For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രഹദോഷങ്ങളും കഷ്ടതകളും അകലും; തിരുവോണ ദിനത്തിലെ ഗുരുപ്രദോഷ വ്രതം നല്‍കും നേട്ടം

|

ഹിന്ദു മാസത്തിന്റെ ഇരുപക്ഷത്തുമുള്ള ത്രയോദശി തിഥിയിലാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. ഈ ദിവസം ശിവനെ പ്രത്യേകം ആരാധിക്കുന്നു. ഇത്തവണ സെപ്റ്റംബര്‍ 8 ന് വ്യാഴാഴ്ച, ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി ആയതിനാല്‍, പ്രദോഷ വ്രതം ഈ ദിവസം ആചരിക്കും. വ്യാഴാഴ്ച ആയതിനാല്‍ ഗുരു പ്രദോഷ വ്രതം എന്ന് ഇതിനെ പറയുന്നു. അനേകം മംഗളകരമായ യോഗങ്ങളും ഈ ദിവസം രൂപപ്പെടും. അതിനാല്‍ ഈ വ്രതത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഗുരു പ്രദോഷ വ്രതാനുഷ്ഠാനത്തിന്റെ രീതിയും ശുഭ സമയവും മറ്റ് പ്രത്യേകതകളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: മരിച്ചുപോയ പൂര്‍വ്വികരെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്Most read: മരിച്ചുപോയ പൂര്‍വ്വികരെ സ്വപ്‌നം കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്

ഗുരു പ്രദോഷ വ്രതം 2022

ഗുരു പ്രദോഷ വ്രതം 2022

ചിങ്ങമാസത്തിലെ വെളുത്തപക്ഷ പ്രദോഷ വ്രതം ആചരിക്കുന്നത് മഹാദേവ പ്രീതിക്ക് ഉത്തമാണ്. ഈ ദിവസത്തെ ശിവപൂജ കുടുംബത്തിന് അഭിവൃദ്ധിയും ഐശ്വര്യവും തരുമെന്ന് വിശ്വസിക്കുന്നു. കുടുംബാംഗങ്ങളുടെ ആയുസിനും ആരോഗ്യത്തിനും ഈ വ്രതം നല്ലതാണ്. ശിവപാര്‍വ്വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന സമയമാണ് ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യ. ഈ സമയത്ത് ശിവഭജനം നടത്തുന്നത് നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും.

പ്രദോഷ വ്രതത്തിന്റെ ശുഭ മുഹൂര്‍ത്തം

പ്രദോഷ വ്രതത്തിന്റെ ശുഭ മുഹൂര്‍ത്തം

കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും പ്രദോഷം ആചരിക്കണം. ഇത്തവണ ചിങ്ങമാസത്തിലെ വെളുത്തപക്ഷ പ്രദോഷം വരുന്നത് സെപ്റ്റംബര്‍ 8ന് തിരുവോണ നാളിലാണ്. പഞ്ചാംഗമനുസരിച്ച്, ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥി സെപ്റ്റംബര്‍ 7 ബുധനാഴ്ച രാത്രി ഏകദേശം 12.05 മുതല്‍ ആരംഭിക്കും. അത് സെപ്റ്റംബര്‍ 8 വ്യാഴാഴ്ച രാത്രി 9 വരെ തുടരും. ത്രയോദശി തിഥിയുടെ സൂര്യോദയം സെപ്റ്റംബര്‍ 8ന് ആയതിനാല്‍ ഈ ദിവസം ഗുരു പ്രദോഷ വ്രതം ആചരിക്കും. ശ്രീവത്സമെന്ന പേരിലുള്ള രണ്ട് ശുഭ യോഗങ്ങള്‍ ഈ ദിവസം നിലനില്‍ക്കും. ഇതുകൂടാതെ സുകര്‍മയോഗവും ഈ ദിവസം നിലനില്‍ക്കും. ഈ വ്രതത്തിന്റെ ശുഭമുഹൂര്‍ത്തം വൈകുന്നേരം 06:35 മുതല്‍ രാത്രി 08:52 വരെയാണ്.

Most read:ലോകം തന്നെ നിങ്ങളെ നമിക്കും, ബഹുമാനിക്കും; വിദുരനീതി പറയുന്ന ഈ ശീലങ്ങള്‍ വളര്‍ത്തൂMost read:ലോകം തന്നെ നിങ്ങളെ നമിക്കും, ബഹുമാനിക്കും; വിദുരനീതി പറയുന്ന ഈ ശീലങ്ങള്‍ വളര്‍ത്തൂ

പ്രദോഷ വ്രത പൂജ

പ്രദോഷ വ്രത പൂജ

സെപ്തംബര്‍ 8ന് വ്യാഴാഴ്ച പുലര്‍ച്ചെ എഴുന്നേറ്റ് കുളിയും മറ്റും കഴിച്ച് ഉപവസിക്കുകയും ആരാധന നടത്തുകയും ചെയ്യുക. ഇതിനുശേഷം സമാധാനത്തോടെ ശിവനെ ആരാധിക്കുക. ആദ്യം ശുദ്ധജലം സമര്‍പ്പിക്കുക, അതിനുശേഷം പഞ്ചാമൃതം ഉപയോഗിച്ച് അഭിഷേകം ചെയ്യുക, വീണ്ടും ശുദ്ധജലം സമര്‍പ്പിക്കുക. ഇതിനുശേഷം കൂവള ഇലകള്‍, പൂക്കള്‍, പഴങ്ങള്‍ മുതലായവ ഓരോന്നായി സമര്‍പ്പിക്കുക. ഈ സമയത്ത്, ഓം നമഃ ശിവായ എന്ന മന്ത്രം ജപിക്കുന്നത് തുടരുക. ആരാധനയ്ക്ക് ശേഷം, നിങ്ങളുടെ ആഗ്രഹപ്രകാരം നിവേദ്യം അര്‍പ്പിക്കുകയും ആരതി നടത്തുകയും ചെയ്യുക. ഗുരു പ്രദോഷ വ്രതത്തില്‍ ഈ രീതിയില്‍ പരമേശ്വരനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതായിരിക്കും.

ഗുരു പ്രദോഷ വ്രത കഥ

ഗുരു പ്രദോഷ വ്രത കഥ

പുരാണങ്ങള്‍ അനുസരിച്ച്, ദേവലോകത്തെ ആക്രമിച്ച വൃത്താസുരന്‍ എന്ന അസുരന്‍ ഇറങ്ങി. തന്റെ സൈന്യം പരാജയപ്പെടാന്‍ തുടങ്ങിയപ്പോള്‍ വൃത്താസുരന്‍ ഭീമാകാരമായ ഒരു രൂപം സ്വീകരിച്ചു. അത് കണ്ട് ദേവന്മാര്‍ ഭയപ്പെട്ടു. ഈ സമയം ദേവഗുരു ബൃഹസ്പതി പറഞ്ഞു, വൃത്താസുരന്‍ തന്റെ മുന്‍ജന്മത്തില്‍ ചിത്രരഥന്‍ എന്ന ശിവഭക്തനായിരുന്നു. ഒരു ദിവസം അയാള്‍ക്ക് ചില തെറ്റുകള്‍ സംഭവിച്ചതിനാല്‍ പാര്‍വതി ദേവി അവനെ അസുരനാകാന്‍ ശപിച്ചു. അങ്ങനെ അവന്‍ വൃത്താസുരനായി. അദ്ദേഹം ഇപ്പോഴും വലിയ ശിവഭക്തനാണ്. എല്ലാ ദേവന്മാരും ഗുരു പ്രദോഷ വ്രതം എടുത്താല്‍ വൃത്താസുരനെ പരാജയപ്പെടുത്താമെന്ന് ബൃഹസ്പതി പറഞ്ഞു. അങ്ങനെ ദേവന്മാര്‍ വ്രതം എടുക്കുകയും വൃത്താസുരനെ പരാജയപ്പെടുത്തുകയും ചെയ്തു.

Most read:പിതൃദോഷം നീക്കാനുള്ള പുണ്യകാലം; പിതൃപക്ഷം 2022 തീയതിയും ആചാരങ്ങളുംMost read:പിതൃദോഷം നീക്കാനുള്ള പുണ്യകാലം; പിതൃപക്ഷം 2022 തീയതിയും ആചാരങ്ങളും

പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ രോഗങ്ങള്‍, ഗ്രഹദോഷങ്ങള്‍, കഷ്ടതകള്‍, പാപങ്ങള്‍ മുതലായവയില്‍ നിന്ന് മോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഇതോടൊപ്പം സന്താനമില്ലാത്തവര്‍ക്കും ഈ വ്രതത്തിന്റെ പുണ്യഫലത്താല്‍ പുത്രന്മാരെ ലഭിക്കുന്നു. പരമശിവന്റെ കൃപയാല്‍ ഭക്തരുടെ ജീവിതത്തില്‍ ധനം, ഭക്ഷണം, സന്തോഷം, സമൃദ്ധി എന്നിവ കൈവരും.

English summary

Guru Pradosh Vrat September 2022 Date Puja Vidhi And Importance in Malayalam

Pradosh Vrat is observed on Trayodashi Tithi of both the sides of Hindu month. Know the method of worship of Pradosh fast, auspicious time and importance of this vrat.
X
Desktop Bottom Promotion