഇപ്രാവശ്യം ചടങ്ങുകളാക്കി ചുരുക്കേണ്ടിവരും. എന്നിരുന്നാലും, നിങ്ങള്‍ക്ക് വീട്ടിലിരുന്ന് ഹനുമാനെ പൂജിക്കാം. ഹനുമാന്‍ ജയന്തി നാളില്‍ വീടുകളില്‍ ഹനുമാനെ എങ്ങനെ ആരാധിക്കണമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

ഹനുമാന്‍ ജയന്തി പ്രാധാന്യം

ഹനുമാന്‍ ജയന്തി പ്രാധാന്യം

പരമശിവന്റെ അവതാരമായി ഹനുമാനെ കണക്കാക്കുന്നു. ഹനുമാന്‍ സ്വാമി ഒരാളുടെ ജീവിതത്തില്‍ നിന്ന് എല്ലാ കഷ്ടതകളും നീക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹനുമാന്‍ ജയന്തി ഒരു സുപ്രധാന ദിവസമാണ്, ഈ ദിവസം ഹനുമാനെ ആരാധിക്കുന്നതിലൂടെ എളുപ്പത്തില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം നേടാന്‍ നിങ്ങളെ സഹായിക്കുന്നു. ഹനുമാനെ പൂര്‍ണ്ണമനസോടെ ആരാധിക്കുന്ന ഏതൊരു വ്യക്തിക്കും അവരുടെ ജീവിതത്തിലെ ഏത് പ്രശ്നങ്ങളും നേരിടാനുള്ള ശക്തി ലഭിക്കുന്നു.

ഹനുമാന്‍ ചാലിസ വായിക്കുക

ഹനുമാന്‍ ചാലിസ വായിക്കുക

ഹനുമാന്‍ ജയന്തി ദിവസം രാവിലെ നിങ്ങള്‍ ഉണര്‍ന്ന ശേഷം കുളിച്ച് ഹനുമാന്‍ ചാലിസ വായിക്കുക. ശ്രീരാമ ഭക്തനായിരുന്ന തുളസിദാസ് രചിച്ച 40 വാക്യങ്ങള്‍ ഹനുമാന്‍ ചാലിസയിലുണ്ട്. ഈ 40 വാക്യങ്ങള്‍ പാരായണം ചെയ്യുന്ന ഏതൊരാള്‍ക്കും ദുരാത്മാക്കളില്‍ നിന്ന് മുക്തി നേടാനും ഹനുമാന്റെ അനുഗ്രഹം നേടാനും കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:സര്‍വ്വദു:ഖ നിവാരണത്തിന് നിത്യവും ഹനുമാന്‍ ചാലിസMost read:സര്‍വ്വദു:ഖ നിവാരണത്തിന് നിത്യവും ഹനുമാന്‍ ചാലിസ

ഈ വാക്യങ്ങള്‍ ചൊല്ലുക

ഈ വാക്യങ്ങള്‍ ചൊല്ലുക

ഹനുമാന്‍ ചാലിസയുടെ ഈ വാക്യങ്ങള്‍ പാരായണം ചെയ്യുന്നത് പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ മുക്തമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

1) 'ഭൂത് പിശാച് നികത്ത് നഹി ആവേ, മഹാവീര്‍ ജബ് നാം സുനാവേ' - ഈ വാക്യം ചൊല്ലുന്നത് എല്ലാ നെഗറ്റീവ് എനര്‍ജികളും ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കുന്നു.

2) 'നാസെ രോഗ് മീടേ സാബ് പീര, ജപത് നിരന്തര്‍ ഹനുമാന്‍ ബാല്‍ബിറ' - ഈ വാക്യം പാരായണം ചെയ്യുന്നത് എല്ലാ പ്രശ്നങ്ങളും ഒഴിവാക്കാന്‍ സഹായിക്കുന്നു. ആരോഗ്യത്തോടെയിരിക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു.

ഈ വാക്യങ്ങള്‍ ചൊല്ലുക

ഈ വാക്യങ്ങള്‍ ചൊല്ലുക

3) 'അഷ്ട് സിദ്ധി നവ നിധി കെ ദാതാ, അസ് ബാര്‍ ദീന്‍ ജാനകി മാതാ' - ജീവിതത്തിലെ മികച്ച വിജയത്തിനായി ഒരാള്‍ക്ക് ഈ വാക്യം ചൊല്ലാം.

4) 'വിദ്യവാന്‍ ഗുനി അതി ചാതുര്‍, രാംകജ് കരിബെ കോ ആതുര്‍' - ജീവിതത്തില്‍ വിജയിക്കാനും മികച്ച വിദ്യാഭ്യാസം നേടാനും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വാക്യം പ്രയോജനകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

5) 'ഭീം രൂപ് ധരി അസുര്‍ സന്‍ഹാരെ, രാംചന്ദ്ര ജി കെ കാഞ്ച് സവേരെ' - ജീവിതത്തില്‍ ധാരാളം ശത്രുക്കളുള്ളവര്‍ ഈ വാക്യം ചൊല്ലുന്നത് ശത്രുക്കളെ ജയിക്കാന്‍ സഹായിക്കും. ഒരാള്‍ക്ക് ഒരു ദിവസം 108 തവണ ഇത് പാരായണം ചെയ്യാം.

Most read:ഹനുമാന്‍ ജയന്തിയില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ കൈമാറാംMost read:ഹനുമാന്‍ ജയന്തിയില്‍ പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങള്‍ കൈമാറാം

നല്ല നേരം

നല്ല നേരം

ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നതിന് ഏറ്റവും ഉത്തമം രാവിലെയാണ്. വൈകിട്ടും ഇത് ചൊല്ലാവുന്നതാണ്. ഹനുമാന്‍ ചാലിസ പാരായണം ചെയ്യാന്‍ 10 മിനിറ്റില്‍ കൂടുതല്‍ എടുക്കുന്നില്ല. ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നതിലൂടെ മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കുകയും പുതുക്കുകയും ചെയ്യുന്നു. ഇത് ഒരു വ്യക്തിയെ വരാനിരിക്കുന്ന അപകടങ്ങളില്‍ നിന്ന് തടയുന്നു, ഒപ്പം ഒരാളില്‍ ധൈര്യം വളര്‍ത്തുകയും ചെയ്യുന്നു.

ആരതി

ആരതി

ഹനുമാനെ പൂജിക്കാനുള്ള ഉത്തമ ദിവസമാണ് ഹനുമാന്‍ ജയന്തി. ഹനുമാന്‍ ആരതി ഇല്ലാതെ നിങ്ങളുടെ പൂജ അപൂര്‍ണ്ണമാണ്. അതിനാല്‍ ഒരു വിളക്ക് കത്തിച്ച് ഹനുമാന്‍ ആരതി നടത്തുക.

ഹനുമാന്‍ സ്വാമിക്ക് സമര്‍പ്പിക്കാന്‍

ഹനുമാന്‍ സ്വാമിക്ക് സമര്‍പ്പിക്കാന്‍

കടലമാവ് ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം ഹനുമാന്‍ സ്വാമി ഏറെ ഇഷ്ടപ്പെടുന്നു, അതിനാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ കടലമാവ് ഉപയോഗിച്ച് മധുരപലഹാരങ്ങള്‍ തയ്യാറാക്കാം. ഹനുമാന്‍ സ്വാമിക്ക് സമര്‍പ്പിക്കാന്‍ കടലമാവ് ബൂന്ദി അല്ലെങ്കില്‍ കടലമാവ് ലഡു തയ്യാറാക്കുക. ഹനുമാന് ഇത് (ഭോഗ്) അര്‍പ്പിച്ച ശേഷം കുടുംബത്തിലെ എല്ലാവര്‍ക്കും പ്രസാദമായി വിതരണം ചെയ്യാം.

Most read:ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലംMost read:ഇത്തരം ഹനുമാന്‍ ചിത്രം വീട്ടില്‍ വയ്ക്കരുത്; ഐശ്വര്യക്കേട് ഫലം

ഹനുമാന്‍ പൂജാവിധി

ഹനുമാന്‍ പൂജാവിധി

* കടുക് എണ്ണ വിളക്ക് കത്തിച്ച് മന്ത്രിക്കുക: ഓം ശ്രീ രാംദൂത് ഹനുമതെ നമ: ദീപം ദര്‍ശയാമി

* കടുക് എണ്ണ, ഒരു തേങ്ങ, ഒരു വെറ്റില മാല എന്നിവ ഹനുമാന് സമര്‍പ്പിക്കുക.

* ഹനുമാന്‍ സ്വാമിക്ക് മന്ത്രം ചൊല്ലി കുറച്ച് സിന്ദൂരം സമര്‍പ്പിക. ഓം ശ്രീ രാംദൂത് ഹനുമതെ നമ: ഗന്ധം സമര്‍പ്പയാമി.

* മന്ത്രം ചൊല്ലി കുറച്ച് പൂക്കള്‍ (ചെമ്പരത്തി, മുല്ല) അര്‍പ്പിക്കുക: ഓം ശ്രീ രാംദൂത് ഹനുമതെ നമ: പുഷ്പം സമര്‍പ്പയാമി.

* മന്ത്രം ചൊല്ലി ധൂപം അര്‍പ്പിക്കുക: ഓം ശ്രീ രാംദൂത് ഹനുമതെ നമ: ധൂപം അഗ്രപയാമി

* ഹനുമാന്‍ ചാലിസ പാരായണം ചെയ്ത് ഹനുമാന്‍ വിഗ്രഹത്തെ പ്രദക്ഷിണം ചെയ്യുക. ഇത് സാധ്യമല്ലെങ്കില്‍ 'ഓം ഹനുമന്തെ നമ' എന്ന മന്ത്രം ചൊല്ലി പ്രദക്ഷിണം ചെയ്യുക. എന്നിട്ട് പ്രതിമയ്ക്ക് മുന്നിലിരുന്ന ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക.

* ഇതിനു ശേഷം മന്ത്രം ചൊല്ലി ലഡ്ഡു പോലുള്ള മധുരപലഹാരങ്ങള്‍ അര്‍പ്പിക്കുക : ഓം ശ്രീ രാംദൂത് ഹനുമതേ നമ: നൈവൈദ്യം നിവേദ്യാമി.

English summary

Hanuman Jayanti 2021 : How To Worship Lord Hanuman At Home in malayalam

Hanuman Jayanti is an important day and worshipping Lord Hanuman on this day helps you seek his blessings. Read on how to worship hanuman at home.
X
Desktop Bottom Promotion