Latest Updates
-
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും!
ക്ഷിപ്രവേഗത്തില്‍ കോപം: ഹനുമാനെ ആരാധിക്കുമ്പോള്‍ ഈ തെറ്റുകള്‍ അരുത്
ചൈത്രമാസത്തിലെ പൗര്‍ണമി ദിനത്തിലാണ് ഹനുമാന് ജയന്തിയായി ആഘോഷിക്കുന്നത്. ഹനുമാന് സ്വാമി ജനിച്ച ദിവസമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. എല്ലാ വര്‍ഷവും ഈ ദിവസം തന്നെയാണ് ഹനുമാന് ജയന്തിയായി ആഘോഷിക്കുന്നത്. വര്‍ഷം മുഴുവന്‍ ആരാധിക്കുന്ന ഫലമാണ് ഹനുമാന് ജയന്തി ആഘോഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഈ ദിനത്തില്‍ ലഭിക്കുന്നത്. ഒരു വര്‍ഷത്തെ ആരാധനക്ക് തുല്യമായ പുണ്യമാണ് ഹനുമാന് സ്വാമിയെ ആരാധിക്കുന്നതിലൂടെ ലഭിക്കുന്നത്.
ഏപ്രില്‍ 23-നാണ് ഹനുമാന് ജയന്തി ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ ക്ഷിപ്രപ്രസാദി പോലെ തന്നെ ക്ഷിപ്രകോപിയാവുന്നതിനും ഭഗവാന് സാധിക്കുന്നു. അതിന് കാരണം ഹനുമാന് ആരാധനയില്‍ നാം വരുത്തുന്ന തെറ്റുകളാണ്. ഹനുമാന് സ്വാമിയെ ആരാധിക്കുമ്പോള്‍ ഒരിക്കലും വരുത്താന്‍ പാടില്ലാത്ത ചില തെറ്റുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത്തരം തെറ്റുകള്‍ സംഭവിച്ചാല്‍ ദോഷ പരിഹാരത്തിന് വേണ്ടിയും ശ്രദ്ധിക്കണം.

കറുത്ത വസ്ത്രം ധരിക്കുന്നത്
ഹനുമാന് സ്വാമിയെ ആരാധിക്കുമ്പോള്‍ ഒരിക്കലും കറുത്ത വസ്ത്രം ധരിക്കരുത്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തെ ദോഷങ്ങളിലേക്ക് എത്തിക്കും എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇത് ചെയ്യുന്നത് അനര്‍ത്ഥം ക്ഷണിച്ച് വരുത്തുകയും ഭഗവാനെ കോപിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എപ്പോഴും ഓറഞ്ച് അല്ലെങ്കില്‍ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം.
ഹനുമാന് പ്രതിമയില്‍ ശ്രദ്ധിക്കണം
ഹനുമാന് പ്രതിമ വെച്ച് ആരാധിക്കുമ്പോള്‍ തകര്‍ന്നതോ പൊട്ടിയതോ ആയ വിഗ്രഹം വെച്ച് പ്രാര്‍ത്ഥിക്കരുത്. ഇത് അശുഭകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. പലപ്പോഴും ഇത്തരം ഫലങ്ങളെ നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഒരിക്കലും മുറിച്ച് മാറ്റപ്പെട്ടതോ എല്ലെങ്കില് തകര്‍ന്നതോ ആയ രൂപത്തിലുള്ള ഹനുമാന് സ്വാമിയെ ആരാധിക്കാന്‍ ശ്രമിക്കരുത്. കൂടാതെ പൊട്ടിയ വിഗ്രഹമെങ്കില്‍ അത് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുന്നതിന് ശ്രദ്ധിക്കണം.
ചരണാമൃതം സമര്‍പ്പിക്കരുത്
ഒരിക്കലും ഭഗവാന് ചരണാമൃതം സമര്‍പ്പിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ ഈ ആരാധനയുടെ ഭാഗമല്ലാത്തതിനാല്‍ പലപ്പോഴും ചരണാമൃതം സമര്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഒരു കാരണവശാലും ഹനുമാന് ജയന്തി ദിനത്തില്‍ ചരണാമൃതം സമര്‍പ്പിക്കരുത് എന്നത് ഓര്‍മ്മയില്‍ വെക്കണം.
ബ്രഹ്മചര്യം നിര്‍ബന്ധം
ബ്രഹ്മചര്യം ഈ ദിനത്തില്‍ വളരെ നിര്ബന്ധമുള്ളതാണ്. കാരണം ഹനുമാന് സ്വാമി ബ്രഹ്മചാരിയായതിനാല്‍ ഈ ദിനത്തില്‍ പ്രത്യേക പൂജയും നടത്തേണ്ടതിനാല്‍ ശാരീരിക ബന്ധം ഈ ദിനത്തില്‍ വേണ്ട. ഇത് ദോഷഫലങ്ങള്‍ നല്കുന്നു. കൂടാതെ ഉള്ളി, വെളുത്തുള്ളി , മാംസം മദ്യം എന്നിവയും കഴിക്കരുത്. ഇത് ഭഗവാനെ കോപാകുലനാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയദകം ശ്രദ്ധിക്കണം.
ശ്രീരാമനെ ആരാധിക്കണം
കടുത്ത ശ്രീരാമ ഭക്തനായിരുന്നു ഹനുമാന് സ്വാമി. അതുകൊണ്ട് തന്നെ ഹനുമാന് സ്വാമിയെ ആരാധിക്കുന്നതിന് മുന്‍പ് ശ്രീരാമനെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ ചെറിയ ദോഷഫലങ്ങള്‍ കൊണ്ട് വരുന്നു. ഭഗവാന് ശ്രീരാമനെ ആരാധിക്കാതെ ഹനുമാന് പൂജ നടത്തുമ്പോള്‍ അത്തരം ആരാധന നിങ്ങള്‍ക്ക് ഫലം നല്കുകയില്ല. എന്ന് മാത്രമല്ല അത് ദോഷങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു.



Click it and Unblock the Notifications