Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വിളിച്ചാല് വിളിപ്പുറത്തെത്തും; കാര്യസിദ്ധിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ഹനുമാന് ക്ഷേത്രങ്ങള്
ഇന്ന് ഹനുമാന് ജയന്തിയാണ്. ചൈത്ര മാസത്തിലെ പൗര്ണ്ണമി ദിനമാണ് ഹനുമാന് ജയന്തിയായി കൊണ്ടാടുന്നത്. ഇന്നേ ദിവസം ഭക്തര് ഹനുമാന് സ്വാമിയെ ഭജിക്കുകയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ഹനുമാന് സ്വാമിയോട് പ്രാര്ത്ഥിക്കുകയും ചെയ്യുന്നു. മനമുരുകി, ചിട്ടയോടെ പ്രാര്ത്ഥിച്ചാല് ഭക്തവത്സലനായ ഹനുമാന് സകലകാര്യങ്ങളും സാധിച്ചുതരുമെന്നാണ് പറയാറ്. ഇങ്ങനെ കാര്യസിദ്ധിക്ക് പേരുകേട്ട നിരവധി ഹനുമാന് ക്ഷേത്രങ്ങള് ഉണ്ട് ഇന്ത്യയില്. കേരളത്തിലും ഉണ്ട് ആഗ്രഹ പൂര്ത്തീകരണത്തിന് പേരുകേട്ട ഒരു ഹനുമാന് ക്ഷേത്രം. ഇവ ഏതെല്ലാമാണെന്ന് നോക്കാം.

ദത്ത ആഞ്ജനേയ ക്ഷേത്രം, ആലുവ
ആലുവയിലെ ദേശത്താണ് ദത്ത ആഞ്ജനേയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഗ്രഹങ്ങളിലും പൂജാരീതികളിലും സങ്കല്പ്പങ്ങളിലുമെല്ലാം ഏറെ വ്യത്യസ്തമാണ് ഈ ക്ഷേത്രം. ദത്താത്രേയ മുനിയുടെയും ആഞ്ജനേയന്റെയും സാന്നിധ്യം അനുഭവിക്കാവുന്ന ക്ഷേത്രഭൂമിയാണിത്. ഒരു നാളികേരം നല്കി പ്രാര്ത്ഥിച്ചാല് മനസ്സില് വിചാരിച്ച ആഗ്രഹം സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. നാളികേര പൂജയാണ് ഇവിടുത്തെ പ്രധാന വഴിപാട്.
ഹംപി ഹനുമാന് ക്ഷേത്രം
നമ്മുടെ തൊട്ട് അയല്സംസ്ഥാനമായ കര്ണ്ണാടകയിലെ വിജയനഗരത്തിലെ ഹംപിയില് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണിത്. ഭക്തര്ക്ക് ശക്തിയും സ്ഥിരോത്സാഹവും ആഗ്രഹപൂര്ത്തീകരണവും നല്കുന്ന ഹനുമാന് സ്വാമിയാണ് ഇവിടുത്തെ മൂര്ത്തി.
നാമക്കല് ആഞ്ജനേയര് ക്ഷേത്രം
നമ്മുടെ അയല്സംസ്ഥാനമായ തമിഴ്നാട്ടിലെ പ്രശസ്തമായ ഹനുമാന് ക്ഷേത്രമാണ് മലമുകളില് സ്ഥിതി ചെയ്യുന്ന നാമക്കല് ആഞ്ജനേയര് ക്ഷേത്രം. ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്തമായ ഹനുമാന്കോവിലാണിത്. ഭക്തര്ക്ക് ധൈര്യവും ശക്തിയും വിജയവും നല്കി അനുഗ്രഹിക്കുന്ന സ്വാമിയാണിത്.
ബാല ഹനുമാന് ക്ഷേത്രം, ജാംനഗര്
ഗുജറാത്തിലെ ജാംനഗറിലുള്ള ബാല ഹനുമാന് ക്ഷേത്രത്തിലും ശൈശവദശയിലുള്ള ഹനുമാന് സ്വാമിയെയാണ് ദര്ശിക്കാന് കഴിയുക. വളരെ ശക്തിയുള്ള മൂര്ത്തിയായാണ് ഇവിടുത്തെ ഹനുമാന് സ്വാമി അറിയപ്പെടുന്നത്. നെഗറ്റീവ് എനര്ജി നീക്കാനും ആഗ്രഹങ്ങള് പൂര്ത്തീകരിക്കാനും ഈ ഹനുമാന് സ്വാമി ഒപ്പം നില്ക്കുമെന്ന് ഭക്തര് വിശ്വസിക്കുന്നു.
മഹാവീര് മന്ദിര്, പട്ന
ബീഹാറിലെ പട്നയിലുള്ള മഹാവീര് ക്ഷേത്രം രാജ്യത്തെ തന്നെ വളരെ മഹത്തരമായ ഹനുമാന് ക്ഷേത്രങ്ങളില് ഒന്നാണ്. ഈ ക്ഷേത്രത്തിലെ ആത്മീയാന്തരീക്ഷം ഭക്തര്ക്ക് അത്മീയ ഉണര്വ്വ് നല്കുന്നു.
ഹനുമാന് മന്ദിര്, അലഹബാദ്
ഉത്തര്പ്രദേശിലുള്ള മറ്റൊരു പ്രധാന ഹനുമാന് ക്ഷേത്രമാണ് അലഹബാദിലെ ഹനുമാന് മന്ദിര്. ഗംഗാതീരത്ത് കുടികൊള്ളുന്ന ഈ ക്ഷേത്രത്തില് ഹനുമാന് സ്വാമിയുടെ വളരെ വലിയ വിഗ്രഹമാണ് ഉള്ളത്. ഭക്തരുടെ ആവശ്യങ്ങളെല്ലാം സാധിച്ചുകൊടുക്കുന്ന മൂര്ത്തിയായാണ് ഇവിടുത്തെ ഹനുമാന് സ്വാമി അറിയപ്പെടുന്നത്.
സങ്കട് മോചന് ഹനുമാന് ക്ഷേത്രം, വരാണസി
ഉത്തര്പ്രദേശിലെ വരാണസിയിലുള്ള പുരാതന ക്ഷേത്രമാണ് സങ്കട് മോചന് ക്ഷേത്രം. സങ്കടങ്ങളില് നിന്നും മോചനം നല്കുന്ന ക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര് തന്നെ. ഇവിടുത്തെ ഹനുമാന് സ്വാമി തടസ്സങ്ങളെല്ലാം നീക്കി ആഗ്രഹങ്ങള് സാധിച്ചുതരുമെന്നാണ് വിശ്വാസം.
ഹനുമാന് ഗര്ഹി, അയോധ്യ
ഉത്തര്പ്രദേശില് തന്നെയുള്ള മറ്റൊരു പ്രശസ്തമായ ഹനുമാന് ക്ഷേത്രമാണ് അയോധ്യയിലെ ഹനുമാന് ഗര്ഹി. രാമക്ഷേത്രത്തിന് അടുത്ത് തന്നെയാണ് ഈ ഹനുമാന് ക്ഷേത്രവും. ഇവിടെ വന്ന് പ്രാര്ത്ഥിച്ചാല് എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകുമെന്നാണ് വിശ്വാസം.
സലാസര് ബാലാജി ക്ഷേത്രം, സലാസര്
രാജസ്ഥാനില് സ്ഥിതി ചെയ്യുന്ന സലാസര് ബാലാജി ക്ഷേത്രത്തില് ശൈശവരൂപത്തിലുള്ള ഹനുമാനെയാണ് ആരാധിക്കുന്നത്. ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന ഐശ്വര്യം നല്കുന്ന ഹനുമാന് സ്വാമിയാണ് ഇവിടുത്തെ മൂര്ത്തി.
മെഹന്ദിപൂര് ബാലാജി ക്ഷേത്രം, ദൗസ
രാജസ്ഥാനില് സ്ഥിതി ചെയ്യുന്ന ആഞ്ജനേയ ക്ഷേത്രമാണ് മെഹന്ദിപൂര് ബാലാജി ക്ഷേത്രം. വിളിച്ചാല് വിളിപ്പുറത്തുള്ള വളരെ ശക്തിയുള്ള മൂര്ത്തിയാണ് ഇവിടുത്തെ ആഞ്ജനേയ സ്വാമി. ഇവിടുത്തെ ആചാരങ്ങളും വളരെ കണിശതയുള്ളതാണ്.
ജാക്കൂ ക്ഷേത്രം, ഷിംല
ഹിമാചല് പ്രദേശിലെ ഷിംലയിലുള്ള ജാക്കൂ മലയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുറ്റും അതിമനോഹര കാഴ്ചകള് ഉള്ള പ്രകൃതിരമണീയമായ ഇടമാണിത്. ഈ ക്ഷേത്രത്തില് വന്ന് പ്രാര്ത്ഥിച്ചാല് യാത്രകളുമായും വെല്ലുവിളികളുമായും ബന്ധപ്പെട്ട ആഗ്രഹങ്ങള് സാധിക്കുമെന്നാണ് വിശ്വാസം



Click it and Unblock the Notifications
