Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഭാഗ്യം തഴച്ചുവളരും, ജീവിതം മാറും; ഗുരു-പുഷ്യയോഗം; 4 രാശിക്ക് ജൂലൈ 30 മുതല്‍ നല്ലകാലം
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ കാരണം ചില ശുഭ യോഗങ്ങള്‍ രൂപപ്പെടുന്നു. ഈ യോഗങ്ങള്‍ ഒരു വ്യക്തിക്ക് വിജയവും പുരോഗതിയും കൊണ്ടുവരാന്‍ സഹായിക്കും. ഒരു വ്യക്തിയുടെ ജാതകത്തിലെ പ്രത്യേക വീടുകളില്‍ ചില ഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെടുമ്പോള്‍ ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുന്നുവെന്ന് പറയാം. ജ്യോതിഷത്തില്‍ പല ശുഭ യോഗങ്ങളെക്കുറിച്ചും പറയുന്നുണ്ട്. അതിലൊന്നാണ് ഗുരു പുഷ്യയോഗം. ഗുരു-പുഷ്യ യോഗത്തൈ ജ്യോതിഷത്തില്‍ വളരെ ഫലപ്രദവും ശുഭകരവുമായ യോഗയായി കണക്കാക്കുന്നു.
ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും മഴ പെയ്യിക്കുന്ന ഈ ശുഭകരമായ യോഗം ജൂലൈ 30 ന് രൂപപ്പെടാന്‍ പോകുന്നു. 27 നക്ഷത്രങ്ങളില്‍, പൂയം നക്ഷത്രം ഏറ്റവും ശുഭകരമായ നക്ഷത്രമെന്ന നിലയില്‍ അഭിമാനകരമായ സ്ഥാനം വഹിക്കുന്നു. ഇത് എല്ലാ നക്ഷത്രങ്ങളുടെയും രാജാവാണെന്ന് പലപ്പോഴും പരാമര്‍ശിക്കപ്പെടുന്നു. ഗുരു-പുഷ്യ യോഗ സമയത്ത് ഭാഗ്യം തഴച്ചുവളരുന്ന ഏതാനും ഭാഗ്യ രാശികളുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ യോഗത്തിന്റെ പൂര്‍ണ ഗുണം ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഭൗതിക സുഖങ്ങളില്‍ വര്‍ദ്ധനവ് കാണപ്പെടും. എന്നിരുന്നാലും ഈ സമയം നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കും. ആത്മവിശ്വാസക്കുറവ് കാരണം നിങ്ങള്‍ സമ്മര്‍ദ്ദത്തിലായേക്കാം. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. ഈ സമയം നിങ്ങള്‍ക്ക് വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. പൂര്‍വിക സ്വത്തുക്കള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആത്മീയ താല്പര്യം വര്‍ധിക്കും.
ഇടവം
ആനന്ദത്തിന്റെയും സമ്പത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമായ ശുക്രന് ഭരിക്കുന്ന ഇടവം രാശിക്കാര്‍ക്ക്, ഗുരു-പുഷ്യയോഗം ഒരു മികച്ച അവസരമാണ്. ഈ കാലയളവില്‍, ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ഇതിനകം ജോലി ചെയ്യുന്ന ആളുകള്‍ക്ക് ആകര്‍ഷകമായ ജോലി ഓഫറുകള്‍ ലഭിക്കും. കച്ചവടം ചെയ്യുന്നവര്‍ക്ക് ലാഭം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൈവരും.
മിഥുനം
ഗുരു-പുഷ്യയോഗം മിഥുന രാശിക്കാര്‍ക്ക് പ്രധാന നേട്ടങ്ങള്‍ നല്‍കും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ അസാധ്യമെന്ന് തോന്നുന്ന ജോലികള്‍ പോലും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കാനുള്ള സാധ്യതകളുണ്ട്. ഈ സമയം നിങ്ങളുടെ ജീവിതം ഒരു നല്ല വഴിത്തിരിവ് കാണും.

ചിങ്ങം
ഗുരു-പുഷ്യയോഗത്തിന്റെ സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. ജോലി രംഗത്ത് പുരോഗതിക്ക് മികച്ച അവസരങ്ങള്‍ ഉണ്ടാകും. സമൂഹത്തില്‍ അംഗീകാരവും ബഹുമാനവും വര്‍ദ്ധിക്കും. നിങ്ങളുടെ ആശയങ്ങളും ചിന്തകളും എല്ലായിടത്തും വളരെ വിലമതിക്കപ്പെടും.ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങളുണ്ടാകും. പുതിയ സംരംഭങ്ങളും പദ്ധതികളും നല്ല ഫലം നല്‍കും.
എന്താണ് ഗുരു പുഷ്യയോഗം
ജ്യോതിഷത്തില്‍ ഗുരു പുഷ്യയോഗം അങ്ങേയറ്റം ശുഭകരമായ ഒരു യോഗമാണ്. ഇത് ഒരു വ്യക്തിക്ക് അഭിവൃദ്ധിയും ഭാഗ്യവും നല്കുന്നു. ശുഭഗ്രഹമായ വ്യാഴം (ഗുരു) പൂയം നക്ഷത്രത്തില്‍ സഞ്ചരിക്കുമ്പോള്‍ ഈ യോഗം സംഭവിക്കുന്നു. ഈ യോഗം ഒരു വ്യക്തിക്ക് ഐശ്വര്യവും ഭാഗ്യവും നല്കുന്ന വളരെ ശുഭകരമായ ഒരു ഗ്രഹ വിന്യാസമാണ് ഗുരു-പുഷ്യ യോഗം.
ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ദയയുടെയും ഗ്രഹമായ വ്യാഴം വളര്‍ച്ചയ്ക്കും വിജയത്തിനും ആത്മീയ പരിണാമത്തിനും അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഈ സമയത്ത് ആരംഭിക്കുന്ന ശ്രമങ്ങള്‍ ഗുണകരമായ ഫലങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
