Latest Updates
-
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗ്രഹദോഷങ്ങളും കഷ്ടതകളും അകലും; തിരുവോണ ദിനത്തിലെ ഗുരുപ്രദോഷ വ്രതം നല്‍കും നേട്ടം
ഹിന്ദു മാസത്തിന്റെ ഇരുപക്ഷത്തുമുള്ള ത്രയോദശി തിഥിയിലാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. ഈ ദിവസം ശിവനെ പ്രത്യേകം ആരാധിക്കുന്നു. ഇത്തവണ സെപ്റ്റംബര്‍ 8 ന് വ്യാഴാഴ്ച, ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി ആയതിനാല്‍, പ്രദോഷ വ്രതം ഈ ദിവസം ആചരിക്കും. വ്യാഴാഴ്ച ആയതിനാല്‍ ഗുരു പ്രദോഷ വ്രതം എന്ന് ഇതിനെ പറയുന്നു. അനേകം മംഗളകരമായ യോഗങ്ങളും ഈ ദിവസം രൂപപ്പെടും. അതിനാല്‍ ഈ വ്രതത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഗുരു പ്രദോഷ വ്രതാനുഷ്ഠാനത്തിന്റെ രീതിയും ശുഭ സമയവും മറ്റ് പ്രത്യേകതകളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഗുരു പ്രദോഷ വ്രതം 2022
ചിങ്ങമാസത്തിലെ വെളുത്തപക്ഷ പ്രദോഷ വ്രതം ആചരിക്കുന്നത് മഹാദേവ പ്രീതിക്ക് ഉത്തമാണ്. ഈ ദിവസത്തെ ശിവപൂജ കുടുംബത്തിന് അഭിവൃദ്ധിയും ഐശ്വര്യവും തരുമെന്ന് വിശ്വസിക്കുന്നു. കുടുംബാംഗങ്ങളുടെ ആയുസിനും ആരോഗ്യത്തിനും ഈ വ്രതം നല്ലതാണ്. ശിവപാര്‍വ്വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന സമയമാണ് ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യ. ഈ സമയത്ത് ശിവഭജനം നടത്തുന്നത് നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും.

പ്രദോഷ വ്രതത്തിന്റെ ശുഭ മുഹൂര്‍ത്തം
കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും പ്രദോഷം ആചരിക്കണം. ഇത്തവണ ചിങ്ങമാസത്തിലെ വെളുത്തപക്ഷ പ്രദോഷം വരുന്നത് സെപ്റ്റംബര്‍ 8ന് തിരുവോണ നാളിലാണ്. പഞ്ചാംഗമനുസരിച്ച്, ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥി സെപ്റ്റംബര്‍ 7 ബുധനാഴ്ച രാത്രി ഏകദേശം 12.05 മുതല്‍ ആരംഭിക്കും. അത് സെപ്റ്റംബര്‍ 8 വ്യാഴാഴ്ച രാത്രി 9 വരെ തുടരും. ത്രയോദശി തിഥിയുടെ സൂര്യോദയം സെപ്റ്റംബര്‍ 8ന് ആയതിനാല്‍ ഈ ദിവസം ഗുരു പ്രദോഷ വ്രതം ആചരിക്കും. ശ്രീവത്സമെന്ന പേരിലുള്ള രണ്ട് ശുഭ യോഗങ്ങള്‍ ഈ ദിവസം നിലനില്ക്കും. ഇതുകൂടാതെ സുകര്മയോഗവും ഈ ദിവസം നിലനില്ക്കും. ഈ വ്രതത്തിന്റെ ശുഭമുഹൂര്‍ത്തം വൈകുന്നേരം 06:35 മുതല്‍ രാത്രി 08:52 വരെയാണ്.

പ്രദോഷ വ്രത പൂജ
സെപ്തംബര്‍ 8ന് വ്യാഴാഴ്ച പുലര്‍ച്ചെ എഴുന്നേറ്റ് കുളിയും മറ്റും കഴിച്ച് ഉപവസിക്കുകയും ആരാധന നടത്തുകയും ചെയ്യുക. ഇതിനുശേഷം സമാധാനത്തോടെ ശിവനെ ആരാധിക്കുക. ആദ്യം ശുദ്ധജലം സമര്‍പ്പിക്കുക, അതിനുശേഷം പഞ്ചാമൃതം ഉപയോഗിച്ച് അഭിഷേകം ചെയ്യുക, വീണ്ടും ശുദ്ധജലം സമര്‍പ്പിക്കുക. ഇതിനുശേഷം കൂവള ഇലകള്‍, പൂക്കള്‍, പഴങ്ങള്‍ മുതലായവ ഓരോന്നായി സമര്‍പ്പിക്കുക. ഈ സമയത്ത്, ഓം നമഃ ശിവായ എന്ന മന്ത്രം ജപിക്കുന്നത് തുടരുക. ആരാധനയ്ക്ക് ശേഷം, നിങ്ങളുടെ ആഗ്രഹപ്രകാരം നിവേദ്യം അര്‍പ്പിക്കുകയും ആരതി നടത്തുകയും ചെയ്യുക. ഗുരു പ്രദോഷ വ്രതത്തില്‍ ഈ രീതിയില്‍ പരമേശ്വരനെ ആരാധിക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതായിരിക്കും.

ഗുരു പ്രദോഷ വ്രത കഥ
പുരാണങ്ങള്‍ അനുസരിച്ച്, ദേവലോകത്തെ ആക്രമിച്ച വൃത്താസുരന്‍ എന്ന അസുരന് ഇറങ്ങി. തന്റെ സൈന്യം പരാജയപ്പെടാന്‍ തുടങ്ങിയപ്പോള്‍ വൃത്താസുരന്‍ ഭീമാകാരമായ ഒരു രൂപം സ്വീകരിച്ചു. അത് കണ്ട് ദേവന്മാര് ഭയപ്പെട്ടു. ഈ സമയം ദേവഗുരു ബൃഹസ്പതി പറഞ്ഞു, വൃത്താസുരന്‍ തന്റെ മുന്ജന്മത്തില് ചിത്രരഥന് എന്ന ശിവഭക്തനായിരുന്നു. ഒരു ദിവസം അയാള്‍ക്ക് ചില തെറ്റുകള്‍ സംഭവിച്ചതിനാല്‍ പാര്‍വതി ദേവി അവനെ അസുരനാകാന്‍ ശപിച്ചു. അങ്ങനെ അവന് വൃത്താസുരനായി. അദ്ദേഹം ഇപ്പോഴും വലിയ ശിവഭക്തനാണ്. എല്ലാ ദേവന്മാരും ഗുരു പ്രദോഷ വ്രതം എടുത്താല്‍ വൃത്താസുരനെ പരാജയപ്പെടുത്താമെന്ന് ബൃഹസ്പതി പറഞ്ഞു. അങ്ങനെ ദേവന്മാര് വ്രതം എടുക്കുകയും വൃത്താസുരനെ പരാജയപ്പെടുത്തുകയും ചെയ്തു.

പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം
ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ രോഗങ്ങള്‍, ഗ്രഹദോഷങ്ങള്‍, കഷ്ടതകള്‍, പാപങ്ങള്‍ മുതലായവയില്‍ നിന്ന് മോചനം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഇതോടൊപ്പം സന്താനമില്ലാത്തവര്‍ക്കും ഈ വ്രതത്തിന്റെ പുണ്യഫലത്താല്‍ പുത്രന്മാരെ ലഭിക്കുന്നു. പരമശിവന്റെ കൃപയാല്‍ ഭക്തരുടെ ജീവിതത്തില്‍ ധനം, ഭക്ഷണം, സന്തോഷം, സമൃദ്ധി എന്നിവ കൈവരും.



Click it and Unblock the Notifications