ഗുരു- രാഹു സംയോഗം: ദു:ഖദുരിതങ്ങള്‍ വിട്ടൊഴിയില്ല: ഈ 3 രാശിക്കാര്‍ ഓരോചുവടും ശ്രദ്ധിക്കണം

ഓരോ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ അനുസരിച്ച് നിങ്ങളില്‍ പല വിധത്തിലുള്ള അനുകൂല പ്രതികൂല ഫലങ്ങളുണ്ടാവുന്നു. ഇതില്‍ തന്നെ ഗ്രഹമാറ്റം വളരെയധികം മോശമായി ബാധിക്കുന്ന സമയവും ഉണ്ട്. ഓരോ ഗ്രഹവും നിശ്ചിത സമയത്ത് അതിന്റെ രാശിയില്‍ മാറ്റം വരുത്തുന്നു. എല്ലാ രാശി ചിഹ്നങ്ങളും അനുകൂല ഫലങ്ങള്‍ നല്‍കുന്നവയായിരിക്കില്ല. ഇവയില്‍ ചിലത് പ്രതികൂല ഫലങ്ങള്‍ നല്‍കുന്നതാണ്. പലപ്പോഴും അശുഭകരമായ പല യോഗങ്ങളും ഈ ഗ്രഹമാറ്റത്തിന്റെ ഫലമായി ഓരോരുത്തരിലും ഉണ്ടാവാം. അതില്‍ ദാരിദ്ര്യ ദു:ഖവും മോശം ഫലവും നല്‍കുന്ന ഒന്നാണ് ഗുരുചണ്ഡാല യോഗം. ഈ യോഗ പ്രകാരം ചില രാശിക്കാരില്‍ വളരെ ദോഷകരമായ ഫലങ്ങള്‍ ഉണ്ടാവുന്നു.

Guru Rahu Yuti 2023 In Aries Guru

പുതുവര്‍ഷം ആരംഭിച്ചത് മുതല്‍ പല ഗ്രഹമാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. അതില്‍ തന്നെ വ്യാഴത്തിന്റെ ഗ്രഹമാറ്റമാണ് അല്‍പം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. കാരണം ഏപ്രില്‍ 22-ന് വ്യാഴം മീനം രാശി വിട്ട് മേടം രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. എന്നാല്‍ ഇതേ സമയം രാഹുവും മേടത്തില്‍ ഉണ്ടായിരിക്കും. ഇത് നിങ്ങളില്‍ ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നതിന് കാരണമാകുന്നു. ഇത് ചില രാശിക്കാരില്‍ ജീവിതത്തിലെ ഏറ്റവും മോശം ഫലം നല്‍കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. 12 രാശിക്കാരില്‍ ഇനി പറയുന്ന മൂന്ന് രാശിക്കാര്‍ അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ ഫലം അല്‍പം മോശം തന്നെയായിരിക്കും.

എന്താണ് ഗുരുചണ്ഡാല യോഗം?

എന്താണ് ഗുരുചണ്ഡാല യോഗം?

ഗുരുചണ്ഡാല ദോഷം എന്ന് പറയുന്നത് രാഹുവും കേതുവും ഏതെങ്കിലും ഒരു രാശിയിലോ അല്ലെങ്കില്‍ ഒരു ഗ്രഹത്തിലോ ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ഏറ്റവും ദോഷകരമായ യോഗങ്ങളില്‍ ഒന്നാണ്. ഇത് ജാതകന് ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന എല്ലാ കഷ്ടപ്പാടുകളും ഒരുമിച്ച് നല്‍കുന്നു. ജീവിത്തതില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളില്‍ വളരെയധികം മാനസിക വിഷമതകളും സൃഷ്ടിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും ഗുരു-രാഹുവുമായി സംയോജിക്കുമ്പോള്‍ പലപ്പോഴും ദാരിദ്ര്യം പോലും വിട്ടുമാറാതെ നിങ്ങളെ പുറകേ കൂടുന്നു. ഇത്തരം യോഗങ്ങള്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഗുരുചണ്ഡാല യോഗമുള്ളവര്‍ ജീവിതത്തില്‍ പല വിധത്തിലുള്ള ദുരിതങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു.

ഗുരുചണ്ഡാല യോഗ ഫലങ്ങള്‍

ഗുരുചണ്ഡാല യോഗ ഫലങ്ങള്‍

നിങ്ങളുടെ ജാതകത്തില്‍ ഗുരുചണ്ഡാല യോഗം രൂപപ്പെടുമ്പോള്‍ പലപ്പോഴും ആ വ്യക്തിക്ക് കൂടുതല്‍ പണച്ചിലവുകള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ ഈ വ്യക്തിയില്‍ എപ്പോഴും നിഷേധാത്മക ചിന്ത ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ പലപ്പോഴും മോശം വഴികള്‍ പല കാര്യങ്ങള്‍ക്കും വേണ്ടി തിരഞ്ഞെടുക്കുന്നു. അഹങ്കാരം ഇവരില്‍ എപ്പോഴും ഉണ്ടാവുന്നു. അഹങ്കാരവും പലപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാവുന്നു. നല്ലതും ചീത്തയും വേര്‍തിരിക്കുന്നതിനുള്ള മനസ്സിന്റെ സ്വാധീനം ഇവര്‍ക്ക് നഷ്ടമാവുന്നു. അമിത ദേഷ്യം പലപ്പോഴും നിങ്ങളെ കുഴിയില്‍ ചാടിക്കുന്നു. ഓരോ കാര്യത്തിലും വളരെയധികം ശ്രദ്ധിച്ച് ഇടപെടേണ്ടി വരും. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് തന്നെ വിനയാക്കുന്നു. ഗുരുചണ്ഡാല യോഗത്തിന്റെ ഫലമായി ഏതൊക്കെ രാശിക്കാര്‍ക്കാണ് കഠിനദോഷം ഉണ്ടാവുന്നത് എന്ന് നോക്കാം.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴം മേടം രാശിയിലേക്ക് പ്രവേശിക്കുന്നതും രാഹുവുമായി കൂടിച്ചേരുന്നതും പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. നിരവധി പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്. ശത്രുദോഷം വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ജോലിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതിനും ജോലി നഷ്ടപ്പെടുന്നതിനും ഉള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഗുരുചണ്ഡാല യോഗത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് സൃഷ്ടിക്കപ്പെടാം. സംസാരം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഗുരുചണ്ഡാല യോഗത്തിന്റെ ഫലം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഈ സമയത്ത് ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ്. പണം നിക്ഷേപിക്കുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. സ്റ്റോക്ക് മാര്‍ക്കറ്റിലും ലോട്ടറി കാര്യത്തിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ധനനഷ്ടത്തിന്റെ കാര്യത്തില്‍ പല ലക്ഷണങ്ങളും അനുഭവിക്കേണ്ടതുണ്ട്. ആളുകളില്‍ വരുമാനത്തിന് കുറവ് അനുഭവപ്പെടുന്നതാണ്. ഇത്‌നിങ്ങളെ ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നു. ഒരു വ്യക്തിക്ക് മാനസിക സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ട സമയമാണ്. അതില്‍ നിന്ന് പുറത്ത് കടക്കുന്നതിന് വേണ്ടി നിങ്ങള്‍ അല്‍പം കൂടുതല്‍ പ്രയാസപ്പെടുന്നു.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണവും അതു വഴി ഉണ്ടാവുന്ന രാഹുവിന്റെ സാന്നിധ്യവും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. രാഹുവിന്റെ സാന്നിധ്യമാണ് ഇവരില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ രാശിക്കാര്‍ക്ക് ധനനഷ്ടം വളരെയധികം സംഭവിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനും പലപ്പോഴും അത് വഴി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും സാധിക്കുന്നു. ജോലിസ്ഥലത്ത് അതീവ ജാഗ്രത പാലിക്കേണ്ടതാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യത വരെ കാണുന്നുണ്ട്. കാരണം ഗുരു ചണ്ഡാലയോഗം മൂലം നിങ്ങള്‍ക്ക് പലപ്പോഴും ഉദ്യോഗസ്ഥനുമായി തര്‍ക്കം ഉണ്ടാവുകയും അതിലൂടെ ജോലി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. നിക്ഷേപങ്ങള്‍ നടത്തുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Thursday, February 9, 2023, 19:01 [IST]
X
Desktop Bottom Promotion