Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വ്യാഴത്തിന്റെ ഗതിമാറ്റം, സാമ്പത്തികം കുതിച്ചുയരും; രാജയോഗം നേടി കോളടിക്കുന്ന നക്ഷത്രക്കാര്‍
ജ്യോതിഷം അനുസരിച്ച്, എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത ഇടവേളയില്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറ്റുന്നു. ഇതുകൂടാതെ, ഗ്രഹങ്ങള്‍ നേരിട്ടും വക്രത്തിലുള്ളതുമായ ചലനങ്ങളില്‍ അവയുടെ സ്ഥാനം മാറുന്നു. രാശിയിലോ ഗ്രഹങ്ങളുടെ ചലനത്തിലോ മാറ്റം ഉണ്ടാകുമ്പോഴെല്ലാം അത് എല്ലാ രാശിക്കാരുടെ ജീവിതത്തിലും പ്രതിഫലിക്കും. ജ്യോതിഷത്തില്‍, വ്യാഴത്തെ ശുഭവും സദ്ഗുണവുമുള്ള ഗ്രഹമായി കണക്കാക്കുന്നു.
ധനം, അറിവ്, വിദ്യാഭ്യാസം, ഐശ്വര്യം എന്നിവയുടെ കാരണഗ്രഹമായി വ്യാഴത്തെ കണക്കാക്കുന്നു. സെപ്തംബര്‍ 4ന് വ്യാഴം മേടരാശിയില്‍ വക്രഗതിയില്‍ പിന്നോട്ട് സഞ്ചരിക്കുന്നു. വ്യാഴത്തിന്റെ ഈ വക്രഗതി സഞ്ചാരം മനുഷ്യരില്‍ ശുഭമോ അശുഭകരമോ ആയ ഫലങ്ങള്‍ ഉണ്ടാക്കും. മേടരാശിയിലെ വ്യാഴത്തിന്റെ പ്രതിലോമ ചലനം ചില നക്ഷത്രക്കാര്‍ക്ക് ഭാഗ്യവര്‍ഷം സമ്മാനിക്കും. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)
കര്‍ക്കടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പുണര്‍തം അവസാനപാദം, പൂയം, ആയില്യം എന്നിവര്‍. അറിവും ഐശ്വര്യവും നല്കുന്ന ഗ്രഹമായ വ്യാഴത്തിന്റെ വക്രഗതി ചലനം നിങ്ങള്‍ക്ക് വളരെ നല്ല അവസരമാണ് ഒരുക്കുന്നത്. ജോലിസ്ഥലത്ത് നല്ല വിജയം ലഭിക്കും. പരസ്പര ബന്ധങ്ങളില്‍ മുമ്പത്തേക്കാള്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് അവരുടെ ജോലിയില്‍ നിന്ന് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകം, പൂരം, ഉത്രം ആദ്യ കാല് എന്നിവര്‍. വ്യാഴത്തിന്റെ പ്രതിലോമ ചലനം ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യമാണെന്ന് തെളിയും. പൂര്‍ത്തിയാകാത്ത പല ജോലികളും ഈ കാലയളവില്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകും. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ആത്മീയതയിലുള്ള വിശ്വാസം വര്‍ദ്ധിക്കും. തയ്യാറാക്കിയ പദ്ധതികളില്‍ തീര്‍ച്ചയായും വിജയിക്കും. ജോലിക്ക് ശ്രമിക്കുന്ന ആളുകള്‍ക്ക് പുതിയ ജോലി ഓഫറുകള്‍ ലഭിക്കും. ജോലിയിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റത്തിന് അവസരങ്ങളുണ്ടാകും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ളവര്‍ക്ക് ചില വലിയ നേട്ടങ്ങള്‍ ലഭിക്കും.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി എന്നിവര്‍. മീനക്കൂറുകാര്‍ക്ക് വ്യാഴത്തിന്റെ പിന്തിരിപ്പന് ചലനം വളരെ ഗുണകരമാണ്. ഇത് നിങ്ങള്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം നല്‍കും. സാമ്പത്തിക സ്ഥിതിയില്‍ നല്ല പുരോഗതി ഉണ്ടാകും. പല സ്രോതസ്സുകളില്‍ നിന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ കാരണം നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ്സും വളരും.
തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ എന്നിവര്‍. ഈ നക്ഷത്രജാതകര്‍ക്കും വ്യാഴത്തിന്റെ പ്രതിലോമ ചലനം അനുകൂല ഫലങ്ങള്‍ നല്‍കും. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിയുമായുള്ള പഴയ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. അനുയോജ്യമായ പങ്കാളിയെ അന്വേഷിക്കുന്ന ഏതൊരാള്‍ക്കും ഈ സമയത്ത് വിവാഹക്കാര്യത്തില്‍ വിജയിക്കാന്‍ കഴിയും. കോടതി തര്‍ക്കങ്ങളില്‍ തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ ശക്തിയും യുക്തിയും വര്‍ദ്ധിക്കും. അതുവഴി നിങ്ങള്‍ക്ക് പല മേഖലകളിലും വിജയം നേടാനും സാധിക്കും.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല് എന്നിവര്‍. വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം നിങ്ങളുടെ ജീവിതത്തില്‍ സുഖകരമായ സ്വാധീനം ചെലുത്തും. ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. ഇതോടൊപ്പം നിങ്ങളുടെ ആത്മവിശ്വാസവും വര്‍ധിക്കും. പുതിയതായി എന്തെങ്കിലും പ്രവൃത്തി തുടങ്ങിയാല്‍ അതില്‍ നല്ല ഫലങ്ങള്‍ കാണാനാകും. ഈ സമയം നിങ്ങളുടെ പണം ലാഭിക്കാനും കഴിയും. ഈ കാലയളവില്‍ ഭാഗ്യവും നിങ്ങളെ പിന്തുണയ്ക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

