Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
ജീവിതം സുഗമമാകും, ദുരിതദുഖങ്ങള് നീക്കും ഹനുമാന് ജയന്തി; ആരാധനയും ശുഭമുഹൂര്ത്തവും
എല്ലാ വര്ഷവും ചൈത്രമാസത്തിലെ പൗര്ണ്ണമി തിയതിയിലാണ് ഹനുമാന് ജയന്തി ഉത്സവം ആഘോഷിക്കുന്നത്. രാമഭക്തനായ ഹനുമാന് ജനിച്ചത് പൗര്ണമി നാളിലാണെന്നാണ് വിശ്വാസം. ഈ വര്ഷം ഹനുമാന് ജയന്തി ഏപ്രില് 6 ന് ആഘോഷിക്കും. ഏപ്രില് 5ന് 9.55ന് ശേഷം പൂര്ണചന്ദ്രോദയം ആരംഭിക്കും. പൂര്ണ്ണചന്ദ്ര ദിനം ഏപ്രില് 6 രാവിലെ 10 വരെ തുടരും. അതിനാല് ഉദയ തിഥി പ്രകാരം ഹനുമാന് ജയന്തി ഏപ്രില് 6നാണ്.
ഈ പ്രത്യേക ദിനത്തില് ഹനുമാന് സ്വാമിയെ യഥാവിധി ആരാധിക്കുന്നത് ഭക്തര്ക്ക് സന്തോഷവും സമൃദ്ധിയും കൈവരികയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. ഹനുമാന് ജയന്തിയുടെ ശുഭമുഹൂര്ത്തവും ആരാധനാ രീതിയും എന്തെന്ന് അറിയാന് ലേഖനം വായിക്കൂ.

ആരാധനയുടെ ശുഭസമയം
ഏപ്രില് 6 ന് രാവിലെ 7 മുതല് 9.55 വരെ ഹനുമാനെ ആരാധിക്കുന്നത് ശുഭകരമാണ്. ഈ സമയത്ത് ആരാധിക്കുന്നതിലൂടെ ഭക്തര്ക്ക് ആഗ്രഹിച്ച ഫലം ലഭിക്കും. ഈ ദിവസം സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതും ഹനുമാന് ചാലിസ പാരായണം ചെയ്യുന്നതും എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു.

ഹനുമാന് ജയന്തിയില് എങ്ങനെ ആരാധിക്കണം
ഏപ്രില് 6 ന് ഹനുമാന് ജയന്തി ആരാധന ശുഭമുഹൂര്ത്തത്തില് നടത്തണം. ഹനുമാന് ചുവന്ന പുഷ്പങ്ങള്, കുങ്കുമം, അരി, വെറ്റില, മോത്തിച്ചൂര് ലഡു എന്നിവ സമര്പ്പിക്കുക. തുടര്ന്ന് ഹനുമാന് ചാലിസ ചൊല്ലുക. ഹനുമാന് മന്ത്രം ചൊല്ലുന്നതും ഗുണം ചെയ്യും. അതിനു ശേഷം ഹനുമാന് സ്വാമിയുടെ ആരതി നടത്തുക. ബജ്റംഗബലിയുടെ അനുഗ്രഹത്താല് നിങ്ങളുടെ മുഴുവന് കുടുംബത്തിലും ഐശ്വര്യം കൈവരും.

രാശിപ്രകാരം ഈ മന്ത്രങ്ങള് ജപിക്കുക
മേടം, വൃശ്ചികം- ഓം അം അംഗാരകായ നമഃ
ധനു, മീനം, ഇടവം, തുലാം- ഓം ഹം ഹനുമതേ നമ:
മിഥുനം, കന്നി- അതുലിതബലധാം ഹേമശൈലാഭദേഹം ദനുജവനകൃാനൂ ജ്ഞാനിനാമഗ്രഗണ്യമൃ
വാനരണാമധീശ രഘുപതിപ്രിയഭക്ത വാതജാതം നമാമി.
കര്ക്കടകം- ഓം അഞ്ജനിസുതായ വിദ്മഹേ വായുപുത്രായ ധീമഹി തന്നോ മാരുതി പ്രചോദയാം
ചിങ്ങം- ഓം ഹനുമതേ രുദ്രാത്മകായ ഹും ഫട്
മകരം, കുംഭം- ഓം നമോ ഹനുമതേ രുദ്രാവതാരായ, സര്വ്വശത്രുസംഹാരണായ സര്വ്വരോഗ ഹരായ സര്വ്വവശീകരണായ, രാമദൃതായ സ്വാഹ

ഈ ശ്ലോകം ചൊല്ലണം
ഹനുമാന് ജയന്തി ദിനത്തില് എല്ലാ രാശിക്കാരും ഹനുമാന് ചാലിസയും ഹനുമാന് രക്ഷാ സ്തോത്രവും നിര്ബന്ധമായും ചൊല്ലണം. സാധ്യമെങ്കില്, ബജ്രംഗ് ബാന് 5 മുതല് 21 തവണ വരെ വായിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭക്തര്ക്ക് എല്ലാ വിഷമങ്ങളില് നിന്നും മോചനം ലഭിക്കുമെന്നും ജീവിതത്തില് സന്തോഷവും ഐശ്വര്യവും കൈവരുമെന്നും വിശ്വസിക്കപ്പെടുന്നു.

കരിയര് വിജയത്തിന്
നിങ്ങളുടെ കരിയറില് വിജയം നേടാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില്, ഹനുമാന് ജയന്തി ദിനത്തില്, ഹനുമാന് സ്വാമിക്ക് കുങ്കുമം അര്പ്പിക്കുക. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകുകയും ജോലികളില് വിജയം കൈവരിക്കുകയും ചെയ്യും.

ജീവിതപ്രശ്നം നീക്കാന്
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളില് നിന്ന് കരകയറാന് ആഗ്രഹിക്കുന്നുവെങ്കില്, ഹനുമാന് ജയന്തി ദിനത്തില് 21 തവണ ബജ്രംഗ് ബാന് ചൊല്ലുക. ഹനുമാന് സ്വാമിയുടെ കൃപയാല് നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികള് മാറുന്നതായിരിക്കും.

ജീവിതത്തില് ഐശ്വര്യത്തിന്
ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കുന്നില്ലെങ്കിലോ നിങ്ങളുടെ ജോലിയില് തുടര്ച്ചയായ പരാജയങ്ങള് നേരിടുന്നുവെങ്കിലോ ഹനുമാന് ജയന്തി ദിനത്തില്, ബജ്റംഗബലിയെ ആരാധിക്കുകയും കുങ്കുമം, ബൂന്തി ലഡ്ഡു എന്നിവസമര്പ്പിക്കുകയും ചെയ്യുക. ഹനുമാന് സ്വാമിയുടെ മുന്നില് ഇരുന്ന് സുന്ദരകാണ്ഡം ചൊല്ലുക. നിങ്ങളുടെ ജീവിതത്തില് നല്ല ദിനങ്ങള് ആരംഭിക്കുന്നതായിരിക്കും.

പ്രശ്നപരിഹാരത്തിന്
സന്താനങ്ങള്, തൊഴില്, രോഗം, ധനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി നിങ്ങള് മല്ലിടുകയാണെങ്കില്, ഹനുമാന് ജയന്തി ദിനത്തില്, ആരാധന സമയത്ത് കുറഞ്ഞത് 5 ഹനുമാന് ബാഹുക പാരായണം ചെയ്യുക. ബജ്റംഗബലിയുടെ അനുഗ്രഹത്താല് നിങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കാന് കഴിയും. ഹനുമാന് ജയന്തി ദിനത്തില് പശുവിന്റെ നെയ്യ് വിളക്ക് കത്തിച്ച് 11 തവണ ഹനുമാന് ചാലിസ ചൊല്ലുക. നിങ്ങളുടെ ആഗ്രഹങ്ങള് നിറവേറപ്പെടും, എല്ലാത്തരം പ്രശ്നങ്ങളും നീങ്ങും.

മാനസിക സമാധാനത്തിന്
ഹനുമാന് സ്വാമിയെ പ്രസാദിപ്പിക്കാന് 11 ആലിലകളില് ശ്രീരാം എന്നെഴുതി മാലയാക്കിയിടുക. തുടര്ന്ന് രാമനെ ധ്യാനിച്ച് ഹനുമാന് സ്വാമിയെ ധരിക്കുക. ഹനുമാന് ജയന്തി ദിനത്തില് പൂജാവേളയില് ഹനുമാന് ചാലിസ, ബജ്റംഗ് ബാന്, സുന്ദരകാണ്ഡം, ഹനുമാന് ബാഹുക് മുതലായവയില് ഏതെങ്കിലും ഒന്ന് ചൊല്ലുന്നത് നിങ്ങളുടെ മാനസിക ക്ലേശങ്ങള് അകറ്റുന്നു. മനസ്സിന് സമാധാനം ലഭിക്കും.



Click it and Unblock the Notifications

