Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
ഗുരുവായൂര്‍ ഏകാദശി: 6 നാളുകാര്‍ നിര്‍ബന്ധമായും അനുഷ്ഠിക്കണം, ഗുരുവായൂരപ്പന് കൈതൊട്ടനുഗ്രഹിക്കും
ഏകാദശികളില്‍ പ്രധാനമാണ് ഗുരുവായൂര്‍ ഏകാദശി എന്ന് നമുക്കറിയാം. വൃശ്ചിക മാസത്തിലാണ് ഗുരുവായൂര്‍ ഏകാദശി വരുന്നത്. ഡിസംബര്‍ 11 ബുധനാഴ്ചയാണ് ഈ വര്‍ഷത്തെ ഏകാദശി വരുന്നത്. അതിവിശേഷമാണ് ഈ ദിനം, കാരണം അന്നത്തെ ദിവസം ഗുരുവായൂര്‍ പ്രതിഷ്ഠ നടത്തിയ ദിനമായാണ് കണക്കാക്കപ്പെടുന്നത്. അത് മാത്രമല്ല അര്ജ്ജുനന് ഭഗവാന് ഗീതോപദേശം നല്കിയതും ഈ ദിനത്തില്‍ തന്നെയാണ്.
ഗുരുവായൂര്‍ ഏകാദശി ദിനത്തിലാണ് ഭഗവാന് വിഷ്ണു ദേവിദേവന്മാരോടൊപ്പം ഗുരുവായൂര്‍ക്ക് എഴുന്നെള്ളുന്നത് എന്നാണ് വിശ്വാസം. അത്രയും മികച്ച ഫലങ്ങളാണ് ഏകാദശി വ്രതം നോല്‍ക്കുന്ന ഭക്തന് ലഭിക്കുന്നത്. പൂര്‍ണ മനസ്സോടെ വ്രതമനുഷ്ഠിച്ചാല്‍ അസ്തമയത്തിനുള്ളില് തന്നെ ഭഗവാന് ഫലം നല്കുന്നു എന്നാണ് വിശ്വാസം. ഗുരുവായുര്‍ ഏകാദശി ദിനം ചില നക്ഷത്രക്കാര്‍ക്ക് മാത്രം എന്താണ് പ്രത്യേകത എന്ന് നോക്കാം. നിര്‍ബന്ധമായും ഗുരുവായൂര്‍ ഏകാദശി വ്രതം അനുഷ്ഠിക്കേണ്ട ചില നക്ഷത്രക്കാരുണ്ട്.

രോഹിണി
ഭഗവാന്റെ നക്ഷത്രമാണ് രോഹിണി, ഈ നക്ഷത്രത്തിലുള്ള വ്യക്തികള്‍ വ്രതമെടുക്കുമ്പോള്‍ അത് വളരെയധികം ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ഇവര്‍ക്ക് വിഷ്ണുഭഗവാനുമായി വളരെ അടുത്ത ബന്ധവും ഭക്തിയുമാണ് ഉള്ളത് എന്നാണ് വിശ്വാസം. ഇവര്‍ ഗുരുവായൂര്‍ ഏകാദശി അനുഷ്ഠിക്കുന്നത് ആത്മീയ വളര്‍ച്ചയ്ക്കും ഐശ്വര്യത്തിനും സമ്പത്സമൃദ്ധിക്കും കാരണമാകും എന്നാണ് പറയുന്നത്.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്കും ഗുരുവായൂര്‍ ഏകാദശി വളരെ മികച്ച ഫലങ്ങള്‍ നല്കുന്നു. ആത്മീയമായ കാര്യങ്ങളില്‍ ഇവര്‍ക്ക് വളരെയധികം താല്‍പ്പര്യമുണ്ടായിരിക്കും. ഇത് തന്നെയാണ് ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഗുരുവായൂര്‍ ഏകാദശി ആചരിക്കുന്നതിലൂടെ സര്‍വ്വൈശ്വര്യം കൈവരും എന്നാണ് വിശ്വാസം. ഇവരില്‍ ഭഗവാന് സംപ്രീതനാവുകയും അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്യും എന്നാണ് വിശ്വാസം.
ചോതി
ചോതി നക്ഷത്രക്കാര്‍ക്കും ഗുരുവായൂര്‍ ഏകാദശി ദിനം വളരെ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു എന്നാണ് പറയുന്നത്. ഇവരുടെ വിശ്വാസങ്ങള്‍ അടിത്തറയിട്ട് ഉറപ്പിക്കുന്നതിനും ജീവിതത്തില്‍ സമാധാനവും സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കുന്നതിന് ഭഗവാന് അനുഗ്രഹിക്കുകയും ചെയ്യുന്നത് ഈ ദിനത്തിലാണ്. ചോതി നക്ഷത്രത്തിലുള്ളവര്‍ ഗുരുവായൂര്‍ ഏകാദശി ആചരിക്കുന്നതിലൂടെ ഇതുവരെയില്ലാത്ത ആത്മീയ ചൈതന്യം ഇവരിലേക്ക് പടരും എന്നാണ് പറയുന്നത്.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്കും സ്ത്രീ-പുരുഷ ഭേദമന്യേ ഗുരുവായൂര്‍ ഏകാദശി ആചരിക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ആത്മീയ ശക്തി വര്‍ദ്ധിക്കുന്നു. മാത്രമല്ല ഏത് വിജയത്തിലേക്കും ഭഗവാന് നിങ്ങളെ നയിക്കുകയും ചെയ്യുന്നു. ഈ ദിവസത്തെ ഉപവാസം നിങ്ങളെ എല്ലാ മേഖലകളിലും വിജയത്തിലേക്ക് എത്തിക്കുന്നു. കൂടാതെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും ഭഗവാന്റെ അനുഗ്രഹത്തിലൂടെ ലഭിക്കുകയും ചെയ്യുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ വളരെയധികം അര്‍പ്പണബോധമുള്ളവരായിരിക്കും. ഇവര്‍ അവരുടെ ജീവിതത്തെ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നു. എല്ലാ വിധത്തിലുള്ള ഭക്തിയോടും പ്രാര്‍ത്ഥനയോടും ഇവര്‍ ഏകാദശി ആചരിക്കുമ്പോള്‍ ഭഗവാന് അവരില്‍ സംപ്രീതനാവുകയും അനുഗ്രവര്‍ഷം ചൊരിയുകയും ചെയ്യുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ ഭഗവാന്റെ അനുഗ്രഹം നിമിത്തം ഉണ്ടാവുന്നു.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം ആത്മീയമായ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകളെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും ഏകാദശി അനുഷ്ഠിക്കണം. ഭഗവാന് ഇവരുടെ തലയില്‍ കൈവെച്ചനുഗ്രഹിക്കും ഈ ദിനത്തില്‍ എന്നാണ് വിശ്വാസം. അതിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. പോസിറ്റീവ് ഊര്‍ജ്ജം ഇവരുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം പ്രവഹിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
