Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
ശുഭഗ്രഹവും ചിലപ്പോള്‍ കോപിക്കും, വ്യാഴത്തിന്റെ വക്രമൗഢ്യം ദുരിതം സമ്മാനിക്കുന്ന നക്ഷത്രക്കാര്‍
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യമുണ്ട്. 12 വര്‍ഷത്തിന് ശേഷം, ദേവന്മാരുടെ ഗുരുവായ വ്യാഴം ഇപ്പോള്‍ മേടത്തില് വക്രഗതിയിലാണ്. സെപ്റ്റംബര്‍ 4 ന് വ്യാഴം മേടരാശിയില്‍ വക്രഗത്തില് നീങ്ങിത്തുടങ്ങി. വ്യാഴത്തിന്റെ ഈ വക്രഗതി മൂലം പല നക്ഷത്രങ്ങളിലുള്ളവരുടെയും ഭാഗ്യം പ്രകാശിക്കും.
എന്നാല്‍ അല്പം ശ്രദ്ധിക്കേണ്ട ചില നക്ഷത്രക്കാരുമുണ്ട്. ഇവരുടെ വ്യക്തിജീവിതം മുതല്‍ പ്രൊഫഷണല്‍ ജീവിതം വരെ മോശമായ പ്രത്യാഘാതങ്ങള്‍ ഈ സമയം നേരിടേണ്ടി വന്നേക്കാം. വ്യാഴം വക്രഗതിയില്‍ തുടരുന്ന ഈ സമയത്ത് കഷ്ടപ്പാട് വട്ടം ചുറ്റി പിടികൂടുന്ന ചില നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്)
മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല് എന്നിവര്‍. മേടം രാശിയില്‍, വ്യാഴം ഒന്നാം ഭാവത്തില്‍ പിന്നോക്കാവസ്ഥയിലാണ്. കൂടാതെ അഞ്ച്, ഏഴ്, ഒമ്പത് ഭാവങ്ങളാല്‍ ദൃഷ്ടിക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ ആരോഗ്യം ഈ സമയം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിട്ടുമാറാത്ത രോഗങ്ങള്‍ നിങ്ങളെ വലയം ചെയ്തേക്കാം. ചിലര്‍ക്ക് ചില പഴയ രോഗങ്ങള്‍ നിങ്ങളെ വീണ്ടും ശല്യം ചെയ്തേക്കാം. ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്.
ചിന്തിക്കാതെ പെട്ടെന്ന് തീരുമാനമെടുക്കുന്നത് നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും. ഭാഗ്യം നിങ്ങള്‍ക്ക് ഈ സമയം അനുകൂലമല്ല. അതിനാല്‍ ഏതു കാര്യവും ഈ സമയം ശ്രദ്ധിച്ച് വേണം ചെയ്യാന്‍. സാമ്പത്തികമായി ഈ സമയം അല്പം അസ്ഥിരമായിരിക്കും. അനാവശ്യ ചിലവുകള്‍ മൂലം നിങ്ങള്‍ക്ക് വിഷമം ഉണ്ടായേക്കാം. വീട്ടുകാരുമായുള്ള ബന്ധത്തിലും ഈ സമയം നേരിയ വിള്ളലുണ്ടാകാം. നിങ്ങള്‍ സംയമനം പാലിക്കേണ്ടതുണ്ട്.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി എന്നിവര്‍. ഇടവം രാശിയില്‍, വ്യാഴം പന്ത്രണ്ടാം ഭാവത്തില്‍ വക്രത്തിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് കുടുംബപരവും ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായേക്കാം. ചില ആരോഗ്യ പ്രശ്നങ്ങള്‍ ഈ സമയം നിങ്ങളെ അലട്ടിയേക്കാം. പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യം മോശമായി ബാധിക്കും.
അതിനാല്‍ ചെറിയ ഒരു അനാരോഗ്യം പോലും ഈ സമയം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തികമായി സ്ഥിതി അല്പം ദുര്‍ബലമായേക്കാം. ചെലവുകള്‍ ഉയരും. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടിവന്നേക്കാം. ഔദ്യോഗിക ജീവിതത്തിലും ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. ജോലിയില്‍ വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ് ഇത്. രഹസ്യ ശത്രുക്കള്‍ നിങ്ങളുടെ ജോലികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചേക്കാം. അതുകൊണ്ട് അല്‍പ്പം ശ്രദ്ധിച്ചാല്‍ നല്ലത്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്)
ചിങ്ങക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് മകം, പൂരം, ഉത്രം ആദ്യ കാല് എന്നിവര്‍. ചിങ്ങം രാശിയില്‍ വ്യാഴം ഇപ്പോള്‍ ഒമ്പതാം ഭാവത്തില്‍ വക്രഗതിയിലാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചേക്കില്ല. അനാവശ്യ ചെലവുകള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. സാമ്പത്തികമായി നിങ്ങള്‍ ഞെരുക്കത്തിലായേക്കാം. പണം പെട്ടെന്ന് കയ്യില്‍ നിന്ന് ചെലവായിപ്പോകും. ചില വിഷയങ്ങളില്‍ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടായേക്കാം. കരിയറിലും ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം.
അതുകൊണ്ട് തന്നെ ഈ സമയം നിങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യകാര്യത്തിലും അല്പം ജാഗ്രത പുലര്‍ത്തുക. സീസണല്‍ രോഗങ്ങള്‍ നിങ്ങളെ വലയം ചെയ്തേക്കാം. കുടുംബവുമായുള്ള ബന്ധം നല്ല രീതിയില്‍ നിലനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക. അനാവശ്യമായി ദേഷ്യപ്പെടുന്നത് ഒഴിവാക്കുക. ബന്ധങ്ങള്‍ ശക്തമായി നിലനിര്‍ത്താന്‍ ചെറിയ കാര്യങ്ങള്‍ അവഗണിക്കാന്‍ പഠിക്കുക.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)
തുലാക്കൂറില്‍ വരുന്ന നക്ഷത്രക്കാരാണ് ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ എന്നിവര്‍. തുലാം രാശിയില്‍, വ്യാഴം ഏഴാം ഭാവത്തില്‍ വക്രത്തിലാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പങ്കാളിയുമായി പിണക്കം ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍ ബന്ധം തകരുന്നതിന്റെ വക്കില്‍ വരെ ചിലര്‍ എത്തിയേക്കാം. ഈ സമയത്ത് നിങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. പങ്കാളിയുമായുള്ള ബന്ധം തകരാതെ നോക്കുക.
അനാവശ്യ സംശയങ്ങള്‍ ഒഴിവാക്കുക. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് ഈ സമയം ചില തിരിച്ചടികള്‍ നേരിടേണ്ടിവന്നേക്കാം. കരിയറില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഇത് നിങ്ങളെ മാനസികമായി അസ്വസ്ഥരാക്കും. സാമ്പത്തിക സ്ഥിതിയും മോശമായി ബാധിക്കും. പെട്ടെന്ന് ചില വലിയ ചെലവുകള്‍ ഉണ്ടായേക്കാം. ആരോഗ്യകാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

