Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രാജയോഗത്തിന്റെ സമയം ഗുരുപുഷ്യയോഗം; ഈ 4 രാശിക്ക് അളവറ്റ സൗഭാഗ്യം, കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍
ജ്യോതിഷപ്രകാരം നിരവധി ശുഭയോഗങ്ങളുണ്ട്. കാലാകാലങ്ങളില്‍ ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച് അവ രൂപം കൊള്ളുന്നു. അത്തരത്തിലുള്ള ഒരു ശുഭയോഗമാണ് ഗുരുപുഷ്യ യോഗം. മംഗളകരമായ പ്രവൃത്തികള്‍ ചെയ്യുന്നതും ശുഭവസ്തുക്കള് വാങ്ങുന്നതിനും ഗുരു-പുഷ്യ യോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. 27 നക്ഷത്രങ്ങളില്‍ ഏറ്റവും മികച്ച നക്ഷത്രമായാണ് പുഷ്യനക്ഷത്രം (പൂയം നക്ഷത്രം) കണക്കാക്കപ്പെടുന്നത്. ഇക്കാരണത്താല്‍ ഇതിനെ എല്ലാ നക്ഷത്രസമൂഹങ്ങളുടെയും രാജാവ് എന്ന് വിളിക്കുന്നു.
പൂയം നക്ഷത്രം വ്യാഴാഴ്ച വരുമ്പോഴെല്ലാം ഇതിനെ ഗുരു-പുഷ്യയോഗം എന്ന് വിളിക്കുന്നു. ജ്യോതിഷ പ്രകാരം, ഗുരുപുഷ്യയോഗം ഒരു വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമേ ഉണ്ടാകൂ. ഗുരു-പുഷ്യ നക്ഷത്രങ്ങളുടെ സംയോജനം ഉണ്ടാകുമ്പോഴെല്ലാം, അതിന്റെ ശുഭകരമായ ഫലം ചില രാശികളില് കാണപ്പെടുന്നു. ഇത്തവണ മെയ് 25ന് ഗുരു-പുഷ്യയോഗം രൂപപ്പെടും. ഇതിന്റെ പ്രഭാവം ചില രാശിക്കാര്‍ക്ക് ഐശ്വര്യ നേട്ടങ്ങള്‍ സമ്മാനിക്കും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഗുരു പുഷ്യയോഗം രൂപപ്പെടുന്നത് എങ്ങനെ
ജ്യോതിഷ പ്രകാരം, വ്യാഴാഴ്ച പുഷ്യനക്ഷത്രം (പൂയം നക്ഷത്രം) വരുമ്പോള്‍, ഈ അപൂര്‍വ ഗുരുപുഷ്യയോഗം രൂപപ്പെടുന്നു. ഗുരു പുഷ്യയോഗം ഗുരു പുഷ്യ നക്ഷത്രയോഗം എന്നും അറിയപ്പെടുന്നു. ഇത് വളരെ ശുഭകരവും ഫലദായകവുമായ ഒരു യോഗമാണ്. വര്‍ഷം മുഴുവനും നിങ്ങള്‍ക്ക് ശുഭകാര്യങ്ങള്‍ക്കായി ദിവസം ലഭിക്കുന്നില്ലെങ്കില്‍, ഗുരു പുഷ്യയോഗ ദിനത്തില്‍ നിങ്ങള്‍ക്ക് ആ ജോലി ചെയ്യാന്‍ സാധിക്കും.

ഗുരു-പുഷ്യ യോഗം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഗുരു-പുഷ്യയോഗം മെയ് 25-ന് സൂര്യോദയം മുതല്‍ വൈകുന്നേരം 05:54 വരെയാണ്. ഈ ദിവസം വൈകുന്നേരം 05:54 മുതല്‍ ആയില്യം നക്ഷത്രം ആരംഭിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, മെയ് 25 ന് രാവിലെ മുതല്‍ വൈകുന്നേരം 05:54 വരെ നിങ്ങള്‍ക്ക് മംഗളകരമായ ജോലികള്‍ ചെയ്യാം.

ആരാധന
ഈ ദിവസം ലക്ഷ്മി ദേവിയുടെ മുന്നില്‍ നെയ്യ് വിളക്ക് കൊളുത്തുകയും താമരപ്പൂക്കള്‍ അര്‍പ്പിക്കുകയും ശ്രീസൂക്തം പാരായണം ചെയ്യുകയും ചെയ്താല്‍, ലക്ഷ്മിദേവി വളരെ വേഗം വളരെ സന്തോഷവതിയാകും. ഈ പുണ്യദിനത്തില്‍ ലക്ഷ്മീദേവിയെ ആരാധിക്കുന്നതും പൂജിക്കുന്നതും പ്രത്യേക ഫലങ്ങള്‍ നല്കുന്നു.
ഈ ദിവസം ആരാധനയും വ്രതവും ചെയ്താല്‍ നിങ്ങള്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കാനാകും. നിങ്ങളുടെ വീടുകളില്‍ സൂര്യോദയ സമയത്തും അസ്തമയ സമയത്തും ലക്ഷ്മി ദേവിയുടെ മുന്നില്‍ നെയ്യ് വിളക്ക് തെളിയിക്കുക.

ഇടവം
ഇടവം രാശിക്കാരുടെ ഭരണ ഗ്രഹം ശുക്രനാണ്. ജ്യോതിഷത്തില്‍ ശുക്രന് സന്തോഷത്തിന്റെയും തേജസ്സിന്റെയും ആഡംബരത്തിന്റെയും ഘടകമാണ്. മെയ് 25ന് ഗുരു-പുഷ്യയോഗം രൂപപ്പെടുന്നതിനാല്‍, ഇടവം രാശിക്കാര്‍ക്ക് വളരെ നല്ല നേട്ടങ്ങള്‍ ലഭിക്കുന്നു.
ഈ യോഗത്തോടെ തൊഴില്‍ തേടി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലിക്കായുള്ള അന്വേഷണം അവസാനിക്കും. നിങ്ങള്‍ക്ക് നല്ല സ്ഥലങ്ങളില്‍ ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക്, ഈ യോഗത്തില്‍ നിന്ന് നല്ല വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

മിഥുനം
ജ്യോതിഷപ്രകാരം, മിഥുന രാശിക്കാര്‍ക്ക് ഗുരു പുഷ്യയോഗം വളരെയേറെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് ഈ സമയം പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. ഭാഗ്യത്തിന്റെ പിന്തുണയാല്‍, അസാധ്യമെന്ന് തോന്നുന്ന ജോലി പോലും വളരെ എളുപ്പത്തില്‍ ചെയ്യാനാകും. ജോലിയുടെ കാര്യത്തില്‍ നല്ല സമയമാണ്. ജോലിക്കാര്‍ക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും ലഭിക്കാന്‍ അവസരമുണ്ടാകും.

ചിങ്ങം
ഗുരു പുഷ്യയോഗത്തിന്റെ സ്വാധീനം ചിങ്ങം രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. ജോലിസ്ഥലത്ത് നല്ല അവസരങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ധിക്കും. നിങ്ങളുടെ ആശയങ്ങള്‍ എല്ലായിടത്തും വിലമതിക്കപ്പെടം. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പുതിയ പദ്ധതികള്‍ ഫലപ്രദമാകും.

കന്നി
മെയ് 25ന് ഗുരു പുഷ്യയോഗം രൂപപ്പെടുന്നത് കന്നി രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുനരാരംഭിക്കാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കും. ധനലാഭത്തിനുള്ള മികച്ച അവസരങ്ങള്‍ ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും. സമൂഹത്തിലെ ആളുകളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

ഗുരുപുഷ്യ യോഗ സമയത്ത് വാങ്ങേണ്ട ശുഭവസ്തുക്കള്
* സ്വര്‍ണ്ണം- സ്വര്‍ണ്ണം സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ഗുരു പുഷ്യയോഗത്തില് വാങ്ങുന്ന സ്വര്‍ണം നിങ്ങളുടെ സമ്പത്തും ഭാഗ്യവും വര്‍ദ്ധിപ്പിക്കുന്നു.
* മഞ്ഞള്‍- ഗുരു പുഷ്യയോഗത്തില് മഞ്ഞള്‍ വാങ്ങുന്നതും ശുഭകരമാണ്. ദേവഗുരു ബൃഹസ്പതിയുടെ ശുഭകരമായ നിറം മഞ്ഞയാണ്. മഞ്ഞള്‍ ഐശ്വര്യത്തിന്റെ പ്രതീകവുമാണ്. നിങ്ങള്‍ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ മഞ്ഞള്‍ വാങ്ങി നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കാം.
* മഞ്ഞള്‍, ചെറുപയര്‍ എന്നിവ കൂടാതെ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍, പിച്ചള, നെയ്യ് തുടങ്ങിയവയും നിങ്ങള്‍ക്ക് ഈ ദിവസം വാങ്ങാം.
* നാണയം- ഗുരു പുഷ്യയോഗത്തില് സ്വര്‍ണ്ണ നാണയമോ വെള്ളി നാണയമോ വാങ്ങണം. ഇതും നിങ്ങളുടെ പുരോഗതിക്ക് സഹായകമാകും.



Click it and Unblock the Notifications

