For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുരുപൂര്‍ണിമ ദിനത്തില്‍ രാശിപ്രകാരം ഇത് ദാനം ചെയ്യൂ: ഫലം അതിശയിപ്പിക്കും

|

ഗുരുപൂര്‍ണിമ വളരെ ആഘോഷപരമായി കൊണ്ടാടുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഈ ദിനത്തിന്റെ പ്രത്യേകത എന്താണെന്നും എന്തൊക്കെയാണ് ഈ ദിനത്തില്‍ ശ്രദ്ധിക്കേണ്ടത് എന്താണെന്നും നമുക്ക് നോക്കാം. ആഷാഢ ദിനത്തിലെ പൗര്‍ണമി ദിനത്തിലാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. ഹിന്ദുവിശ്വാസപ്രകാരം ഇത് വേദവ്യാസന്റെ ജന്മദിനമായാണ് ആഘോഷിക്കുന്നത്. ശ്രീബുദ്ധനേയും വേദവ്യാസനേയും ഈ ദിനത്തില്‍ ആഘോഷിക്കുന്നു. ഗുരുസങ്കല്‍പ്പം എന്നത് എന്താണെന്നും അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും വേണ്ടി ഈ ദിനം സഹായിക്കുന്നു.

Guru Purnima 2022:

ഗുരുവില്ലാതെ ശിഷ്യനില്ല എന്നത് പരമമായ സത്യമാണ്. ജീവിതത്തില്‍ ഗുരുക്കന്‍മാരുടെ പങ്ക് വളരെ വലുതാണ്. എല്ലാ വര്‍ഷവും ആഷാഢ മാസത്തിലെ ശുക്ല പക്ഷ പൗര്‍ണ്ണമി നാളിലാണ് ഗുരുപൂര്‍ണിമ ആഘോഷിക്കുന്നത്. ഗുരുപൂര്‍ണിമ ദിനത്തില്‍ ദാനധര്‍മ്മം വളരെ പ്രാധാന്യമുള്ള ഒന്നാണ്. എന്നാല്‍ ഈ ദാനം നിങ്ങളുടെ രാശിപ്രകാരം ആയാല്‍ അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഗുരുപൂര്‍ണിമ ദിനത്തില്‍ ചില കാര്യങ്ങള്‍ ദാനവുമായി ബന്ധപ്പെട്ട് മനസ്സിലാക്കണം. ശര്‍ക്കരയും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളും നിര്‍ധനരായ ആളുകള്‍ക്ക് ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കണം ഇത് വഴി നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കാന്‍ സാധിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ പഞ്ചസാര ദാനം ചെയ്യുന്നത് നല്ലതാണ്. ഈ ദിനത്തില്‍ ദാനം മാത്രമല്ല നെയ് വിളക്ക് കൊളുത്തുന്നതിനും നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഗുരുപൂര്‍ണിമ ദിനത്തില്‍ പശുവിന് പുല്ല് നല്‍കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു. ഇത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ദാനം എന്നത് വളരെ മഹത്തരമായ ഒന്നാണ്. ഇവര്‍ക്ക് ഈ ദിനം പാവപ്പെട്ടവര്‍ക്ക് അരി ദാനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ കുടുംബത്തില്‍ നിന്ന് സമ്മര്‍ദ്ദത്തെ ഒഴിവാക്കുന്നതിന് സഹായിക്കുന്നു. ജീവിതത്തിലെ എല്ലാ തടസ്സങ്ങളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാം.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ഗോതമ്പ് ആണ് ദാനം ചെയ്യേണ്ടത്. ഈ ദിനം നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കുന്നു. ഇത് കൂടാതെ കുടുംബത്തിന്റെ ഐശ്വര്യത്തിനും ഇത് സഹായിക്കുന്നു. അതുകൊണ്ട് ഗുരുപൂര്‍ണിമ ദിനത്തില്‍ ചിങ്ങം രാശിക്കാര്‍ ഗോതമ്പ് ദാനം ചെയ്യണം.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ ഗുരുപൂര്‍ണിമ നാളില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഒരു വ്യക്തിക്ക് ചെറിയ രീതിയില്‍ ഉള്ള സാമ്പത്തിക സഹായം നല്‍കേണ്ടതാണ്. പശുവിന് പച്ചപ്പുല്ലും നല്‍കാവുന്നതാണ്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ ഗുരുപൂര്‍ണിമ ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രം ദാനം ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ പലപ്പോഴും വവിജയവും ഐശ്വര്യവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇതാണ് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഈ ദിനം എന്തൊക്കെയാണ് ദാനം ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ഈ ദിനത്തില്‍ മൃഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ദാനം ചെയ്യാവുന്നതാണ്. പയറും ശര്‍ക്കരയും ദാനം ചെയ്യാം. ഇത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ദാനം ചെയ്യാവുന്നതാണ്.

 ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ ഗുരുപൂര്‍ണിമ നാളില്‍ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തേണ്ടതാണ്. ഇത് കൂടാതെ ഇവര്‍ക്ക് ഇത് ചെയ്യുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ഗുരുപൂര്‍ണിമ ദിനത്തില്‍ നിങ്ങള്‍ക്ക് പാവപ്പെട്ടവര്‍ക്ക് വേണ്ട ഭക്ഷ്യവസ്തുക്കള്‍ നല്‍കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച വിജയം നല്‍കുന്നു. ബിസിനസിലും മറ്റും ഉയര്‍ച്ചയും നല്‍കുന്നു.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ പ്രായമായവര്‍ക്ക് വസ്ത്രവും അന്നദാനവും നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ കുംഭം രാശിക്കാര്‍ ഉലുവ ദാനം ചെയ്യുന്നതും നല്ലതാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കെല്ലാം തന്നെ ഈ ദാനം സഹായിക്കുന്നു.

 മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ ഈ ദിനത്തില്‍ മഞ്ഞളും ചെറുപയറും ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അഗതികള്‍ക്ക് അന്നദാനം നടത്തുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ഇവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഐശ്വര്യം നിറക്കുന്നു.

Weekly Horoscope: ജൂലൈ ആദ്യവാരം 12 രാശിക്കും സമ്പൂര്‍ണഫലംWeekly Horoscope: ജൂലൈ ആദ്യവാരം 12 രാശിക്കും സമ്പൂര്‍ണഫലം

27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം

English summary

Guru Purnima 2022: Donate These Things According To Zodiac Signs On Guru Purnima In Malayalam

Here in this article we are discussing about these things according to zodiac signs on guru purnima in malayalam. Take a look.
Story first published: Tuesday, July 5, 2022, 14:46 [IST]
X
Desktop Bottom Promotion