Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശക്തി, ഐശ്വര്യം, സമ്പത്ത്; ഭാഗ്യം ഒഴുകിവരും, ഈ നാല് രാശിക്ക് ഹനുമാന്റെ പ്രത്യേക അനുഗ്രഹം
എല്ലാ വര്‍ഷവും ചൈത്ര മാസത്തിലെ ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തില്‍ ഹനുമാന് ജയന്തി ആഘോഷിക്കുന്നത്. ഇന്ത്യയിലുടനീളം ഹിന്ദു ഭക്തര്‍ ഹനുമാന്റെ ജന്മദിനം വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കുന്നു. വിശ്വാസമനുസരിച്ച്, ഈ ദിവസം ഹനുമാനെ ആരാധിക്കുകയോ സ്മരിക്കുകയോ ചെയ്താല്‍, ഭക്തരുടെ എല്ലാ കഷ്ടപ്പാടുകളും നീങ്ങുകയും സന്തോഷവും ഐശ്വര്യവും അവരുടെ ജീവിതത്തില്‍ വന്നുചേരുകയും ചെയ്യും.
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഈ വര്‍ഷം ഹനുമാന് ജയന്തി ഏപ്രില്‍ 6ന് വ്യാഴാഴ്ച ആഘോഷിക്കും. സനാതന ധര്‍മ്മത്തില്‍ ഹനുമാനെ കലിയുഗദേവനായി ആരാധിക്കുന്നു. ഹനുമാനെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് ശക്തി, ബുദ്ധി, ഐശ്വര്യം, സമ്പത്ത്, സന്തോഷം എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. ജ്യോതിഷപ്രകാരം ഈ വര്‍ഷം ഹനുമാന് ജയന്തി ദിനത്തില്‍, ചില രാശിക്കാര്‍ക്ക് ഹനുമാന് ജിയില്‍ നിന്ന് പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കും. അത് അവരുടെ ഭാഗ്യം മാറ്റും. ജീവിതത്തില്‍ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരും. ഹനുമാന് ജയന്തി ദിനത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഹനുമാന്റെ അനുഗ്രഹത്താല്‍ ഭാഗ്യം വരുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിയില്‍ പെട്ടവര്‍ക്ക് ഹനുമാന് ജയന്തി ദിനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജോലിയില്‍ പുരോഗതി കാണുന്നതിനുമുള്ള ശക്തമായ സാധ്യതകളുണ്ട്. ബിസിനസ്സിനും ജോലിസ്ഥലത്തിനും ഇടവം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും.

മീനം
മീനം രാശിക്കാര്‍ക്ക് ഇപ്പോള്‍ ഏഴരശനിയാണ് നടക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഹനുമാന്റെ ജന്മദിനത്തില് ഹനുമാന് സ്വാമിയെ ആരാധിക്കുന്നത് മീനം രാശിക്കാര്‍ക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഹനുമാന് ആരാധിക്കുന്നതിലൂടെ ശനിയുടെ ദോഷഫലങ്ങള്‍ കുറയുമെന്ന് പുരാണഗ്രന്ഥങ്ങളില് പറയുന്നുണ്ട്. നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് പുരോഗതിക്കും മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയും ഉണ്ടാകാനുള്ള സാധ്യകളുണ്ട്.

കര്‍ക്കടകം
കര്‍ക്കടക രാശിയില്‍ പെട്ടവര്‍ക്ക് ഹനുമാന് ജയന്തി ദിനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം മുതല്‍ നിങ്ങള്‍ക്ക് പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകും. പുതിയതും പ്രധാനപ്പെട്ടതുമായ ഉത്തരവാദിത്തങ്ങള്‍ തൊഴില്‍ മേഖലയില്‍ കണ്ടെത്താനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സില്‍ വളര്‍ച്ചയുടെ സൂചനകള്‍ കാണും.

കുംഭം
ഹനുമാന് ജയന്തി ഉത്സവം കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ടുവരും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള വഴികള്‍ തുറക്കുകയും വിവിധ മേഖലകളില്‍ വിജയം കൈവരിക്കുകയും ചെയ്യും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന് ഈ സമയം നല്ല ഫലം ലഭിക്കും.

ഹനുമാന് ജയന്തി പൂജാരീതി
ഹനുമാന് ജയന്തി നാളില്‍ രാവിലെ കുളിച്ച ശേഷം വ്രതാനുഷ്ഠാനം നടത്തുക. ചുവന്ന വസ്ത്രം ധരിക്കുക, എന്നിട്ട് ജാസ്മിന് ഓയിലില്‍ കുങ്കുമം കലര്‍ത്തി ബജ്റംഗബലിക്ക് തിലകം ചാര്‍ത്തുക. കടുകെണ്ണ വിളക്ക് കത്തിച്ച് ഓം ശ്രീ ഹനുമതേ നമ എന്ന മന്ത്രം 108 തവണ ജപിക്കുക. ബജ്റംഗബലിക്ക് ശര്‍ക്കരയും പയറും സമര്‍പ്പിക്കുക. ഈ ദിവസം ഹനുമാന് ചാലിസ, ഹനുമാന് ബാഹുക്, ബജ്രംഗ് ബാന്‍, സുന്ദരകാണ്ഡം എന്നിവ പാരായണം ചെയ്യണം. ഈ ദിവസം ഹനുമാന് സ്വാമി നിങ്ങളുടെ വീട്ടില്‍ വസിക്കുന്നുവെന്ന് പറയപ്പെടുന്നു. ബജ്റംഗബലിയെ ആരാധിക്കുന്നതോടൊപ്പം ശ്രീരാമനെയും സീതയെയും ആരാധിക്കുക.

ഹനുമാന് ജയന്തി ശുഭയോഗം
ഇത്തവണ ഹനുമാന് ജയന്തി ദിനത്തില്‍ വളരെ ശുഭകരമായ ഒരു യാദൃശ്ചികതയാണ് സംഭവിക്കുന്നത്. ഏപ്രില്‍ 6 നാണ് മഹാലക്ഷ്മി യോഗം രൂപീകരിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ നല്ല സാമ്പത്തിക സ്ഥിതി നിലനിര്‍ത്താന്‍ ഈ യോഗത്തിന്റെ പ്രഭാവം സഹായിക്കുന്നു. വ്യാഴാഴ്ചയായതിനാല്‍ ഈ ദിവസം മഹാവിഷ്ണുവിന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ഒരുമിച്ച് ലഭിക്കും. എല്ലാ ഐശ്വര്യ യോഗങ്ങളിലും വച്ച് മഹാലക്ഷ്മി യോഗത്തെ ഏറ്റവും മികച്ച യോഗമായി കണക്കാക്കുന്നു.

ഹനുമാന് ജയന്തിയുടെ പ്രാധാന്യം
ഹനുമാന് ജയന്തി ദിനത്തില്‍ ഭക്തിയോടെ ബജ്റംഗ്ബലിയെ ആരാധിക്കുന്ന ഭക്തരുടെ രോഗങ്ങളും ദോഷങ്ങളും മാറി ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ശനിദോഷം, ഏഴരശനി, ശനിധൈയ്യ തുടങ്ങിയ ശനിദോഷം അനുഭവിക്കുന്നവര്‍ ഹനുമാന് ജയന്തി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുകയും ഹനുമാന്ജിയെ ആരാധിക്കുകയും ചെയ്താല്‍ ശനിദോഷം കുറയുന്നതായിരിക്കും.

ശത്രുക്കളെ അകറ്റാന്‍
നിങ്ങള്‍ പ്രശ്നങ്ങളാല്‍ വലയം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ അജ്ഞാതമായ ഭയം നിങ്ങളെ ഭയപ്പെടുത്തുകയോ ചെയ്യുന്നുവെങ്കില്‍, ഹനുമാന് ജയന്തി ദിനത്തില്‍ 21 തവണ ബജ്റംഗ് ബാന്‍ ചൊല്ലുക. ബജ്റംഗ് ബാന്‍ എല്ലാ പ്രതിബന്ധങ്ങളുടെയും പ്രതിവിധിയാണ്. ഇത് ശത്രുക്കളെ പരാജയപ്പെടുത്താനുള്ള ശക്തി നിങ്ങള്‍ക്ക് നല്‍കുകയും ഭയത്തില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു.



Click it and Unblock the Notifications

