Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ദീര്‍ഘായുസ്സ്, സമ്പത്ത്, പ്രശസ്തി; ഗുരുവായൂര്‍ ഏകാദശി ഇങ്ങനെ നോല്ക്കണം
ഇന്ന് ഗുരുവായൂര്‍ ഏകാദശി. ഈ ദിനത്തില്‍ നമ്മള് ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഏകാദശി വ്രതം എടുക്കുന്നവര്‍ എന്ത് തന്നെയായാലും അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഒരു വര്‍ഷത്തിലെ 24 ഏകാദശികളില്‍, മലയാള മാസമായ വൃശ്ചികത്തില് (നവംബര്‍/ഡിസംബര്‍) വരുന്ന ശുക്ല പക്ഷത്തിലെ ഏകാദശി ഗുരുവായൂര്‍ ഏകാദശിയായി ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 14 ന് അതായത് ഇന്നാണ് ആഘോഷിക്കുന്നത്. ഗുരുവായൂര്‍ ഏകാദശി വൃശ്ചികം ശുക്ല പക്ഷ ഏകാദശി എന്നും അറിയപ്പെടുന്നു, ഈ ഏകാദശി കേരളത്തിലെ ഗുരുവായൂരിലെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ആഘോഷിക്കുന്നത്.

ഹിന്ദു വിശ്വാസത്തില്‍ പെട്ട എല്ലാവരും ഈ ഏകാദശി എടുക്കുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ഈ ദിവസം ഏകാദശി എടുക്കുന്നവര്‍ക്ക് മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു എന്നാണ് വിശ്വാസം. എന്തൊക്കെയാണ് ഏകാദശി ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതും ഏകാദശി ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ഗുരുവായൂര്‍ ഏകാദശി തീയതിയും പ്രാധാന്യവും
ഗുരുവായൂര്‍ ഏകാദശി ഈ വര്‍ഷം ഡിസംബര്‍ 14 അതായത് ഇന്നാണ് സംഭവിക്കുന്നത്. ഗുരുവായൂര്‍ ഏകാദശി ദിവസം മുഴുവന്‍ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നിരിക്കും. ദശമി ദിനത്തില്‍ (ഏകാദശിയുടെ തലേദിവസം) ക്ഷേത്രത്തിന്റെ വാതിലുകള്‍ പുലര്‍ച്ചെ 3 മണിക്ക് തുറക്കുന്നു, അത് രാവിലെ 09 വരെ (ഏകാദശിക്ക് ശേഷം) തുറന്നിരിക്കും. ക്ഷേത്രത്തിലെ ആനകള്‍ക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെ നടക്കുന്ന ഉദയാസ്തമന പൂജയാണ് പ്രത്യേകമായിട്ട് ഉണ്ടാവുന്നത്. ഗുരുവായൂരിലെ ക്ഷേത്രത്തില്‍ ഭഗവാനെ ആരാധിക്കുന്നതിനായി ഗജപൂജയും ഗജയൂട്ടും നടത്തുന്നുണ്ട്.

ഗുരുവായൂര്‍ ഏകാദശി 2021 പൂജ വിധി
ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ആനകളെ സംഘടിപ്പിച്ച് വലിയൊരു പ്രത്യേക ഘോഷയാത്ര പുറപ്പെടും. ഈ ദിവസം ഏകാദശി വിളക്ക് എന്ന വിളക്ക് കത്തിക്കുന്നുണ്ട്. ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണമാണ് ഇത്. ഏകാദശിക്ക് ഒരു മാസം മുമ്പ് ഏകാദശി വിളക്ക് കത്തിക്കുന്നു. ഈ വിളക്ക് ഉത്സവം വരെ കത്തിക്കൊണ്ടിരിക്കും. കേരളത്തില്‍ ഈ ദിനം വളരെ വിപുലമായി ആഘോഷിക്കപ്പെടുന്നു.

വ്രതാനുഷ്ഠാനങ്ങള്‍ ഇങ്ങനെ
ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ എന്തൊക്കെ വ്രതാനുഷ്ഠാനങ്ങളാണ് എടുക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. പത്താം ദിവസം അതായത് തലേദിവസം ഒരിക്കല്‍ വ്രതം അനുഷ്ഠിക്കണം. എന്നാല്‍ ചിലര്‍ ഏകാദശി ദിനത്തില്‍ മാത്രം വ്രതമെടുക്കുന്നവരുണ്ട്. ഏകാദശി ദിവസം സൂര്യോദയത്തിന് മുമ്പ് ഉണര്‍ന്ന് ഭഗവത് നാമങ്ങള്‍ ചൊല്ലണം. വിഷ്ണുസഹസ്രനാമം, ഭഗവത്ഗീത, നാരായണീയം, ഭാഗവതം തുടങ്ങിയ ശ്ലോകങ്ങളാണ് ചൊല്ലേണ്ടത്. ഇതൊന്നും ഇല്ലെങ്കില്‍ പോലും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രമോ 'ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ' എന്ന മന്ത്രമോ ചൊല്ലാവുന്നതാണ്.

വ്രതാനുഷ്ഠാനങ്ങള്‍ ഇങ്ങനെ
ഭഗവത്ഗീത ശ്രവിക്കുന്നതും വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ക്ഷേത്രത്തില്‍ ഭഗവാന്റെ നാല് പ്രദക്ഷിണങ്ങളുണ്ട്. തുളസിമാല, ഈന്തപ്പഴം, പാല്, പുരുഷസൂക്തം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം എന്നിവയുടെ വഴിപാടുകള്‍ ഐശ്വര്യപ്രദമാണ്. ഇതെല്ലാം ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭക്തര്‍ നടത്തേണ്ടതാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമായും വ്രതമമെടുക്കുമ്പോള് ഇവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

വ്രതാനുഷ്ഠാനങ്ങള്‍ ഇങ്ങനെ
ഏകാദശി വ്രതാനുഷ്ഠാനത്തിന് അരിഭക്ഷണം കഴിക്കരുത്. പഴങ്ങളും ഗോതമ്പ് ഭക്ഷണങ്ങളും കഴിക്കുക. ചിലര്‍ ഏകാദശി ദിനത്തില്‍ വെള്ളം മാത്രം കുടിച്ച് ഉപവസിക്കുന്നു. ഇത് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ദിവസവും ഒരുനേരം കഴിക്കാം. രണ്ടോ മൂന്നോ ദിവസത്തെ വ്രതാനുഷ്ഠാനം പാപത്തില്‍ നിന്ന് മുക്തി നല്കുന്നു. ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാതെ ഭഗവദ് ഗീത ജപിച്ച് ഉപവസിക്കുന്നവര്‍ക്ക് ഏഴ് ജന്മ പാപങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. ഏകാദശി വ്രതം മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്നത് രോഗശാന്തി, മനഃശാന്തി, കുടുംബസമാധാനം, ദീര്‍ഘായുസ്സ്, സമ്പത്ത്, പ്രശസ്തി എന്നിവയ്ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications