Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
വായുവേഗത്തില് പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്കും ഹനുമാന് ജയന്തി ആരാധന
Hanuman Jayanti 2024 : ഹിന്ദു മതത്തില് ഹനുമാനെ വളരെ ഭക്തിപൂര്വ്വം ആരാധിക്കുന്നു. ഹനുമാന്റെ ജന്മദിനം ഹനുമാന് ജയന്തിയായി ആഘോഷിക്കുന്നു. എല്ലാ വര്ഷവും ചൈത്ര മാസത്തിലെ ശുക്ല പൗര്ണ്ണമി ദിനത്തിലാണ് ഹനുമാന് ജയന്തി വരുന്നത്. ഈ വര്ഷം ഹനുമാന് ജയന്തി വരുന്നത് 2024 ഏപ്രില് 23 ചൊവ്വാഴ്ചയാണ്. ഈ പ്രത്യേക ദിനത്തില് ഭക്തര് ഹനുമാന് സ്വാമിയെ പ്രത്യേകം ആരാധിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഇതിലൂടെ ബജ്റംഗബലി പ്രസാദിക്കുകയും ഭക്തരുടെ എല്ലാ പ്രശ്നങ്ങളും നീക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഹനുമാന് ജയന്തിയുടെ ശുഭസമയവും പൂജാ രീതിയെയും കുറിച്ച് അറിയാന് ലേഖനം വായിക്കൂ.
ഹനുമാന് ജയന്തി 2024
ഹിന്ദു കലണ്ടര് അനുസരിച്ച്, ചൈത്ര മാസത്തിലെ ശുക്ല പക്ഷ പൂര്ണ്ണ ചന്ദ്ര തീയതി 2024 ഏപ്രില് 23ന് പുലര്ച്ചെ 03:25 ന് ആരംഭിക്കും. ഈ തീയതി 2024 ഏപ്രില് 24 ന് രാവിലെ 05:18 ന് അവസാനിക്കും. ഈ സാഹചര്യത്തില് ഹനുമാന് ജയന്തി ഏപ്രില് 23ന് ആഘോഷിക്കും. ഈ ദിവസം പുലര്ച്ചെ 03:25 മുതല് 05:18 വരെ ഹനുമാനെ ആരാധിക്കാം.

ഹനുമാന് ജയന്തി പൂജയുടെ ശുഭമുഹൂര്ത്തം
ഏപ്രില് 23-ന് രാവിലെ 9.03 മുതല് 10.41 വരെയാണ് ഹനുമാന് സ്വാമിയെ ആരാധിക്കുന്നതിനുള്ള അനുകൂല സമയം. ഏപ്രില് 23 ന് രാവിലെ 4:20 മുതല് 05:04 വരെ ആയിരിക്കും ബ്രാഹ്മ മുഹൂര്ത്തം. ഈ ശുഭമുഹൂര്ത്തത്തില് കുളിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഹനുമാന് ജയന്തി ദിനത്തില് രാവിലെ 11.53 മുതല് 12.46 വരെയാണ് അഭിജിത മുഹൂര്ത്തം.
ഹനുമാന് ജയന്തിയുടെ പ്രാധാന്യം
ഹിന്ദുമതത്തില് ഹനുമാന് ജയന്തിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ഉത്സവം ശക്തിയുടെയും ഭക്തിയുടെയും വിശ്വസ്തതയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഹനുമാനെ ശരിയായി ആരാധിക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് എല്ലാത്തരം തടസ്സങ്ങളില് നിന്നും മോചനം ലഭിക്കുകയും ജീവിതത്തില് സന്തോഷവും സമൃദ്ധിയും കൈവരിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഭഗവാന് ശ്രീരാമനും ഭക്തരില് സന്തുഷ്ടനാകുകയും ജാതകത്തില് ചൊവ്വയുടെ സ്ഥാനം ബലപ്പെടുകയും ചെയ്യുന്നു. സൂര്യോദയസമയത്താണ് ഹനുമാന് ജനിച്ചതെന്നാണ് വിശ്വാസം. ഹനുമാന് ജയന്തി ദിവസം ബ്രാഹ്മ മുഹൂര്ത്തത്തില് എഴുന്നേറ്റ് കുളിയും മറ്റും കഴിഞ്ഞ് ഹനുമാന് സ്വാമിയെ യഥാവിധി പൂജിക്കുക. ഇതോടൊപ്പം ഹനുമാന് ചാലിസയും ചൊല്ലുക.
ഹനുമാന് ജയന്തിയിലെ ആരാധന
ഹനുമാന് ജയന്തിയില് ശുഭമുഹൂര്ത്തത്തില് ആരാധന നടത്തണം. ഹനുമാന് ചുവന്ന പുഷ്പങ്ങള്, കുങ്കുമം, അരി, വെറ്റില, മോത്തിച്ചൂര് ലഡു എന്നിവ സമര്പ്പിക്കുക. തുടര്ന്ന് ഹനുമാന് ചാലിസ ചൊല്ലുക. ഹനുമാന് മന്ത്രം ചൊല്ലുന്നതും ഗുണം ചെയ്യും. അതിനു ശേഷം ഹനുമാന് സ്വാമിയുടെ ആരതി നടത്തുക. ബജ്റംഗബലിയുടെ അനുഗ്രഹത്താല് നിങ്ങളുടെ മുഴുവന് കുടുംബത്തിലും ഐശ്വര്യം കൈവരും.
ഈ ശ്ലോകം ചൊല്ലണം
ഹനുമാന് ജയന്തി ദിനത്തില് എല്ലാ രാശിക്കാരും ഹനുമാന് ചാലിസയും ഹനുമാന് രക്ഷാ സ്തോത്രവും നിര്ബന്ധമായും ചൊല്ലണം. സാധ്യമെങ്കില്, ബജ്രംഗ് ബാന് 5 മുതല് 21 തവണ വരെ വായിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭക്തര്ക്ക് എല്ലാ വിഷമങ്ങളില് നിന്നും മോചനം ലഭിക്കുമെന്നും ജീവിതത്തില് സന്തോഷവും ഐശ്വര്യവും കൈവരുമെന്നും വിശ്വസിക്കപ്പെടുന്നു.
കരിയര് വിജയത്തിന്
നിങ്ങളുടെ കരിയറില് വിജയം നേടാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില്, ഹനുമാന് ജയന്തി ദിനത്തില്, ഹനുമാന് സ്വാമിക്ക് കുങ്കുമം അര്പ്പിക്കുക. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകുകയും ജോലികളില് വിജയം കൈവരിക്കുകയും ചെയ്യും.
ജീവിതപ്രശ്നം നീക്കാന്
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളില് നിന്ന് കരകയറാന് ആഗ്രഹിക്കുന്നുവെങ്കില്, ഹനുമാന് ജയന്തി ദിനത്തില് 21 തവണ ബജ്രംഗ് ബാന് ചൊല്ലുക. ഹനുമാന് സ്വാമിയുടെ കൃപയാല് നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികള് മാറുന്നതായിരിക്കും.
ജീവിതത്തില് ഐശ്വര്യത്തിന്
ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കുന്നില്ലെങ്കിലോ നിങ്ങളുടെ ജോലിയില് തുടര്ച്ചയായ പരാജയങ്ങള് നേരിടുന്നുവെങ്കിലോ ഹനുമാന് ജയന്തി ദിനത്തില്, ബജ്റംഗബലിയെ ആരാധിക്കുകയും കുങ്കുമം, ബൂന്തി ലഡ്ഡു എന്നിവസമര്പ്പിക്കുകയും ചെയ്യുക. ഹനുമാന് സ്വാമിയുടെ മുന്നില് ഇരുന്ന് സുന്ദരകാണ്ഡം ചൊല്ലുക. നിങ്ങളുടെ ജീവിതത്തില് നല്ല ദിനങ്ങള് ആരംഭിക്കുന്നതായിരിക്കും.



Click it and Unblock the Notifications
