For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൊഴില്‍തടസ്സം ഉറപ്പായും മാറും ഈ മന്ത്രം 108 തവണ

|

ശ്രീരാമഭക്തമായ ഹനുമാന്റെ ജന്മദിനമാണ് ഹനുമാന്‍ ജയന്തിയായി നാമെല്ലാവരും ആഘോഷിക്കുന്നത്. ചൈത്ര ശുക്ലപക്ഷത്തിലാണ് ഹനുമാന്‍ ജനിച്ചത് എന്നാണ് വിശ്വാസം. ഈ ദിവസത്തില്‍ ഭക്തര്‍ ഹനുമാന്‍ പ്രീതിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഈ ദിനം വ്രതം നോറ്റ് ഹനുമാന്‍ പ്രീതിക്ക് വേണ്ടി രാമനാമം ജപിക്കുകയും ഹനുമാന്‍ മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യും.

വെറ്റില വാടിയതും കീറിയതുമാണോ,ദാരിദ്ര്യം ഫലംവെറ്റില വാടിയതും കീറിയതുമാണോ,ദാരിദ്ര്യം ഫലം

ഹനുമാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടവും ഐശ്വര്യവുംവീര്യവും ഓജസ്സും ബുദ്ധികൂര്‍മ്മതയും ഉണ്ടാവും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഹനുമാന്‍ ജയന്തി ദിനത്തില്‍ ഹനുമാനെ പ്രാര്‍ത്ഥിക്കുന്നതിലൂടെ ജീവിതത്തില്‍ സുഖസൗഖ്യങ്ങളും ഐശ്വര്യവും നിറയുന്നു. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനാണ് ഹനുമാന്‍.അതുകൊണ്ട് തന്നെ ഹനുമാനെ പ്രാര്‍ത്ഥിക്കുന്നതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയും ശ്രീരാമഭഗവാന്റെ അനുഗ്രഹവും ഉണ്ടാവും എന്നാണ് വിശ്വാസം. തൊഴില്‍ നേട്ടത്തിനും ഉദ്യോഗം ലഭിക്കുന്നതിനും ഹനുമാന്‍ മന്ത്രം ജപിക്കുന്നതും നല്ലതാണ്.

 എന്തുകൊണ്ട് ആഘോഷിക്കണം?

എന്തുകൊണ്ട് ആഘോഷിക്കണം?

എന്തുകൊണ്ട് ഹനുമാന്‍ ജയന്തി ആഘോഷിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. ഇത് ആഘോഷിക്കുന്നതിന്റെ മഹത്വം എന്താണ് എന്ന് നോക്കാം. ഹനുമാന്‍ ജയന്തി ദിനം ഭൂമിയില്‍ മറ്റ് ദിവസങ്ങളേക്കാള്‍ ഹനുമാന്‍ തത്വം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ മറ്റ് ദിവസങ്ങള്‍ അപേക്ഷിച്ച് ഈ ദിനം മന്ത്രം ചൊല്ലുന്നതിലൂടെ ഹനുമാന്റെ തത്വം നിങ്ങള്‍ക്ക് ലഭിക്കും എന്നാണ് വിശ്വാസം. ശ്രീ ഹനുമതേ നമ: എന്ന മന്ത്രം ചൊല്ലുന്നത് എന്തുകൊണ്ടും നല്ലതാണ്.

ആഘോഷിക്കേണ്ടത് എങ്ങനെ?

ആഘോഷിക്കേണ്ടത് എങ്ങനെ?

എങ്ങനെ ഹനുമാന്‍ ജയന്തി ആഘോഷിക്കണം എന്നുള്ളത് ശ്രദ്ധേയമായ ഒന്നാണ്. ഈ ദിവസം ഹനുമാന്‍ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ സൂര്യോദയത്തിന് മുന്‍പ് തന്നെ പ്രാര്‍ത്ഥന ആരംഭിക്കുന്നുണ്ട്. ഈ സമയത്ത് പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് മന്ത്രം ചൊല്ലുന്നത് നല്ലതാണ് എന്നാണ് വിശ്വാസം. ഈ സമയത്ത് ലഭിക്കുന്ന പ്രസാദം കഴിക്കുന്നതും എന്തുകൊണ്ടും ഐശ്വര്യം നല്‍കുന്നതാണ്.

ഉദ്യോഗത്തിന്

ഉദ്യോഗത്തിന്

തൊഴില്‍ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച ഒരു പ്രാര്‍ത്ഥനയാണ് വായുപുത്രനായ ഹനുമാനെ പ്രാര്‍ത്ഥിക്കുന്നത്. ഇത് തൊഴില്‍ ക്ലേശം ഇല്ലാതാക്കുകയും വായുവേഗത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ എല്ലാം ഇല്ലാതാക്കുന്നതിനും തൊഴില്‍ നേട്ടത്തിനും സഹായിക്കുന്നുണ്ട്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ഈ മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വായുവേഗത്തതില്‍ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും എന്നാണ് വിശ്വാസം.

ജോലികിട്ടാത്തവര്‍ക്ക്

ജോലികിട്ടാത്തവര്‍ക്ക്

ജോലി കിട്ടാത്തവര്‍ക്കും കഠിനമായ പരിശ്രമിച്ചിട്ടും മുന്നില്‍ നിന്ന് തട്ടിത്തെറിച്ച് പോവുന്നതിനും തൊഴില്‍ ക്ലേശത്തിനും എല്ാലം ഇന്നത്തെ ദിവസം മന്ത്രം ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 'ഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ' എന്ന മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങള്‍ക്ക് ജോലിതടസങ്ങള്‍ എല്ലാം തന്നെ നീക്കി നല്ല ഫലം തരുന്നു. അതിവിശേഷമായ മന്ത്രമായതു കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് ഭക്തിയോടെ വേണം ചൊല്ലുന്നതിന്.

 ജപിക്കേണ്ടത് ഇങ്ങനെ

ജപിക്കേണ്ടത് ഇങ്ങനെ

എങ്ങനെ ഈ മന്ത്രം ജപിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. ഈ മന്ത്രം വളരെയധികം മനശുദ്ധിയോടെയും ശരീരശുദ്ധിയോടെയും വേണം ജപിക്കുന്നതിന്. ഹനുമാന്‍ ജയന്തി ദിനത്തില്‍ 108 തവണ ചൊല്ലുന്നത് നല്ലതാണ്. ഇത് കൂടാതെ ദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ഹനുമാന്‍ സ്വാമിയെ മനസ്സില്‍ ധ്യാനിച്ച് ചൊല്ലുന്നതും നല്ലതാണ്. വ്യാഴാഴ്ച ദിനം ചൊല്ലുന്നതിലൂടെ പ്രത്യേക ഫലം ലഭിക്കുന്നു. എന്നാല്‍ ഹനുമാന്‍ സ്വാമിക്ക് എല്ലാ ദിവസവും സന്ധ്യക്ക് തര്‍പ്പണം ഉള്ളതിനാല്‍ ഇത്തരത്തിലുള്ള മന്ത്രം ചൊല്ലുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ദിവസവും 108 തവണ ചൊല്ലുന്നതിലൂടെ തൊഴില്‍ പ്രശ്‌നം മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.മറ്റ് അനുഗ്രഹങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കണ്ടകശനിക്ക് പരിഹാരം

കണ്ടകശനിക്ക് പരിഹാരം

കണ്ടക ശനിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഹനുമാന് വെറ്റില മാല ചാര്‍ത്തുന്നത് നല്ലതാണ്. കണ്ടകശനി ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും മരണഭയം പോലും കണ്ടകശനി കാലത്ത് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നിന്നും മോചനം ലഭിക്കുന്നതിന് ഹനുമാന് വെറ്റില മാല ചാര്‍ത്തുന്നത് നല്ലതാണ്. ഇത് ശനി ദോഷ പരിഹാരത്തിന് ഏറ്റവും മികച്ചതാണ്.

ജീവിത വിജയത്തിന്

ജീവിത വിജയത്തിന്

ജീവിത വിജയത്തിന് ഹനുമാന് വെറ്റിലമാല സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തിലെ ദോഷകാഠിന്യം കുറക്കുന്നതിനും ജീവിതത്തില്‍ വിജയം നേടുന്നതിനും സഹായിക്കുന്നുണ്ട് ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല സമര്‍പ്പിക്കുന്നത്. ഇത് ജീവിതത്തില്‍ പല വിധത്തില്‍ സഹായിക്കുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന ദോഷകാഠിന്യം കുറക്കുന്നതിനും ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

 ഐശ്വര്യത്തിന്

ഐശ്വര്യത്തിന്

ഐശ്വര്യത്തിനും നേട്ടത്തിനും ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. ഐശ്വര്യത്തിനും നേട്ടത്തിനും വളരെയധികം സഹായിക്കുന്നുണ്ട് ഹനുമാന് വെറ്റില മാല ചാര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Hanuman Jayanti 2020 Date, Significance And Importance

Here in this article we are discussing about the significance and importance of hanuman jayanti. Take a look
X
Desktop Bottom Promotion