Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
തീരാദുരിതം നല്കും ജാതകത്തിലെ വ്യാഴദോഷം; തിങ്കളാഴ്ച ഇത് ചെയ്താല് ദോഷമുക്തിയും ശുഭജീവിതവും
ഹിന്ദുമതത്തില് ഗുരുപൂര്ണിമ ഉത്സവത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. പഞ്ചാംഗമനുസരിച്ച്, എല്ലാ വര്ഷവും ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്ണ്ണമി നാളില് ഗുരുപൂര്ണിമ ഉത്സവം വളരെ ആവേശത്തോടെ ആഘോഷിക്കപ്പെടുന്നു. ഈ പ്രത്യേക ദിനത്തില് സ്നാനം ചെയ്യുന്നതിലൂടെയും ഗുരുവിന്റെ അനുഗ്രഹത്തിലൂടെയും ജീവിതത്തില് സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ഒരു വ്യക്തിയുടെ എല്ലാ ദുഃഖങ്ങളും ഇല്ലാതാകുന്നു. ഈ ദിവസത്തിന്റെ പ്രാധാന്യം ജ്യോതിഷത്തിലും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
ആഷാഢമാസത്തിലെ ശുക്ലപക്ഷത്തിലെ പൗര്ണ്ണമിയെ ഗുരുപൂര്ണിമ എന്ന് വിളിക്കുന്നു. ഈ വര്ഷത്തെ ഗുരുപൂര്ണിമ ജൂലൈ 3 നാണ്. ഹിന്ദുമതത്തില് പുരാതന കാലം മുതല്ക്കേ ഗുരുവിന് പ്രത്യേക പ്രാധാന്യം നല്കിയിട്ടുണ്ട്. ജീവിതത്തില് ശരിയായ പാതയിലൂടെ നടക്കാന് ഒരു ഗുരു പഠിപ്പിക്കുന്നു. ജ്യോതിഷത്തില് ഗുരുവിനെ മഹാവിഷ്ണു ആയും ബൃഹസ്പതി ദേവനായും കണക്കാക്കുന്നു.

ഒരു വ്യക്തിയുടെ ജാതകത്തില് വ്യാഴം ദുര്ബ്ബലമാണെങ്കില് അയാള്ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വരുമെന്ന് പറയപ്പെടുന്നു. നേരെമറിച്ച്, ഒരു വ്യക്തിയുടെ ജാതകത്തില് വ്യാഴം ശക്തമാണെങ്കില്, അയാള്ക്ക് ജീവിതത്തില് ധാരാളം വിജയം ലഭിക്കുന്നു. ജാതകത്തില് വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് നിരവധി മാര്ഗങ്ങള് നിര്ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഗുരുപൂര്ണിമ നാളില് ഈ പ്രതിവിധികള് ചെയ്താല് ജാതകത്തിലെ വ്യാഴദോഷം നീങ്ങുന്നതായിരിക്കും. അത്തരം ചില പ്രതിവിധികള് ഇതാ.
ഗുരുപൂര്ണിമ 2023 ശുഭമുഹൂര്ത്തം
ഗുരുപൂര്ണിമ നാളില് നിരവധി ഐശ്വര്യ യോഗങ്ങളാണ് ഇത്തവണ ഉണ്ടാകാന് പോകുന്നത്. ഈ ദിവസം ബ്രഹ്മയോഗവും ഇന്ദ്രയോഗവും രൂപപ്പെടും. ഹിന്ദു കലണ്ടര് അനുസരിച്ച്, ആഷാഢ മാസത്തിലെ പൗര്ണ്ണമി തീയതി ജൂലൈ 2 ഞായറാഴ്ച വൈകുന്നേരം 6:02 ന് ആരംഭിക്കുന്നു. ജൂലൈ 3 തിങ്കളാഴ്ച രാത്രി 11:08 ന് ഇത് അവസാനിക്കും. ഉദയതിഥി പ്രകാരം ജൂലൈ മൂന്നിന് ഗുരുപൂര്ണിമ ആഘോഷിക്കും.
ആരാധനാ രീതി
വിശ്വാസമനുസരിച്ച്, ഈ ദിവസം, ഒരു വ്യക്തി സ്നാനവും ധ്യാനവും കഴിഞ്ഞ് ഗുരുവിന്റെ അടുക്കല് പോയി നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അവനെ ആരാധിക്കണം. നിങ്ങള്ക്ക് ഗുരുവിന്റെ അടുക്കല് പോകാന് കഴിയുന്നില്ലെങ്കില്, നിങ്ങളുടെ ഭവനത്തില് പൂര്ണ്ണ ഭക്തിയോടും വിശ്വാസത്തോടും കൂടി നിങ്ങള് ഗുരുവിന്റെ ചിത്രത്തെ പൂക്കള്, ചന്ദനം, ചന്ദനത്തിരി, വിളക്ക് മുതലായവ ഉപയോഗിച്ച് ആരാധിക്കണം. ഈ ദിവസം, ഗുരു വേദ വ്യാസനോടൊപ്പം, ശുക്രദേവന്, ശങ്കരാചാര്യര് തുടങ്ങിയ ഗുരുക്കളെയും ആരാധിക്കുക.
വ്യാഴദോഷം അകറ്റാനുള്ള പ്രതിവിധികള്
* ഗുരുപൂര്ണ്ണിമ നാളില് മഹാവിഷ്ണുവിനെ ഗുരുവായി കണക്കാക്കി ആരാധിക്കുക. ഇത് ജാതകത്തിലെ വ്യാഴദോഷം നീക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
* ജാതകത്തില് വ്യാഴം ബലപ്പെടാന് എല്ലാ വ്യാഴാഴ്ചയും 'ഓം ബൃഹസ്പതയേ നമഃ' എന്ന മന്ത്രം ജപിക്കുക. ഗുരുപൂര്ണിമ മുതല് നിങ്ങള്ക്ക് ഇത് ആരംഭിക്കാം.

വ്യാഴദോഷം അകറ്റാനുള്ള പ്രതിവിധികള്
* ജാതകത്തിലെ വ്യാഴദോഷം കുറയാനും ഭാഗ്യം വരാനും ഗുരുപൂര്ണിമയുടെ ശുഭമുഹൂര്ത്തത്തില് പൂജാരിയെക്കൊണ്ട് ഗുരു യന്ത്രം വീട്ടില് സ്ഥാപിച്ച് ദിവസവും പൂജിക്കുക.
* ബിസിനസ്സില് തുടര്ച്ചയായി നഷ്ടമുണ്ടായാല്, ആഷാഢ ഗുരുപൂര്ണിമ നാളില് മഞ്ഞ നിറത്തിലുള്ള ധാന്യങ്ങളോ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളോ മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങളോ ദരിദ്രര്ക്കും പാവപ്പെട്ടവര്ക്കുമായി ദാനം ചെയ്യുക.
വ്യാഴദോഷം അകറ്റാനുള്ള പ്രതിവിധികള്
* വിദ്യാര്ത്ഥികള്ക്ക് പഠനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സമ്മര്ദ്ദമോ പരാജയഭീതിയോ ഉണ്ടെങ്കില്, ഗുരുപൂര്ണിമ ദിനത്തില് പശുവിനെ സേവിക്കണം. കൂടാതെ, ഈ ദിവസം ഗീത പാരായണം ചെയ്യുന്നതും നിങ്ങള്ക്ക് മികച്ചതായി കണക്കാക്കപ്പെടുന്നു.
ശ്രീ ഹരിയെ ആരാധിക്കുന്നതിലൂടെ ഗുരുദോഷത്തില് നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഗുരുപൂര്ണിമ ദിനത്തില് കുളിക്കുന്നതിനും ദാനം ചെയ്യുന്നതിനും പ്രത്യേക പ്രാധാന്യമുണ്ട്. അതിനാല്, ഈ വിശേഷ ദിവസം, മഞ്ഞപ്പയര്, മഞ്ഞ വസ്ത്രങ്ങള് അല്ലെങ്കില് മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങള് എന്നിവ ഒരു പാവപ്പെട്ട വ്യക്തിക്കോ ബ്രാഹ്മണനോ ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തില് ഒരുപാട് നല്ല മാറ്റങ്ങള് കൊണ്ടുവരും.



Click it and Unblock the Notifications
