2023-ലെ ഏറ്റവും മികച്ച സമയം വ്യാഴമാറ്റം: കരിയര്‍, വിദേശജോലി, വിവാഹം എവിടേയും ശുഭഫലം

രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ ഓരോ രാശിമാറ്റത്തിലും അനുകൂല പ്രതികൂല ഫലങ്ങളും ധാരാളമുണ്ട്. ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടത് ഓരോ ഗ്രഹമാറ്റവും ഓരോരുത്തരിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ്. പുതുവര്‍ഷത്തിലുണ്ടാവുന്ന ഓരോ രാശിമാറ്റവും വളരെ ശ്രദ്ധാപൂര്‍വ്വമാണ് പലരും നിരീക്ഷിക്കുന്നത്. എന്നാല്‍ ജ്യോതിഷപ്രകാരം ഈ മാര്‍ച്ച് മാസത്തില്‍ സംഭവിക്കാന്‍ ഇടയുള്ള വ്യാഴം ഗ്രഹത്തിന്റെ ഉദയം അഥവാ ഗുരു ഉദയം ചില രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

Guru Uday 2023

ഒരു ഗ്രഹം ഉദിക്കുകയോ അല്ലെങ്കില്‍ അസ്തമിക്കുകയോ ചെയ്യുമ്പോള്‍ അത് പലപ്പോഴും നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ നാം പലപ്പോഴും ശ്രദ്ധിക്കുന്നത് ഗുണഫലങ്ങള്‍ ഏതൊക്കെ രാശിയിലാണ് പ്രതിഫലിക്കുക എന്നതാണ്. എല്ലാ രാശിക്കാരിലും ഗ്രഹമാറ്റങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ഇതില്‍ തന്നെ മൂന്ന് രാശിക്കാര്‍ ആരൊക്കെയെന്നും ഏതൊക്കെ രാശിക്കാരിലാണ് മികച്ച ഫലം എന്നത് തന്നെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. മീനം രാശിയില്‍ മാര്‍ച്ച് മാസത്തില്‍ ഉദയം ചെയ്യുന്ന വ്യാഴവും എന്തൊക്കെ മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു എന്നത് നമുക്ക് നോക്കാം.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

വ്യാഴത്തിന്റെ മീനം രാശിയിലെ ഉദയം കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നു. വ്യാഴത്തിന്റെ ഉദയം ആരംഭിക്കുന്ന ദിവസം മുതല്‍ തന്നെ നിങ്ങള്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കുന്നു. കര്‍ക്കിടകം രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് വ്യാഴം ഉദിച്ചുയരുന്നത്. അതുകൊണ്ട് തന്നെയാണ് ഈ സമയം ഇവരില്‍ ഭാഗ്യം വര്‍ദ്ധിക്കുന്നത്. മാത്രമല്ല നിങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഏത് കാര്യവും നിഷ്പ്രയാസം ചെയ്ത് തീര്‍ക്കുന്നതിനും അത് എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും നിങ്ങള്‍ ചെയ്ത് തീര്‍ക്കുന്നു. കൂടാതെ ഈ സമയം നിങ്ങള്‍ പദ്ധതിയിടുന്ന ഏത് പ്ലാനും ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധിക്കുന്നു.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഈ സമയം മഹാഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു. ബിസിനസില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത വിജയം ലഭിക്കുന്നു. അത് കൂടാതെ ബിസിനസ് ആവശ്യങ്ങള്‍ക്കോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കോ വേണ്ടി വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹ സാഫല്യം നിറവേറുന്നു. ഇതോടൊപ്പം വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വ്യാഴത്തിന്റെ ഉദയം ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ സാമ്പത്തിക പ്രതിസന്ധികളെ എല്ലാം മറികടക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിനും സാധിക്കുന്നു. ഒരു തരത്തിലും ഇവര്‍ക്ക് പ്രതിസന്ധികള്‍ ഈ കാലയളവില്‍ അനുഭവിക്കേണ്ടി വരുന്നില്ല.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം തൊഴിലില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. വളരെയധികം അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഒരിക്കലും ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ ഈ രാശിക്കാര്‍ക്ക് കടന്ന് പോവേണ്ടി വരുന്നില്ല. ചെയ്യുന്ന എല്ലാ ബിസിനസിലും വളര്‍ച്ചയും നേട്ടവും സാമ്പത്തിക ലാഭവും ലഭിക്കുന്നു. വ്യാഴം പത്താം ഭാവത്തിലേക്ക് മാറുമ്പോള്‍ അപ്രതീക്ഷിതമായി ജീവിതത്തില്‍ പല സൗഭാഗ്യങ്ങളും വന്നു ചേരുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ ശമ്പള വര്‍ദ്ധനവ് എന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കുകയില്ല.

മിഥുനം രാശി

മിഥുനം രാശി

ബിസിനസില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സാമ്പത്തിക ലാഭം ഉണ്ടാവുന്നു. പത്താം ഭാവത്തില്‍ വ്യാഴം നില്‍ക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക്ക് തൊഴിലിലും ബിസിനസിലും മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നത്. ജോലിയുടെ ഭാഗമായി വിദേശ യാത്രയും അതോടനുബന്ധിച്ച് മറ്റ് കോഴ്‌സുകളും ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയത്ത് ബിസിനസ്സില്‍ പുതിയ ഓര്‍ഡറുകള്‍ ലഭിക്കും, അതുവഴി അവര്‍ക്ക് നന്നായി സമ്പാദിക്കാന്‍ കഴിയും. തൊഴില്‍ രഹിതര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നു. ഇവയെ ഒരിക്കലും അവഗണിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ ഉദയം വളരെയധികം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. കുംഭം രാശിക്കാരില്‍ രണ്ടാം ഭാവത്തിലാണ് വ്യാഴം ഉദയം ചെയ്യുന്നത്. ഇത് നിങ്ങള്‍ക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഉദയ സമയം. അതുകൊണ്ട് തന്നെ ഇത്തരം നിക്ഷേപങ്ങള്‍ അല്‍പം കൂടുതലെങ്കില്‍ മികച്ച സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. നിങ്ങള്‍ക്ക് എവിടെയെങ്കിലും നഷ്ടപ്പെട്ട പണം തിരിച്ച് ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഏറ്റവും അനുയോജ്യമായ ഒരു കാലത്തിലൂടെയായിരിക്കും കുംഭം രാശിക്കാര്‍ ഈ സമയം കടവന്നു പോവുന്നത്.

കുംഭം രാശി

കുംഭം രാശി

മാര്‍ക്കറ്റിംഗ്, മീഡിയ, വിദ്യാഭ്യാസം, തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂല ഫലമാണ് ഇപ്പോള്‍ ഉണ്ടാവുന്നത്. നിക്ഷേപങ്ങളില്‍ കൂടുതല്‍ ലാഭം ലഭിക്കുന്നത് കൊണ്ട് തന്നെ അത് ബിസിനസിലേക്ക് മാറ്റുന്നതിന് പലരും ശ്രമിക്കുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നത് ഇവരുടെ മൊത്തത്തിലുള്ള മാനസിക സന്തോഷവും വര്‍ദ്ധിപ്പിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

X
Desktop Bottom Promotion