Latest Updates
-
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം!
Hanuman Jayanti 2022 : ആഞ്ജനേയന്റെ അനുഗ്രഹം നേടാന്‍ ഹനുമാന് ജയന്തി ആരാധന
ശ്രീരാമചന്ദ്രന്റെ പരമഭക്തനായ ഹനുമാന്റെ ജന്മദിനം ഹനുമാന് ജയന്തിയായി ആഘോഷിക്കുന്നു. ഒരു ഹിന്ദു ഉത്സവമാണ് ഹനുമാന് ജയന്തി. ഒരു ഹിന്ദു വര്‍ഷത്തില്‍ ഹനുമാന് ജയന്തി രണ്ടു തവണ ആചരിക്കുന്നു. ഒരിക്കല്‍ ചൈത്രത്തില്‍ ആചരിച്ചാല്‍ മറ്റൊന്ന് കാര്‍ത്തിക മാസത്തിലാണ്. ഈ വര്‍ഷം ചൈത്ര മാസത്തില്‍ വരുന്ന ഹനുമാന് ജയന്തി 2022 ഏപ്രില്‍ 16 ന് ആചരിക്കും. സങ്കട മോചനന് ഹനുമാന്റെ ജന്മദിനം ഹിന്ദുമത വിശ്വാസികള്‍ രാജ്യമെമ്പാടും ആഘോഷിക്കുന്നു. ബജ്റംഗ്ബലിയെ പ്രീതിപ്പെടുത്താന്‍ പലരും ഉപവാസം അനുഷ്ഠിക്കാറുണ്ട്.
അശ്വത്ഥാമാവ്, ബാലി, വേദവ്യാസന്, ഹനുമാന്, വിഭീഷണന്, കൃപാചാര്യന്‍, പരശുരാമന് എന്നിവരാണ് പുരാണ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏഴ് ചിരഞ്ജീവികള്‍. ഇവര്‍ ഇപ്പോഴും ഭൂമിയില്‍ നമുക്കിടയില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതേ സമയം, കലിയുഗത്തില്‍ ഈ ഏഴ് ചിരഞ്ജീവികളില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്നത് ഹനുമാനെയാണ്. ഹനുമാന്റെ നാമം ജപിച്ചാല്‍ തന്നെ പ്രശ്നങ്ങള്‍ ഒഴിവാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹനുമാന് ആരാധന സംബന്ധിച്ച് ചില പ്രത്യേക നിയമങ്ങള്‍ പറഞ്ഞിട്ടുണ്ട്, ആ നിയമങ്ങള്‍ അനുസരിച്ച് നിങ്ങള്‍ പവന പുത്രനായ ഹനുമാനെ ആരാധിച്ചാല്‍, ഹനുമാന് സ്വാമിയുടെ കൃപ എപ്പോഴും നിങ്ങളുടെമേല്‍ നിലനില്ക്കും. ഹനുമാന് ജയന്തിയുടെ പ്രാധാന്യവും ചടങ്ങുകളും എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഹനുമാന് ജയന്തി 2022: തീയതിയും മുഹൂര്‍ത്തവും
എല്ലാ വര്‍ഷവും ചൈത്രപൂര്‍ണിമ തിഥിയില്‍ ഹനുമാന് ജയന്തി ആഘോഷിക്കുന്നു. ഈ വര്‍ഷം, ഹനുമാന് ജയന്തി 2022 ഏപ്രില്‍ 16 ശനിയാഴ്ച ആഘോഷിക്കും. പൂര്‍ണിമ തിഥി 2022 ഏപ്രില്‍ 15 ന് 02:25 ന് ആരംഭിക്കും. ഏപ്രില്‍ 16 ന് 00:24 ന് പൂര്‍ണിമ തിഥി അവസാനിക്കും.

ഹനുമാന് ജയന്തി : പൂജാ ചടങ്ങുകള്‍
അതിരാവിലെ കുളിച്ചതിന് ശേഷം, നിങ്ങളുടെ വീടിന്റെ വടക്ക്-കിഴക്ക് ദിശയിലോ നിങ്ങളുടെ വീട്ടിലെ പൂജാമുറിയിലോ ഒരു മരംകൊണ്ടുള്ള പീഢം സ്ഥാപിക്കുക. ഇതില്‍ ഒരു ചുവന്ന തുണി ഇടുക. ശ്രീരാമന്റെയും ഹനുമാന്റെയും ചിത്രവും അല്ലെങ്കില്‍ വിഗ്രഹവും സ്ഥാപിക്കുക. ശ്രീരാമന് മഞ്ഞപ്പൂക്കളും ഹനുമാന് ചുവന്ന പൂക്കളും സമര്‍പ്പിക്കുക. ഇതിനുശേഷം, നെയ്യിലും ശര്‍ക്കരയിലും തയ്യാറാക്കിയ പ്രസാദം സമര്‍പ്പിക്കുക. ശ്രീരാമനുവേണ്ടി 'രാം രാമായ നമ' എന്നും ഹനുമാന് വേണ്ടി 'ഓം ഹ്രീം ഹനുമതേ നമ' എന്നും ജപിക്കുക. മുല്ലപ്പൂവും എണ്ണയും ഹനുമാന് സമര്‍പ്പിക്കുക. ഹനുമാന്റെയും രാമന്റെയും ആരതി നടത്തുക. ഇതിനുശേഷം പ്രസാദം വിതരണം ചെയ്യുക.

ഹനുമാന് ജയന്തി: ചരിത്രവും പ്രാധാന്യവും
ഹനുമാന്റെ മുഖം ഒരു വാനരന്റെ മുഖത്തോട് സാമ്യമുള്ളതിനാല്‍ ഹനുമാന് വാനര ദേവനായി കണക്കാക്കപ്പെടുന്നു. ഭഗവാന് ഹനുമാനെ പ്രീതിപ്പെടുത്തുന്നതിനായി നിങ്ങള്‍ക്ക് ശ്രീരാമനെയും ആരാധിക്കാം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആചരിക്കുന്ന പ്രശസ്തമായ ഉത്സവങ്ങളിലൊന്നാണ് ഹനുമാന് ജയന്തി. ഈ ദിവസം ആളുകള്‍ ഹനുമാന്റെയും രാമന്റെയും ക്ഷേത്രങ്ങള്‍ അലങ്കരിക്കുകയും ആചാരങ്ങളോടെ പൂജ നടത്തുകയും ചെയ്യുന്നു. ഈ ദിവസം വളരെ ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാല്‍ ഈ ദിവസം പ്രധാനപ്പെട്ട ജോലികള്‍ ആരംഭിക്കുന്നു. ഈ ദിവസം ഹനുമാനെ ആരാധിക്കുന്നത് ഒരാളുടെ ആഗ്രഹങ്ങളും നിറവേറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണമായ ഭക്തിയോടും ശുദ്ധമായ ഉദ്ദേശ്യത്തോടും കൂടി ആരാധിക്കുന്നവരെ ഭഗവാന് ഹനുമാന് അനുഗ്രഹിക്കുന്നു.

ഹനുമാന് ആരാധന
ഹനുമാന് ജയന്തി ദിനത്തില്‍ ഭക്തര്‍ക്ക് ധ്യാനത്തിലൂടെ ഹനുമാനെ ആരാധിക്കാം. കണ്ണുകളടച്ച് ഹനുമാനെയും അദ്ദേഹത്തിന്റെ ഗുണങ്ങളെയും കുറിച്ച് കൂടുതല്‍ ഓര്‍മ്മിക്കുക. നിങ്ങള്‍ക്ക് രാമായണം പോലുള്ളവ വായിക്കുകയോ ഹനുമാന്റെ ജീവിതകഥ കേള്‍ക്കുകയോ ചെയ്യാം.



Click it and Unblock the Notifications
