Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗുരുവിന്റെ അനുഗ്രഹത്താല് സന്തോഷം, സമ്പത്ത്; ഗുരുപൂര്ണിമ ആരാധന, ശുഭമുഹൂര്ത്തം
ആഷാഢമാസത്തിലെ പൗര്ണമിയാണ് ഗുരുപൂര്ണിമയായി ആഘോഷിക്കുന്നത്. ഇത്തവണ ജൂലൈ 3 തിങ്കളാഴ്ചയാണ് ഗുരുപൂര്ണിമ വരുന്നത്. ഗുരുപൂര്ണിമ നാളിലാണ് വേദവ്യാസ മഹര്ഷി ജനിച്ചതെന്നാണ് വിശ്വാസം. അതുകൊണ്ട് ഈ ദിനം വ്യാസപൂര്ണിമ എന്ന പേരിലും ആഘോഷിക്കപ്പെടുന്നു. ഗുരുപൂര്ണിമ നാളില് ഗുരുവിന്റെ അനുഗ്രഹത്താല് സമ്പത്ത്, സന്തോഷം, സമാധാനം, ഐശ്വര്യം എന്നിവ ലഭിക്കുമെന്ന് പറയുന്നു.
ഗുരുപൂര്ണിമയുടെ പ്രത്യേക പ്രാധാന്യം ഹിന്ദുമതത്തില് പറഞ്ഞിട്ടുണ്ട്. ഗുരുസ്ഥാനമാണ് ഏറ്റവും ഉത്തമമെന്നാണ് വിശ്വാസം. ഗുരു ദൈവത്തേക്കാള് ഉയര്ന്നതാണ്. കാരണം, ഒരു വ്യക്തിയെ അജ്ഞതയുടെ അന്ധകാരത്തില് നിന്ന് കരകയറ്റി അവന് നേര്വഴി കാണിക്കുന്നത് ഗുരുവാണ്. ഇത്തവണ ഗുരുപൂര്ണിമ ദിനത്തില് പ്രത്യേകമായ ചില യോഗങ്ങളും രൂപപ്പെടുന്നുണ്ട്. ഗുരുപൂര്ണിമയുടെ ശുഭ സമയവും മംഗളകരമായ യോഗവും എന്തെന്ന് ഇവിടെ വായിച്ചറിയാം.

ഗുരുപൂര്ണിമ ശുഭമുഹൂര്ത്തം
ഗുരുപൂര്ണിമ തീയതി - 04 ജൂലൈ 2023
ഗുരു പൂര്ണിമ ആരംഭം - ജൂലൈ 02, രാത്രി 08:21 മുതല്
ഗുരുപൂര്ണിമ സമാപനം - ജൂലൈ 03, വൈകിട്ട് 05:08
ഗുരു പൂര്ണിമയുടെ പ്രാധാന്യം
ഗുരുപൂര്ണിമ നാളിലാണ് വേദവ്യാസ മഹര്ഷി ജനിച്ചതെന്നാണ് വിശ്വാസം. സനാതന ധര്മ്മത്തില്, മനുഷ്യരാശിയെ ആദ്യമായി വേദങ്ങള് പഠിപ്പിച്ചത് വേദവ്യാസ മഹര്ഷിയാണ്. അതിനാല്ത്തന്നെ അദ്ദേഹത്തെ ആദിഗുരുവായി കണക്കാക്കുന്നു. ശ്രീമദ് ഭാഗവതം, മഹാഭാരതം, ബ്രഹ്മസൂത്രം, മീമാംസ എന്നിവ കൂടാതെ 18 പുരാണങ്ങളുടെ രചയിതാവായും വേദവ്യാസനെ കണക്കാക്കപ്പെടുന്നു. ഗുരുപൂര്ണിമ ദിനത്തില് മഹര്ഷി വേദവ്യാസനെ പ്രത്യേകം ആരാധിക്കുന്നു.
ഗുരുപൂര്ണിമ ശുഭയോഗം
ഗുരുപൂര്ണിമ നാളില് നിരവധി ഐശ്വര്യകരമായ യോഗങ്ങളാണ് ഇത്തവണ ഉണ്ടാകാന് പോകുന്നത്. ഈ ദിവസം ബ്രഹ്മയോഗവും ഇന്ദ്രയോഗവും രൂപപ്പെടും. അതേസമയം, സൂര്യനും ബുധനും ചേര്ന്ന് ബുധാദിത്യ യോഗവും രൂപപ്പെടാന് പോകുന്നു. ജൂലൈ 02 ന് വൈകിട്ട് 07.26 മുതല് ജൂലൈ 03 വരെ ഉച്ചകഴിഞ്ഞ് 03.45 മിനിറ്റ് വരെയാണ് ബ്രഹ്മയോഗം. ഇന്ദ്രയോഗം ജൂലൈ 03 ന് ഉച്ചകഴിഞ്ഞ് 03:45 ന് ആരംഭിച്ച് ജൂലൈ 04 ന് രാവിലെ 11:50 ന് അവസാനിക്കും.
ഗുരുപൂര്ണിമ പൂജാരീതി
ഈ ദിവസം അതിരാവിലെ എഴുന്നേറ്റ് വീട് വൃത്തിയാക്കിയ ശേഷം കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം പൂജാ പ്രതിജ്ഞയെടുക്കുകയും വൃത്തിയുള്ള സ്ഥലത്ത് വെളുത്ത തുണി വിരിച്ച് വ്യാസപീഠം നിര്മ്മിക്കുകയും ചെയ്യുക. അതിനുശേഷം ഗുരു വ്യാസന്റെ വിഗ്രഹം സ്ഥാപിച്ച് ചന്ദനം, പൂക്കള്, പഴങ്ങള്, പ്രസാദം എന്നിവ സമര്പ്പിക്കുക. ഗുരു വ്യാസനോടൊപ്പം ശുക്രദേവന്, ശങ്കരാചാര്യര് തുടങ്ങിയ ഗുരുക്കന്മാരെ ധ്യാനിച്ച് 'ഗുരുപരമ്പരസിദ്ധയാര്ത്ഥം വ്യാസപൂജന് കരിഷ്യേ' എന്ന മന്ത്രം ജപിക്കുക.
സാമ്പത്തിക നേട്ടത്തിന്
ഗുരു വേദവ്യാസനെ ഭഗവാന് വിഷ്ണുവിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു, തിരുവെഴുത്തുകള് അനുസരിച്ച്, പൗര്ണ്ണമി ദിനത്തില് വിഷ്ണുവിന്റെ അവതാരമായ സത്യനാരായണന്റെ കഥ പാരായണം ചെയ്യുന്നതിലൂടെ വീട്ടില് സന്തോഷം വരുന്നു. നിങ്ങള് സാമ്പത്തിക പ്രതിസന്ധിയില് മല്ലിടുകയാണെങ്കില്, ഈ പ്രതിവിധി നിങ്ങളുടെ ഭാഗ്യം വീണ്ടു ഉണര്ത്താന് സഹായിക്കും.

തൊഴിലിലും ബിസിനസ്സിലും പുരോഗതിക്ക്
ഗുരുപൂര്ണിമ ദിനത്തില് മഞ്ഞനിറത്തിലുള്ള സാധനങ്ങള് സമര്പ്പിക്കുക. 'ഓം ബൃഹസ്പതയേ നമഃ' എന്ന മന്ത്രം 108 തവണയെങ്കിലും ജപിക്കുക. ഇത് ജാതകത്തിലെ വ്യാഴത്തെ ശക്തിപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. ബിസിനസ്സില് പുരോഗതിയുടെ പാത എളുപ്പമാകുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള് പൂര്ത്തിയാകുന്നു.
പഠനവിജയത്തിന്
വ്യാഴത്തിന്റെ ദോഷഫലങ്ങള് കാരണം വിദ്യാഭ്യാസത്തില് തടസ്സങ്ങള് നേരിടേണ്ടിവരുന്നു. ഈ സാഹചര്യത്തില്, ഗുരുപൂര്ണിമയില്, 'ഓം ഹ്രീ ഹ്രീ ശ്രീ ശ്രീ ലക്ഷ്മീ വാസുദേവായ നമഃ' എന്ന മന്ത്രം ജപിക്കണം. ഇത് കുട്ടിയുടെ ഭാവി മെച്ചപ്പെടുത്തുക മാത്രമല്ല ജീവിതത്തില് ഉയരങ്ങള് കീഴടക്കാന് സാധിക്കുകയും ചെയ്യും. ഉപരിപഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്ത്ഥികള് ഗുരുപൂര്ണിമയില് ഗീത പാരായണം ചെയ്യുക. ഇത് നിങ്ങള്ക്ക് പ്രയോജനം ലഭിക്കും. ഗുരുപൂര്ണിമ ദിനത്തില്, നമ്മുടെ ഗുരുക്കന്മാരുടെ അനുഗ്രഹം വാങ്ങേണ്ടത് വളരെ പ്രധാനമാണ്.
സന്താനലബ്ദിക്ക്
ജാതകത്തില് വ്യാഴം ദുര്ബ്ബലമാണെങ്കില് സന്താനലബ്ധിയില് പ്രശ്നങ്ങള് ഉണ്ടാകും. കുട്ടികളില്ലാത്ത ദമ്പതികള് ഈ ദിവസം വിഷ്ണുവിന് കുങ്കുമവും ചന്ദനവും സമര്പ്പിക്കണം. ഗുരുപൂര്ണിമയില് ആവശ്യക്കാര്ക്ക് ശര്ക്കര ദാനം ചെയ്യണം.
ജീവിതവിജയത്തിന്
നിങ്ങളുടെ ജീവിതത്തില് ഭാഗ്യത്തിന്റെ കുറവുണ്ടെങ്കില്, ജീവിതത്തില് ഭാഗ്യം ലഭിക്കണമെങ്കില് നിങ്ങള് ഗുരു പൂര്ണിമ ദിനത്തില് ഗുരു യന്ത്രം സ്ഥാപിക്കണം. ഇത് നിങ്ങളുടെ ഭാഗ്യം വര്ദ്ധിപ്പിക്കുകയും നിങ്ങളുടെ എല്ലാ ജോലികളും പൂര്ത്തീകരിക്കാന് സഹായിക്കുകയും നിങ്ങളുടെ തൊഴില് മേഖലയില് വിജയം നേടുന്നതിന് ഗുണം ചെയ്യുകയും ചെയ്യുന്നു.



Click it and Unblock the Notifications
