For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Hanuman Jayanti 2021: ഹനുമാന്‍ ജയന്തിയില്‍ ഹനുമാന്‍ സ്വാമിയെ ഇങ്ങനെ ഭജിച്ചാല്‍ സര്‍വ്വൈശ്വര്യം

|

ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദേവന്മാരില്‍ ഒരാളാണ് ഹനുമാന്‍. ഹിന്ദുക്കളുള്ള ലോകത്തിന്റെ എല്ലാ കോണുകളിലും ഹനുമാന്‍ ക്ഷേത്രങ്ങളും പ്രതിമകളും കാണാം. ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ദുഖകരമായ സാഹചര്യങ്ങളില്‍ നിന്ന് മുക്തിനല്‍കാന്‍ ഹനുമാനെ ആരാധിക്കുന്നതിലൂടെ സാധിക്കും. ഹനുമാനെ ആരാധിക്കാന്‍ ഏറ്റവും ഉത്തമമായ ദിനമാണ് ഹനുമാന്‍ ജയന്തി. ഈ വര്‍ഷം ഏപ്രില്‍ 27 ചൊവ്വാഴ്ചയാണ് ഹനുമാന്‍ ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസം ഹനുമാനെ ആരാധിക്കുന്നത് അദ്ദേഹത്തിന്റെ അനുഗ്രഹം നേടാന്‍ നിങ്ങളെ സഹായിക്കുന്നു. ഹനുമാനെ പൂര്‍ണ്ണമനസ്സോടെ ആരാധിക്കുന്ന ഏതൊരു വ്യക്തിക്കും അവരുടെ ജീവിതത്തിലെ ഏത് പ്രശ്നങ്ങളും നേരിടാനുള്ള ശക്തി ലഭിക്കുന്നു.

Most read: Pradosh Vrat 2021 : ശനിദോഷം വഴിക്കുവരില്ല, ജീവിതത്തില്‍ എന്നും സൗഭാഗ്യം; ചെയ്യേണ്ടത് ഇത്‌Most read: Pradosh Vrat 2021 : ശനിദോഷം വഴിക്കുവരില്ല, ജീവിതത്തില്‍ എന്നും സൗഭാഗ്യം; ചെയ്യേണ്ടത് ഇത്‌

ഹനുമാന്റെ ജന്മദിനം ചൈത്ര മാസത്തില്‍ (ഏപ്രില്‍) പൂര്‍ണ്ണചന്ദ്ര ദിനത്തിലാണ് ആഘോഷിക്കുന്നത്. ഹനുമാനെ ആരാധിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഈ ദിനത്തില്‍ ആളുകള്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വഴിപാടുകളും ആരാധനകളും നടത്തുന്നു. പൂക്കള്‍, മധുരപലഹാരങ്ങള്‍, തേങ്ങകള്‍, ഗംഗാ ജലം തുടങ്ങിയവ അര്‍പ്പിക്കുന്നു. ഹനുമാനെ ആരാധിച്ചാലുള്ള ഗുണങ്ങളും ഹനുമാന്‍ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ ആരാധിക്കുന്നത് എങ്ങനെയെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ദാമ്പത്യ പ്രശ്‌നങ്ങള്‍

ദാമ്പത്യ പ്രശ്‌നങ്ങള്‍

ഒരാള്‍ക്ക് വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍, ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നതും ഹനുമാനെ ആരാധിക്കുന്നതും പ്രശ്നങ്ങളെ മറികടക്കാന്‍ സഹായിക്കുന്നു. ഹനുമാന്‍ ഒരു ഗുരു അല്ലെങ്കില്‍ അധ്യാപകന്‍ കൂടിയാണ്. അതിനാല്‍ ഒരാളുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് വിശ്വസിക്കുന്നു.

കരിയര്‍ പ്രശ്‌നങ്ങള്‍

കരിയര്‍ പ്രശ്‌നങ്ങള്‍

ഒരാള്‍ക്ക് കരിയറിലോ കുടുംബത്തിലോ പ്രശ്നങ്ങളില്‍ നേരിടുന്നുവെങ്കില് അതില്‍ നിന്ന് രക്ഷനേടാനായി ഹനുമാനെ ആരാധിക്കാവുന്നതാണ്. ഭക്തിയുടെ പര്യായമാണ് ഹനുമാന്‍ സ്വാമി. അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്‌നങ്ങളും മറികടക്കാവുന്നതാണ്.

Most read:ശനിദോഷം നീക്കാന്‍ എളുപ്പവഴി; രാവിലെ സൂര്യനെ ഇങ്ങനെ ആരാധിക്കൂMost read:ശനിദോഷം നീക്കാന്‍ എളുപ്പവഴി; രാവിലെ സൂര്യനെ ഇങ്ങനെ ആരാധിക്കൂ

ആരോഗ്യ പ്രശ്‌നങ്ങള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍

നിങ്ങള്‍ക്ക് ഹൃദയം, തലച്ചോറ് തുടങ്ങിയവയില്‍ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ ഹനുമാനെ ആരാധിക്കുന്നത് വളരെയധികം ഗുണം ചെയ്യും. വിഷാദം, ഉത്കണ്ഠ, ഭയം തുടങ്ങിയ മാനസികമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഹനുമാന്‍ ചാലിസയെ ചൊല്ലണം. ഹനുമാന്‍ ചാലിസ ചൊല്ലുന്നത് നിങ്ങള്‍ക്ക് ആത്മവിശ്വാസവും ഒപ്പം മനസമാധാനവും നല്‍കും. നിഷേധാത്മക മനോഭാവത്തെ മറികടന്ന് ധൈര്യം നേടാന്‍ ഹനുമാനെ ആരാധിക്കുന്നതിലൂടെ സാധിക്കും.

സാമ്പത്തിക പ്രശ്‌നങ്ങള്‍

സാമ്പത്തിക പ്രശ്‌നങ്ങള്‍

നിങ്ങള്‍ കടങ്ങളില്‍ ഉഴലുന്നവരോ തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുകയാണെങ്കിലോ അല്ലെങ്കില്‍ നിങ്ങള്‍ കടം കൊടുത്താല്‍ അത് തിരിച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കിലോ ഹനുമാന്‍ പ്രാര്‍ത്ഥനകളാണ് ഏറ്റവും മികച്ച പരിഹാരം. ഹനുമാന്‍ ചാലിസ ജപിക്കുന്നതും ഹനുമാനെ സ്ഥിരമായി പ്രാര്‍ത്ഥിക്കുന്നതും ജീവിതത്തിലും കരിയറിലും ഉയരങ്ങള്‍ നേടാനും സഹായിക്കുന്നു.

Most read:ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നവരാണ് ഇവര്‍Most read:ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നവരാണ് ഇവര്‍

ഹനുമാനെ ആരാധിക്കുന്ന വിധം

ഹനുമാനെ ആരാധിക്കുന്ന വിധം

* കടുക് എണ്ണ വിളക്ക് കത്തിച്ച് മന്ത്രിക്കുക: ഓം ശ്രീ രാംദൂത് ഹനുമതെ നമ: ദീപം ദര്‍ശയാമി

* കടുക് എണ്ണ, ഒരു തേങ്ങ, ഒരു വെറ്റില മാല എന്നിവ ഹനുമാന് സമര്‍പ്പിക്കുക.

* ഹനുമാന്‍ സ്വാമിക്ക് മന്ത്രം ചൊല്ലി കുറച്ച് സിന്ദൂരം സമര്‍പ്പിക. ഓം ശ്രീ രാംദൂത് ഹനുമതെ നമ: ഗന്ധം സമര്‍പ്പയാമി.

* മന്ത്രം ചൊല്ലി കുറച്ച് പൂക്കള്‍ (ചെമ്പരത്തി, മുല്ല) അര്‍പ്പിക്കുക: ഓം ശ്രീ രാംദൂത് ഹനുമതെ നമ: പുഷ്പം സമര്‍പ്പയാമി.

* മന്ത്രം ചൊല്ലി ധൂപം അര്‍പ്പിക്കുക: ഓം ശ്രീ രാംദൂത് ഹനുമതെ നമ: ധൂപം അഗ്രപയാമി

* ഹനുമാന്‍ ചാലിസ പാരായണം ചെയ്ത് ഹനുമാന്‍ വിഗ്രഹത്തെ പ്രദക്ഷിണം ചെയ്യുക. ഇത് സാധ്യമല്ലെങ്കില്‍ 'ഓം ഹനുമന്തെ നമ' എന്ന മന്ത്രം ചൊല്ലി പ്രദക്ഷിണം ചെയ്യുക. എന്നിട്ട് പ്രതിമയ്ക്ക് മുന്നിലിരുന്ന ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക.

* ഇതിനു ശേഷം മന്ത്രം ചൊല്ലി ലഡ്ഡു പോലുള്ള മധുരപലഹാരങ്ങള്‍ അര്‍പ്പിക്കുക : ഓം ശ്രീ രാംദൂത് ഹനുമതേ നമ: നൈവൈദ്യം നിവേദ്യാമി.

ധ്യാനം

ധ്യാനം

ഹനുമാന്‍ ജയന്തി ദിനത്തില്‍ ഒരു ഭക്തന് ഈ രീതിയില്‍ ഹനുമാനെ ആരാധിക്കാം. ഇത് സാധ്യമല്ലെങ്കില്‍, മറ്റൊരു മാര്‍ഗം ധ്യാനിക്കുക എന്നതാണ്. കണ്ണുകളടച്ച് ഹനുമാനെയും അദ്ദേഹത്തിന്റെ ഗുണങ്ങളെയും കുറിച്ച് കൂടുതല്‍ വായിക്കുകയും അവയെ ഓര്‍മ്മിക്കുകയും ചെയ്യുക. ഒരാള്‍ക്ക് രാമായണം പോലുള്ളവ വായിക്കാനോ ഹനുമാന്റെ ജീവിതകഥ കേള്‍ക്കുകയോ ചെയ്യാം.

English summary

Hanuman Jayanti 2021 Puja Vidhi, Rituals and How to Please Lord Hanuman

Lord Hanuman birthday is celebrated on Full Moon day during Chaitra month. Read on how to please lord hanuman on hanuman jayanti.
X
Desktop Bottom Promotion