Latest Updates
-
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Trigrahi Yog : ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
ഈ വര്‍ഷത്തെ ഗുരുപൂര്‍ണിമ ജൂലൈ 13-നാണ് വരുന്നത്. ഈ ദിനത്തില്‍ പ്രത്യേക ഗ്രഹങ്ങളുടെ സംയോജനവും സംഭവിക്കുന്നുണ്ട്. ഹിന്ദുമത വിശ്വാസ പ്രകാരം ഗുരുപൂര്‍ണിമക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഈ ദിനത്തില്‍ ഗുരുവിന്റെ സ്ഥാനത്തെക്കുറിച്ച് നമ്മളോരോരുത്തരേയും ഓര്‍മ്മിപ്പിക്കുന്ന ഒരു ദിനം കൂടിയാണ് എന്നതാണ്. എന്നാല്‍ ഈ ദിവസം ഗ്രഹങ്ങളുടെ ഒരു പ്രത്യേക സംയോജനവും രൂപപ്പെടുന്നു. ജ്യോതിഷം അനുസരിച്ച് ഈ ദിനത്തിലെ ഗുരു പൂര്‍ണിമയില്‍ മൂന്ന് പ്രധാന ഗ്രഹങ്ങള്‍ ഒരു രാശിയില്‍ ഒത്തു ചേരുന്നു. ഇതാണ് ത്രിഗ്രഹി യോഗത്തിന് കാരണമാകുന്നത്.

സൂര്യന്, ശുക്രന്, ബുധന്‍ എന്നീ ഗ്രഹങ്ങളാണ് മിഥുനം രാശിയില്‍ ഒരുമിച്ച് വരുന്നത്. ആഷാഢ മാസത്തിലാണ് ഗുരുപൂര്‍ണിമ വരുന്നത്. പൗര്‍ണമി ദിനത്തില്‍ വരുന്നത് കൊണ്ടാണ് ഇതിനെ ഗുരുപൂര്‍ണിമ എന്ന് വിളിക്കുന്നത്. ഈ ഗ്രഹങ്ങളുടെ സംയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം നല്കുന്നു എന്നും ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്. ഗുരുപൂര്‍ണിമയില്‍ സംഭവിക്കുന്ന ഈ മാറ്റങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്. ഇത് ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ പല പോസിറ്റീവ് മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഇവര്‍ക്ക് തൊഴില്‍പരമായി വിജയം ലഭിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ തേടി വരുകയും ചെയ്യുന്നു. ഒരിക്കലും ഇവരെ സാമ്പത്തിക പ്രതിസന്ധികള്‍ ബാധിക്കുകയില്ല എന്നതാണ് സത്യം. ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ച ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. ബജറ്റില്‍ കൃത്യമായ തീരുമാനം എടുക്കേണ്ടതാണ്.

മിഥുനം രാശി
ചെലവുകള്‍ കുറയുകയും സാമ്പത്തിക സ്ഥിതി ഓരോ നാള്‍ക്കും മികച്ചതായി വരുകയും ചെയ്യുന്നു. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. പല വിധത്തിലുള്ള ഭാഗ്യവും സാമ്പത്തിക നേട്ടങ്ങളും പല കോണില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. പല കുടുംബപ്രശ്നങ്ങളില്നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. നിങ്ങളെ തേടി പല വിധത്തിലുള്ള സന്തോഷ വാര്‍ത്തകളും ലഭിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പിന്തുണ നിങ്ങള്‍ക്ക് പല കാര്യങ്ങളിലും ലഭിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മികച്ച സമയമാണ് ത്രിഗ്രഹി യോഗം നല്‍കുന്നത്. ഇവരെ തേടി പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. കടങ്ങളും ലോണും എല്ലാം തിരിച്ചടക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം.

ചിങ്ങം രാശി
ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. ജോലിയില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സംസാരിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. സംസാരത്തില്‍ ആണ് നിങ്ങളുടെ ദിവസത്തിന്റെ മാറ്റങ്ങള്‍ സംഭവിക്കുന്നത്. സംസാരവുമായി ബന്ധപ്പെട്ടുള്ള ജോലി നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങള്‍ക്ക് ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നതിന് പറ്റിയ സമയമാണ് എന്നതാണ് സത്യം. ഒരു തരത്തിലും തോല്‍വി അനുഭവിക്കേണ്ടതായി വരുന്നില്ല. വെച്ചടി വെച്ചടി കയറ്റമാണ് ചിങ്ങം രാശിക്കാര്‍ക്ക് ഉണ്ടാവുന്നത്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരറിയാതെ തന്നെ വിജയത്തിന്റെ പുതിയ വഴികള്‍ തുറക്കുന്നു. ഇത് ജോലിയില്‍ പോലും ഇവര്‍ക്ക് മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ സുഹൃത്തുക്കളുടേയും ബോസിന്റേയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ജോലി വിലമതിക്കും. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. നിക്ഷേപങ്ങള്‍ക്ക് പറ്റിയ സമയമാണ് ഈ ദിനം. വാഹനം വാങ്ങിക്കുന്നതിനും വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പറ്റിയ സമയമാണ്. പങ്കാളികള്‍ തമ്മില്‍ സ്നേഹം നിലനില്ക്കുന്നു. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്.



Click it and Unblock the Notifications