ഗുരുവായൂര്‍ ഏകാദശി ഇന്ന്; ഗുരുവായൂരപ്പന്‍ കൈപിടിച്ച് കൂടെ, രാജയോഗം നേടുന്ന 7 നക്ഷത്രക്കാര്‍

ഇന്ന് അത്യപൂര്‍വ്വമായ ഗുരുവായൂര്‍ ഏകാദശിയാണ്. ഇന്ന് ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ പെട്ടെന്ന് തന്നെ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഭഗവാന്‍ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതുപോലും വളരെ സുകൃതമാണ്. വിഷ്ണു പ്രീതി നേടി ജീവിതത്തില്‍ സര്‍വ്വ ഐശ്വര്യവും മോക്ഷവും ലഭിക്കാനുമുള്ള ഏറ്റവും ഉത്തമ മാര്‍ഗ്ഗമാണ് ഏകാദശി വ്രതം.

ജ്യോതിഷപ്രകാരം ഏകാദശിയുമായി ബന്ധപ്പെട്ട് ഭഗവാന്റെ കടാക്ഷത്താല്‍ പെട്ടെന്ന് ഉയര്‍ച്ച് കൈവരുന്ന ചില നക്ഷത്രക്കാരുണ്ട്. ഇവര്‍ക്ക് രാജയോഗ തുല്യമായി ജീവിതം വന്നുചേരും. ഗുരുവായൂര്‍ ഏകാദശിയില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഭഗവാന്റെ കടാക്ഷത്താല്‍ ജീവിതത്തില്‍ പെട്ടെന്ന് ഉയര്‍ച്ച വന്നുചേരുന്നത് എന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Guruvayur Ekadashi 2023

അശ്വതി

ഭഗവാന്റെ കടാക്ഷം ഉള്ള നക്ഷത്രക്കാര്‍ തന്നെയാണ് അശ്വതി നക്ഷത്രക്കാര്‍. അതിനാല്‍ത്തന്നെ ഗുരുവായൂര്‍ ഏകാദശിയുടെ ഈ വേളയില്‍ ഈ നക്ഷത്രക്കാര്‍ക്ക് പെട്ടെന്ന് തന്നെ ഉയര്‍ച്ചയും നേട്ടങ്ങളും വന്നുചേരുന്നുണ്ട്. സാമ്പത്തിക പുരോഗതിക്ക് അവസരങ്ങളുണ്ടാകും. നിങ്ങളുടെ കൈകളിലേക്ക് ധനം വന്നുചേരും. ബിസിനസ്, തൊഴില്‍ പുരോഗതി, അപ്രതീക്ഷിത സമ്മാനങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

നിങ്ങളുടെ ബുദ്ധിമുട്ടുകളെല്ലാം ഒരുവിധം പരിഹരിക്കാന്‍ സാധിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ജീവിതത്തില്‍ വന്നുചേരും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. സന്താനങ്ങളുമായി ബന്ധപ്പെട്ടും നല്ല വാര്‍ത്തകള്‍ വന്നുചേരും. മറക്കാതെ നിങ്ങള്‍ ഈ ദിവസം ഭഗവാനെ ആരാധിക്കുക. എല്ലാ നല്ല ഫലങ്ങളും പെട്ടെന്ന് തന്നെ നിങ്ങളെ തേടിയെത്തും. ഏകാദശി മുതല്‍ വരുന്ന 4 ദിവസം ഈ ഫലം നിങ്ങളുടെ ജീവിതത്തിലുണ്ടാകും.

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് തൊഴില്‍ പരമായുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനാകും. നിങ്ങളുടെ മാനസിക വിഷമങ്ങള്‍ വിട്ടൊഴിയും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. ഗുരുവായൂരപ്പന്റെ കടാക്ഷം നിങ്ങള്‍ക്കുണ്ട്. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയിക്കാനാകും. കൈകളില്‍ ധനം വന്നുചേരും. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനാകും.

ബിസിനസില്‍ ഉയര്‍ച്ച ലഭിക്കും. പൊതുവേ കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഇത് അനുകൂലമായ സമയമാണിത്. ശത്രുക്കളെ ജയിക്കാനാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട് അനുകൂല കാര്യങ്ങള്‍ വന്നുചേരും. ഏകാദശിയുമായി ബന്ധപ്പെട്ട് ഈ ശുഭഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വന്നുചേരും. ഭഗവാനെ ആരാധിക്കുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഭഗവാന്റെ കടാക്ഷം ലഭിക്കുന്നതായിരിക്കും.

മകയീരം

മകയീരം നക്ഷത്രക്കാര്‍ക്ക് മികച്ച സമയം തന്നെയാണ് വരുന്നത്. ഈ സമയത്ത് സാമ്പത്തിക അഭിവൃദ്ധി നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുചേരും. നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ നടക്കുകയും ധനം കൈകളിലേക്ക് വന്നുചേരുകയും ചെയ്യും. നിങ്ങള്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ നേടിയെടുക്കാനാകും. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാകും.

ദാമ്പത്യജീവിതത്തില്‍ പുത്തന്‍ ഊര്‍ജ്ജം ഉണ്ടാകും. ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. അപ്രതീക്ഷിതമായി ധനം കൈകളിലേക്ക് വന്നുചേരും. മകീരം നാളുകാര്‍ക്ക് ഏറ്റവും അനുകൂല സമയം തന്നെയാണ് ഇത്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുകൂല ഫലം നല്‍കും. ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. മറക്കാതെ നിങ്ങള്‍ ഈ ദിവസം ഭഗവാനെ ആരാധിക്കുക. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.

രോഹിണി

ഭഗവാന്റെ നാളാണ് രോഹിണി നക്ഷത്രം. ഏകാദശി മുതല്‍ നാല് ദിവസം നിങ്ങള്‍ക്ക് രാജയോഗമാണ്. കലാകായിക രംഗത്ത് ശോഭിക്കാനാകും. പ്രശസ്തി നിങ്ങളെ തേടിയെത്തും. ദാമ്പത്യജീവിതം സുദൃഢമാകും. ജീവിതത്തില്‍ ഐശ്വര്യം വരും. സ്വത്ത് സംബന്ധമായ നേട്ടങ്ങള്‍ കൈവരും. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. ജീവിതത്തിലെ വിഷമങ്ങള്‍ പലതും അകന്നുപോകും. ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കാണാനാകും. മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ ചില വ്യക്തികള്‍ കടന്നുവരും. അവര്‍ നിങ്ങള്‍ക്ക് ചില നേട്ടങ്ങളും സമ്മാനിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. മറക്കാതെ നിങ്ങള്‍ ഭഗവാന്റെ മന്ത്രങ്ങള്‍ ജപിക്കുക, ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിക്കുക.

പൂയം

പൂയം നക്ഷത്രക്കാര്‍ക്ക് ഭഗവാന്റെ കടാക്ഷത്താല്‍ സന്തോഷം വന്നുചേരുന്ന നാളുകളാണ് വരാന്‍ പോകുന്നത്. ജോലിക്കാര്‍ക്ക് വളരെ ശുഭകരമാണ്. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി ലഭിക്കും. വിദേശത്ത് പോലും ജോലിക്ക് അവസരങ്ങളുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ച്ച ലഭിക്കും. തൊഴില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും.

വീട്ടിലെ തര്‍ക്കങ്ങളെല്ലാം പരിഹരിക്കാനാകും. ജീവിതത്തിലേക്ക് സന്തോഷം കടന്നുവരും. ഭഗവാന്റെ കടാക്ഷം നിങ്ങള്‍ക്ക് ഉള്ളതിനാലാണ് ഈ ഫലങ്ങല്‍ ലഭിക്കുന്നത്. ഈ സമയ ചില ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാനാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട് അനുകൂല കാര്യങ്ങള്‍ സംഭവിക്കും. ബിസിനസില്‍ അപ്രതീക്ഷിത ഉയര്‍ച്ച ലഭിക്കും. ഭഗവാന്റെ കടാക്ഷത്താല്‍ ജീവിതത്തില്‍ നിന്ന് പ്രശ്‌നങ്ങളെല്ലാം വിട്ടൊഴിയും. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമാകും.

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് നാഗങ്ങളുടെ അനുഗ്രഹവും ഗുരുവായൂരപ്പന്റെ കടാക്ഷവും വന്നുചേര്‍ന്നിരിക്കുകയാണ്. ദാമ്പത്യജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട് സന്തോഷമുണ്ടാകും. ആഗ്രഹിച്ച പല കാര്യങ്ങളും ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ബിസിനസുമായി ബന്ധപ്പെട്ട് ഉയര്‍ച്ചയുണ്ടാകും. തൊഴിലിലും ഈ സമയം നേട്ടങ്ങള്‍ ലഭിക്കും. ഭഗവാനെ ആരാധിക്കാന്‍ മറക്കരുത്. ഏകാദശി മുതല്‍ നാല് ദിവസമാണ് ഈ ശുഭഫലങ്ങള്‍ ലഭിക്കുക. എന്നാല്‍ ഭഗവാനെ നിത്യവും ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ എപ്പോഴും നിങ്ങള്‍ക്ക് ഐശ്വര്യം കൈവരുന്നതായിരിക്കും.

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് വളരെ നല്ല സമയം തന്നെയാണിത്. ഭഗവാന്റെ കടാക്ഷത്താല്‍ ജോലിയിലും കര്‍മ്മരംഗത്തും ഉയര്‍ച്ച കൈവരുന്ന സമയം തന്നെയാണിത്. പുതിയ സുഹൃത്തുക്കളെ നേടാനാകും. അവരില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വന്നുചേരും. ആഗ്രഹിച്ച പല കാര്യങ്ങളും നേടാനാകും. വിവാഹക്കാര്യത്തിലും മംഗളകരമായ സമയമാണിത്. അനുകൂലമായ ആലോചനകള്‍ വന്നേക്കാം.

ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിച്ചേക്കാം. പല ശുഭവാര്‍ത്തകളും ഈ സമയം നിങ്ങളെ തേടിയെത്തും. സന്താനങ്ങളുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്തകള്‍ കേള്‍ക്കാനാകും. എന്നാല്‍ നിത്യവും നിങ്ങള്‍ ഭഗവാനെ ആരാധിക്കുകയും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുക. ശുഭഫലങ്ങള്‍ ജീവിതത്തില്‍ എന്നെന്നും നിലനില്‍ക്കുന്നതായിരിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Thursday, November 23, 2023, 8:18 [IST]
X
Desktop Bottom Promotion