Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഹനുമാനെ ആരാധിക്കുന്നവര്‍ ഇതൊന്നും ചെയ്യരുത്: ഫലം വിപരീതം
ഈ വര്‍ഷത്തെ ഹനുമാന് ജയന്തി എന്ന് പറയുന്നത് ഏപ്രില്‍ 16-നാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഹനുമാനെ ആരാധിക്കുമ്പോള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍. ശിവന്റെ അവതാരമാണ് ഹനുമാന് എന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ പൗര്‍ണമി ദിനത്തിലാണ് സാധാരണയായി ഹനുമാന് ജയന്തി ആഘോഷിക്കുന്നത്. ഈ ദിനത്തിലെ പ്രത്യേകതകള്‍ അനുസരിച്ച് പൂജകളും കര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും നടത്തുന്നവരാണ് പലരും. എന്നാല്‍ ഹനുമാനെ ആരാധിക്കുമ്പോള്‍ നാം വളരെയധികം ശ്രദ്ധിക്കണം. കാരണം ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം.
വിശ്വാസപ്രകാരം ഭഗവാന് ഈ ദിനം സമര്‍പ്പിക്കുന്ന വഴിപാടുകള്‍ പോലും ഇരട്ടിഫലം നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ വ്രതമെടുക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രത്യേക കാര്യങ്ങള്‍ ഉണ്ട്. പൂര്‍ണ ഉപവാസമാണ് വേണ്ടത്. എന്നാല്‍ ഭഗവാനെ പൂജിക്കുമ്പോള്‍ അത് ഹനുമാന് ജയന്തിക്ക് ആണെങ്കിലും അല്ലെങ്കിലും നമ്മള് അല്പം മുന്‍കരുതല്‍ എടുക്കണം. ഭഗവാനോട് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. പൂജിക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അത്ര നല്ല ഫലമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. അവയെക്കുറിച്ചും ചെയ്യേയണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

ഹനുമാന് ജയന്തി പൂജ വിധി
വായുപുത്രനായ ഹനുമാനെ പൂജിക്കുന്നതില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഭഗവാനെ ഹനുമാന് ജയന്തിക്ക് ആരാധിക്കുമ്പോള്‍ അവര്‍ നിലത്ത് ഉറങ്ങേണ്ടതാണ്. ശ്രീരാമനോടും സീതാദേവിയോടും സമേതനായ ഭഗവാന് ഹനുമാനെയാണ് ആരാധിക്കേണ്ടത്. ഹനുമാന് ജയന്തി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ഗംഗാ ജലം കൊണ്ട് ഭഗവാന്റെ പ്രതിമ ശുദ്ധീകരിക്കുക. കിഴക്ക് ഭാഗത്ത് വേണം ഭഗവാന്റെ വിഗ്രഹം വെക്കുന്നതിന്. പൂര്‍ണ മനസ്സോടെ വേണം ഭഗവാനെ ആരാധിക്കേണ്ടത്. സങ്കടമോചനാണ് ഭഗവാന് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഭഗവാനെ ആരാധിക്കുന്നവരുടെ സങ്കടം മാറുന്നതിന് വേണ്ടി ഭഗവാന് അനുഗ്രഹിക്കുകയാണ് ചെയ്യുന്നത്.

ഹനുമാന് ജയന്തി മുഹൂര്‍ത്തം
ഹനുമാന് ജയന്തി ശുഭ മുഹൂര്‍ത്തത്തില്‍ പ്രാര്‍ത്ഥിക്കുന്നതിനാണ് ഫലം കൂടുതല്‍. ഹനുമാന് ജയന്തി ഏപ്രില്‍ 16 നാണ് ആഘോഷിക്കുന്നത്. ശനിയാഴ്ച ഹനുമാന് ജയന്തി പ്രാധാന്യവും വളരെയധികം മികച്ചതാണ്. ഹനുമാന് ജയന്തി പ്രാര്‍ത്ഥനകള്‍ എന്താണെന്ന് നോക്കാം. ഹനുമാന് ജയന്തിയില്‍ വ്രതം എടുക്കുന്നവര്‍ നിലത്ത് വേണം ഉറങ്ങുന്നതിന്. ഇത് കൂടാതെ ഉറങ്ങുന്നതിനുമുമ്പ് ശ്രീരാമ സമേതനായ ഹനുമാനെയാണ് ആരാധിക്കേണ്ടത്. പിറ്റേന്ന് കുളിയും മറ്റും കഴിഞ്ഞ് കൈയില്‍ ഗംഗാജലം വെച്ച് ആരാധിക്കേണ്ടതാണ്. ശേഷം കിഴക്ക് ഹനുമാന്റെ പ്രതിമ സ്ഥാപിക്കുന്നതിന് ശ്രദ്ധിക്കുക. പൂര്‍ണമായും ഭഗവാനെ ആരാധിക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. ആരാധനയ്ക്ക് ശേഷം, ജപിക്കുന്ന സമയത്ത് ഹനുമാന് മന്ത്രങ്ങള്‍ ഉരുവിടുകയാണ് ചെയ്യേണ്ടത്. ഇതിലൂടെ സങ്കടമോചനം വളരെയധികം ലഭിക്കുന്നുണ്ട്.

ശനിദേവനേയും പ്രാര്‍ത്ഥിക്കുക
ശനിദേവനെ ഈ ദിനത്തില്‍ ആരാധിക്കുന്നതിനും ശ്രദ്ധിക്കുക. ശനിദേവനേയും പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഹനുമാന് ജയന്തി ദിനത്തില്‍, ശനിദേവന്റെയും ചൊവ്വയുടെയും ജാതകത്തിലുണ്ടാവുന്ന അശുഭകരമായ ഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഭഗവാനെ ആരാധിക്കേണ്ടതാണ്. ഹനുമാന് ജിയെ ആരാധിക്കുന്നതിലൂടെ ഈ ഗ്രഹങ്ങളുടെ ദോഷഫലത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഹനുമാനെ ആരാധിക്കുന്നവരെ ഒരിക്കലും ശനിദേവന് ദോഷം നല്‍കില്ലെന്നാണ് വിശ്വാസം. അതിനാല്‍ ഏഴര ശനി സമയത്ത് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.

ഹനുമാന് ചാലിസ ചൊല്ലുന്നത്
ഹനുമാന് ചാലിസയും സുന്ദരകാണ്ഡവും ചൊല്ലുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഈ ദിനത്തില്‍ ഇവ രണ്ടും ജപിക്കുന്നത് നല്ല ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഹനുമാന് ചിരഞ്ജീവിയായി വസിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഭഗവാനെ ആരാധിക്കുന്നതിന് വേണ്ടി നാം എപ്പോഴും സമയം കണ്ടെത്തണം. ശനി ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഭഗവാനെ ആരാധിക്കേണ്ടതാണ്. ശനി പലപ്പോഴും നെഗറ്റീവ് ഫലങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഹനുമാന് ജയന്തി ദിനത്തില്‍ ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ കഠിന ദോഷം ഇല്ലാതാവുന്നു.

അശുഭ ഫലങ്ങള്‍
അശുഭ ഫലങ്ങള്‍ ഉള്ളവരാണ് നിങ്ങളെങ്കില്‍ ഭഗവാനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഹനുമാനെ ആരാധിക്കുന്നതിലൂടെ അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. പ്രേതബാധ, തടസ്സങ്ങള്‍, നെഗറ്റീവ് എനര്‍ജി, മരണം എന്നിവയില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ കൂടാതെ, രാംചരിത് മനസ്, സുന്ദര്‍കാണ്ഡ്, ഹനുമാന് ചാലിസ, ബജ്രംഗ് ബാന്‍, ഹനുമാന് ബാഹുക് എന്നിവയുടെ അഖണ്ഡ പാരായണം ചെയ്യുന്നത് ഫലപ്രദമാണ്.

അശുഭ ഫലങ്ങള്‍
അവിശ്വാസത്തോടെ ഒരിക്കലും ഭഗവാനെ ആരാധിക്കരുത്. ഇത് നിങ്ങള്‍ക്ക് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. അത് മാത്രമല്ല വ്രതമെടുക്കുമ്പോള്‍ പൂര്‍ണ ഉപവാസം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വ്രതാനുഷ്ഠാനം നടത്തരുത്. മത്സ്യമാംസങ്ങള്‍ ഉപയോഗിക്കരുത്. വ്രതം കൃത്യമായ രീതിയില്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. പൂര്‍ണ മനസ്സോടെ ജപങ്ങള്‍ നടത്തണം, ഇതില്‍ തെറ്റ് വരുത്തുന്നത് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നുണ്ട്. വ്രതശുദ്ധിയോടെയും ശരീരശുദ്ധിയോടെയും വേണം ഭഗവാനെ ആരാധിക്കേണ്ടത്.



Click it and Unblock the Notifications
