Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
വ്യാഴത്തിന്റെ ഉദയം; ഗുരു ചണ്ഡാലയോഗ സ്വാധീനം ഉച്ഛസ്ഥായിയില്‍; കഷ്ടകാലം കടക്കാന്‍ പെടാപ്പാട് പെടും രാശി
ജ്യോതിഷപരമായി ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. ജ്യോതിഷത്തില്‍ വ്യാഴം ഗ്രഹത്തെ മനുഷ്യ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഏപ്രില്‍ 22 വ്യാഴം മേടം രാശിയില്‍ സംക്രമിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഏപ്രില്‍ 27ന് വ്യാഴം മേടരാശിയില്‍ ഉദിക്കുന്നു. വ്യാഴത്തോടൊപ്പം മേടം രാശിയില്‍ ഈ സമയം രാഹുവും ഇരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഗുരു ചണ്ഡാലയോഗം എന്ന അശുഭകരമായ യോഗം രൂപപ്പെടുന്നുണ്ട്.
വ്യാഴത്തോടൊപ്പം ബുധനും മേടം രാശിയില്‍ സഞ്ചരിക്കുമ്പോള്‍ ഇതിന്റെ പ്രഭാവം വളരെ വലുതായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍ ചിങ്ങം, വൃശ്ചികം എന്നിവയുള്‍പ്പെടെ 5 രാശിക്കാര്‍ക്ക് ഈ സമയത്ത് ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. വ്യാഴത്തിന്റെ ഉദയവും ഗുരു ചണ്ഡാലയോഗവും മൂലം ഏതൊക്കെ രാശിക്കാര്‍ക്കാണ് അശുഭകാലം നേരിടേണ്ടിവരുന്നതെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയത്താലും ഗുരു ചണ്ഡാല യോഗത്താലും അശുഭകരമായ ഫലങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ കരിയറില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും.
എന്നിരുന്നാലും, ഈ സമയത്ത് നിങ്ങളുടെ മനസ്സ് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സില്‍ ചില വലിയ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം. പണം ലഭിക്കാന്‍ കാലതാമസം ഉണ്ടായേക്കാം. എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരും. ബിസിനസ്സില്‍ പങ്കാളിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം.

കന്നി
വ്യാഴത്തിന്റെ ഉദയത്തില്‍, കന്നിരാശിക്കാര്‍ക്ക് വിപരീത ഫലം നേരിടേണ്ടിവരും. ഈ സമയത്ത് നിങ്ങള്‍ ആവശ്യത്തിലധികം പണം ചെലവഴിക്കേണ്ടിവരും. നിങ്ങളുടെ ജീവിതത്തിലെ തിരക്ക് ഗണ്യമായി വര്‍ദ്ധിക്കും. സമാധാനം കുറയും. നിങ്ങളുടെ വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖങ്ങള്‍ ബാധിച്ചേക്കാം.
കരിയറിന്റെ കാര്യത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ മനസ്സില്‍ അതൃപ്തി വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് ഈ സമയം വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ഈ സമയത്ത് ഒരുപാട് ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുന്നതാണ് നല്ലത്.

തുലാം
വ്യാഴത്തിന്റെ ഉദയത്താലും ഗുരു ചണ്ഡാല യോഗത്താലും ഈ സമയത്ത് നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കഠിനാധ്വാനം ചെയ്താലും അതിനനുസരിച്ചുള്ള ഫലങ്ങള്‍ ലഭിക്കാത്തതിനാല്‍ മനസ്സ് വിഷമിക്കും. ഓഫീസ് ജോലികളിലും നിങ്ങള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം.
നിങ്ങളുടെ പ്രയത്നങ്ങള്‍ അത്ര വിജയിക്കണമെന്നില്ല. ബിസിനസ്സില്‍ ചില കാരണങ്ങളാല്‍ ധനനഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗുരു ചണ്ഡാല യോഗം നിങ്ങളുടെ കുടുംബ ബന്ധങ്ങളെയും ബാധിക്കും. ഒരു കാരണവുമില്ലാതെ വീട്ടില്‍ ഈ സമയം തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം.

വൃശ്ചികം
വ്യാഴത്തിന്റെ അശുഭഫലം മൂലം വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയത്ത് ചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കും. കുടുംബാന്തരീക്ഷം മോശമായേക്കാം. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് പ്രമോഷന്, ഇന്‍ക്രിമെന്റ് എന്നിവ ലഭിക്കുന്നതില്‍ കാലതാമസം നേരിടേണ്ടി വന്നേക്കാം.
ബിസിനസ്സില്‍ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകും. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാകാം. ഈ സമയത്ത് നിങ്ങള്‍ പണം ലാഭിക്കുന്നതില്‍ പരാജയപ്പെടും. ചെലവുകള്‍ വര്‍ധിക്കും. പ്രണയിതാക്കള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചക്കുറവ് ഉണ്ടാകാം. നിങ്ങളുടെ ബന്ധങ്ങള്‍ വഷളാകും. ആരോഗ്യം ശ്രദ്ധിക്കുക. കണ്ണ് വേദന, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

മകരം
വ്യാഴത്തിന്റെ അശുഭഫലം മകരം രാശിക്കാര്‍ക്ക് ദോഷം ചെയ്തേക്കാം. കുടുംബത്തിലെ പ്രശ്നങ്ങളാല്‍ ഈ സമയത്ത് നിങ്ങള്‍ സമ്മര്‍ദ്ദത്തിലായേക്കാം. സഹോദരങ്ങളുമായുള്ള ബന്ധം വഷളാകും. ജോലിയില്‍ അതൃപ്തി അനുഭവപ്പെടും, ജോലിയില്‍ തടസ്സം അനുഭവപ്പെടും. ബിസിനസ്സില്‍ ശരിയായ സമയത്തിനായി കാത്തിരിക്കുക. ജോലിയില്‍ നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
