Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
ഭാഗ്യം വിടാതെ പുറകേയുണ്ടാകും; ഗുരുപുഷ്യ യോഗത്തില്‍ വ്യാഴത്തിന്റെ ഉദയം, 5 രാശിക്ക് വമ്പന്‍ നേട്ടങ്ങള്‍
ജ്യോതിഷപ്രകാരം ഒരു ശുഭഗ്രഹമാണ് വ്യാഴം. വ്യാഴം എപ്പോഴും ഗുണകരമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. ഏപ്രില്‍ 27ന് വ്യാഴം മേടരാശിയില്‍ ഉദയം ചെയ്യും. പുഷ്യയോഗവും വ്യാഴവും കൂടിച്ചേര്‍ന്നതിനാല്‍ ഗുരുപുഷ്യയോഗവും ഈ ദിവസം രൂപപ്പെടുന്നു. ഗുരുപുഷ്യയോഗം ഏപ്രില്‍ 27 വ്യാഴാഴ്ച രാവിലെ 7 മുതല്‍ അടുത്ത ദിവസം രാവിലെ 6.07 വരെ ആയിരിക്കും. ഈ ദിവസം സൂര്യദേവന് തന്റെ ഉന്നത രാശിയായ മേടത്തില് ഇരിക്കും.
മറുവശത്ത് ചന്ദ്രന് കര്‍ക്കടകത്തിലും ശനി ദേവന് കുംഭത്തിലും ഇരിക്കും. ഈ ദിവസം ചില ജോലികള്‍ ചെയ്യുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അത്തരം പ്രവൃത്തികളിലൂടെ ദേവീദേവന്മാര് സന്തുഷ്ടരാകുകയും നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകുമെന്നും പറയപ്പെടുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ മേടം, മിഥുനം തുടങ്ങിയ 5 രാശിക്കാര്‍ക്ക് ഏപ്രില്‍ 27ന് വ്യാഴം ഉദിക്കുന്നത് വളരെയേറെ ഗുണം ചെയ്യും. ഈ രാശിക്കാരുടെയെല്ലാം സാമ്പത്തിക സ്ഥിതിയും വളരെ ശക്തമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുരുപുഷ്യ യോഗത്തില്‍ വ്യാഴത്തിന്റെ ഉദയം കാരണം ശുഭഫലങ്ങള്‍ ലഭിക്കുന്നത് എന്നറിയാന്‍ രാശിഫലം വായിക്കൂ.

മേടം
വ്യാഴം മേടരാശിയിലാണ് ഉദിക്കാന്‍ പോകുന്നത്. ഈ കാലയളവ് നിങ്ങളുടെ കരിയറിന് വളരെ ഫലപ്രദമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ പൂര്‍ണ്ണമായും സംതൃപ്തരായിരിക്കും. നിങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങളും ലഭിക്കും.
ജോലിയില്‍ മേലുദ്യോഗസ്ഥരുടെ സഹകരണമുണ്ടാകും ഈ സമയത്ത്, നിങ്ങള്‍ക്ക് പുതിയ ആളുകളെ പരിചയപ്പെടാന്‍ കഴിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില വലിയ സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. സാമ്പത്തിക രംഗത്ത്, വ്യാഴത്തിന്റെ ഉദയം നിങ്ങള്‍ക്ക് വളരെ പ്രയോജനകരമായിരിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വ്യാഴം മേടത്തില് ഉദിക്കുന്നതിന്റെ ഗുണം പൂര്‍ണമായും ലഭിക്കും. മിഥുനം രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള പല വഴികളും തുറന്നുവരും. ഈ സമയത്ത് ബിസിനസ്സുകാര്‍ക്കും വളരെ നല്ല സമയമായിരിക്കും. ധാരാളം പണം ലഭിക്കാന്‍ സാധ്യതയുണ്ട്.
തൊഴില്‍ ചെയ്യുന്നവര്‍ക്കും ഈ കാലയളവ് വളരെ പ്രയോജനപ്രദമായിരിക്കും. സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ലാഭം നേടാനാകും. ഈ സമയത്ത്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

കര്‍ക്കടകം
മേടം രാശിയില്‍ വ്യാഴത്തിന്റെ ഉദയം കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ കരിയര്‍ വളരെ മികച്ചതായിരിക്കും. നിങ്ങള്‍ക്ക് വളരെ ഊര്ജ്ജസ്വലത അനുഭവപ്പെടും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനവും അന്തസ്സും വളരും. ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകള്‍ വരും. ഈ സമയം നിങ്ങള്‍ക്ക് മികച്ച അവസരങ്ങളും ലഭിക്കും.

ധനു
വ്യാഴത്തിന്റെ ഉദയം കാരണംം ഈ കാലയളവ് ധനു രാശിക്കാര്‍ക്ക് വളരെ ഫലപ്രദമായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് സ്വയം മെച്ചപ്പെടുത്താന്‍ കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്തും നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും.
കരിയറിന്റെ കാര്യത്തില്‍ ഈ സമയം അനുകൂലമായിരിക്കും. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ സംതൃപ്തരാകും. പ്രമോഷനുള്ള അവസരങ്ങള്‍ വരും. ഈ സമയത്ത്, നിങ്ങളുടെ പ്രണയ ജീവിതവും വളരെ മികച്ചതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില പുതിയ കാര്യങ്ങളെ കുറിച്ച് പഠിക്കാനുമാകും.

മീനം
മേടം രാശിയില്‍ വ്യാഴം ഉദിക്കുന്നതിനാല്‍ മീനം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ വീട്ടില്‍ ചില ശുഭകാര്യങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.
നിങ്ങളുടെ ജീവിതത്തില്‍ വളരെ സന്തോഷവാനായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും വളരെ മികച്ചതായിരിക്കും. ഈ കാലയളവില്‍ പണം സമ്പാദിക്കുന്നതിലും നിക്ഷേപിക്കുന്നതിലും നിങ്ങള്‍ വിജയിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
