Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
ഇനിയങ്ങോട്ട് സൂക്ഷിക്കണം: വ്യാഴത്തിന്റെ ഉദയം പെടാപാടിലാക്കും രാശിക്കാര്‍
രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും നിസ്സാരമല്ല, ഇവ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് ചിലപ്പോള്‍ അനുകൂല മാറ്റങ്ങളും ചിലപ്പോള്‍ പ്രതികൂല മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ എപ്പോഴും അനുകൂലമായ മാറ്റങ്ങള്‍ മാത്രം പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ല. ഓരോ ഗ്രഹമാറ്റവും നിങ്ങളില്‍ എപ്രകാരം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഏപ്രില്‍ മാസത്തില്‍ ഉള്ള വ്യാഴത്തിന്റെ ഉദയം ചില രാശിക്കാരില്‍ പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
ഒരു ഗ്രഹം ഉദിക്കുകയോ അല്ലെങ്കില്‍ അസ്തമിക്കുകയോ ചെയ്യുമ്പോള്‍ അത് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. ഗുണഫലങ്ങളേക്കാള്‍ ദോഷഫലങ്ങളെയാണ് ശ്രദ്ധിച്ചിരിക്കേണ്ടത്. എല്ലാ രാശിക്കാരേയും മേടം രാശിയിലെ വ്യാഴത്തിന്റെ ഉദയം സ്വാധീനിക്കുന്നുണ്ട്. ഏപ്രില്‍ 27-നാണ് വ്യാഴം മേടം രാശിയില്‍ ഉദിക്കുന്നത്. ഏതൊക്കെ രാശിക്കാരിലാണ് ഇത് മോശം ഫലങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഒന്‍പത് ഗ്രഹങ്ങളും കാലാകാലങ്ങളില്‍ അവരുടെ രാശി മാറുന്നു. ഗ്രഹത്തിന്റെ ഉദയവും അസ്തമയവും ഗ്രഹമാറ്റങ്ങളും എല്ലാം നിങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജ്യോതിഷ പ്രകാരം ഗ്രഹമാറ്റങ്ങള്‍ നിങ്ങളെ വളരെയധികം സ്വാധീനിക്കുന്നു. ചിലരില്‍ ഇത് ധനനേട്ടവും പുരോഗതിയും കൊണ്ട് വരുന്നു, എന്നാല്‍ ചിലരിലാകട്ടെ അത് പ്രതികൂല ഫലങ്ങള്‍ നല്കി ജീവിതത്തില്‍ പ്രതിസന്ധികള്‍ കൂടുതല്‍ സൃഷ്ടിക്കുന്നു. ഏപ്രില്‍ 22-ന് വ്യാഴം അതിന്റെ രാശി മാറി മേടത്തിലേക്ക് എത്തുന്നു. എന്നാല്‍ 27-ന് വീണ്ടും മേടം രാശിയില്‍ വ്യാഴം ഉദിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ നിങ്ങളെ മാനസികമായി തളര്‍ത്തുന്നു. പലപ്പോഴും അസ്വസ്ഥതകള്‍ ശാരീരികമായും നിങ്ങളെ ബാധിക്കുന്നു. ജോലിയില്‍ വരെ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ചിലപ്പോള്‍ ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം വളരെയധികം മോശം ഫലങ്ങള്‍ നല്കുന്നു. ജാഗ്രതയോടെ വേണം മുന്നോട്ട് പോവുന്നതിന്. ബിസിനസ് ചെയ്യുന്നവര്‍ക്ക് പലപ്പോഴും നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം പല വിധത്തിലാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. ഒരു തരത്തിലും ജീവിതത്തില്‍ സമാധാനം ഉണ്ടായിരിക്കുകയില്ല. മാനസികമായി അസ്വസ്ഥതകളും സമാധാനക്കേടും ഉണ്ടായിരിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും നിസ്സാരമാക്കരുത്. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ പരാജയപ്പെടുന്നു. പലപ്പോഴും തൊഴിലില്ലായ്മ അതികഠിനമാവുന്നു. അവസരങ്ങള്‍ പലതും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. വ്യാപാരികള്‍ക്ക് കനത്ത നഷ്ടം ബിസിനസില്‍ ഉണ്ടാവുന്നു. ജോലിയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അശ്രദ്ധ ജോലിയുടെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് വ്യാഴത്തിന്റെ ഉദയ സമയത്ത് വളരെയധികം ശ്രദ്ധ വേണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. കുടുംബത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളും വര്‍ദ്ധിച്ച് മനസമാധാനം കുറയുന്ന സമയമാണ് വ്യാഴത്തിന്റെ ഉദയം. ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്നം പോലും നിസ്സാരമായി കണക്കാക്കരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ പിന്നീട് ഉണ്ടാക്കുന്നു. തൊഴില്‍ മാറ്റങ്ങള്‍ ശ്രദ്ധിക്കണം. കാരണം ഇവ അനുകൂല ഫലങ്ങള്‍ നല്‍കണം എന്നില്ല. ബിസിനസില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്ഡ്സകൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications