Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ശിവപാര്‍വ്വതിമാര്‍ അനുഗ്രഹം ചൊരിയും പ്രദോഷവ്രതം; ദോഷങ്ങള്‍ ഇല്ലായ്മ ചെയ്യുന്ന ഉത്തമദിനം
പഞ്ചാംഗമനുസരിച്ച്, എല്ലാ മാസത്തിലും രണ്ടുതവണ ത്രയോദശി തിഥി വരുന്നുണ്ട്. ഓരോ മാസത്തെയും രണ്ട് ത്രയോദശി തിഥികളും പരമശിവന് സമര്‍പ്പിക്കുന്നു. ഈ ദിവസം പ്രദോഷ വ്രതം ആചരിക്കുകയും ഭക്തര്‍ ശിവശങ്കരനെ ആരാധിക്കുകയും ചെയ്യുന്നു. ജൂണ്‍ 1ന് പരമശിവന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ഈ ദിവസം പ്രദോഷ വ്രതം ആചരിക്കും. വ്യാഴാഴ്ചയായതിനാല്‍ ഇത് ഗുരു പ്രദോഷ വ്രതമാണ്.
പ്രദോഷ വ്രത നാളില്‍ ശിവശങ്കരനെയും പാര്‍വതി ദേവിയെയും ഭക്തര്‍ ആചാരപൂര്‍വ്വം ആരാധിക്കുന്നു. ഈ ദിവസം വ്രതമനുഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിലൂടെ പരമേശ്വരന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. അതോടൊപ്പം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൈവരികയും ചെയ്യുന്നു. ഗുരു പ്രദോഷ വ്രതത്തിന്റെ ആരാധനാരീതിയും ശുഭമുഹൂര്‍ത്തവും അറിയാന്‍ ലേഖനം വായിക്കൂ.

ഗുരുപ്രദോഷ വ്രതം ജൂണ്‍ 2023
പഞ്ചാംഗം അനുസരിച്ച്, ഈ വര്‍ഷം, ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥി ജൂണ്‍ 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 01.39 മുതല്‍ ആരംഭിക്കുന്നു. ഈ തീയതി അടുത്ത ദിവസം, ജൂണ്‍ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:48 വരെ സാധുവായിരിക്കും. പ്രദോഷ വ്രതം വൈകുന്നേരമാണ് ആരാധിക്കുന്നത്. അതിനാല്‍ ഈ മാസത്തിലെ ആദ്യ പ്രദോഷ വ്രതം ജൂണ്‍ 1 ന് ആചരിക്കും.

ഗുരുപ്രദോഷ വ്രതം ശുഭമുഹൂര്‍ത്തം
ജൂണ്‍ 1ന് ഗുരു പ്രദോഷ വ്രത ദിനത്തില്‍ ശിവപൂജയ്ക്ക് അനുകൂല സമയം വൈകുന്നേരം 07:14 മുതല്‍ രാത്രി 09:16 വരെയാണ്. ഈ ദിവസം ശിവപൂജയുടെ സമയത്ത് അമൃത്-സര്‍വോത്തമ മുഹൂര്‍ത്തമുണ്ട്. അത് വൈകുന്നേരം 07:14 മുതല്‍ ആരംഭിച്ച് രാത്രി 08:30ന് അവസാനിക്കും. അതിനുശേഷം രാത്രി 08.30 മുതല്‍ 09.47 വരെ ചാര്‍-സമന്യ മുഹൂര്‍ത്തവുമുണ്ട്.

ഗുരുപ്രദോഷ വ്രതവും പൂജാരീതിയും
ഗുരു പ്രദോഷ വ്രത ദിനത്തില്‍ രാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിനുശേഷം ശിവനെ സ്മരിച്ച് വ്രതമെടുക്കുകയും ആരാധിക്കുയും ചെയ്യുക. വൈകുന്നേരത്തെ ശുഭമുഹൂര്‍ത്തത്തില്‍ ഒരു ശിവക്ഷേത്രത്തില്‍ പോകുക. അല്ലെങ്കില്‍ പരമേശ്വരനെ വീട്ടില്‍ ആരാധിക്കുക. പൂജാവേളയില്‍ ഗംഗാജലവും പശുവിന്‍പാലും ഉപയോഗിച്ച് ശിവലിംഗത്തെ കുളിപ്പിക്കുക. അതിനു ശേഷം ചന്ദനം പുരട്ടുക. അരി, കൂവളം, ഷമി ഇലകള്‍, വെളുത്ത പൂക്കള്‍, തേന്‍, ഭസ്മം, പഞ്ചസാര മുതലായവ ഭോലേനാഥിന് സമര്‍പ്പിക്കുക.
ഈ സമയത്ത്, 'ഓം നമഃ ശിവായ' എന്ന മന്ത്രം ജപിക്കുക. ഈ ദിവസം ശിവ ചാലിസ, ഗുരു പ്രദോഷ വ്രത കഥ എന്നിവ പാരായണം ചെയ്യുക. തുടര്‍ന്ന് നെയ്‌വിളക്ക് കത്തിച്ച് ശിവന്റെ ആരതി നടത്തുക. ഇതിനുശേഷം പ്രാര്‍ത്ഥനയോടെ പൂജ അവസാനിപ്പിക്കുക. ഇതിനുശേഷം രാവിലെ കുളിയും മറ്റും കഴിഞ്ഞ് വീണ്ടും ശിവനെ പൂജിക്കുക. പിന്നെ സൂര്യോദയത്തിനു ശേഷം വ്രതം മുറിക്കുക.

പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം
പ്രദോഷ വ്രതം ആചരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പരമേശ്വരനെ എളുപ്പത്തില്‍ പ്രസാദിപ്പിക്കാന്‍ സാധിക്കും. ഈ ദിവസം ശിവഭക്തര്‍ വ്രതം അനുഷ്ഠിക്കുകയും പ്രദോഷകാലത്ത് പരമേശ്വരനെയും പാര്‍വതിയെയും ആരാധിക്കുകയും ചെയ്യുന്നു. ഗുരു പ്രദോഷ വ്രതം ആചരിക്കുന്നതിലൂടെ ശത്രുദോഷം നീങ്ങുന്നു. സമ്പത്ത്, സന്താനസുഖം, സന്തോഷം മുതലായവ കൈവരുന്നു. നിങ്ങളുടെ ജീവിത ദുഃഖങ്ങള്‍ ഇല്ലാതാകുന്നു. രോഗങ്ങളും ഗ്രഹദോഷങ്ങളും ശമിക്കുന്നു.

ദാമ്പത്യ വിജയത്തിന്
സന്തുഷ്ടവും സമാധാനപരവുമായ ദാമ്പത്യ ജീവിതത്തിനായി നിങ്ങള്‍ ഗുരു പ്രദോഷ ദിവസം വൈകുന്നേരം ശിവലിംഗത്തിലും പാര്‍വതി ദേവിയുടെ പാദങ്ങളിലും പനിനീര് സമര്‍പ്പിക്കുക. വിവാഹിതരായ ദമ്പതികള്‍ അവരുടെ കണ്ണുകളില്‍ ഇതില്‍ നിന്ന് ഒരു തുള്ളി പനിനീര് പുരട്ടുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഭാര്യാഭര്‍തൃ കലഹം നീക്കാന്‍
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ നിരന്തരം വഴക്കുകളുണ്ടെങ്കില്‍, 11 റോസാപ്പൂക്കളില്‍ ചന്ദനത്തിരി കുത്തി അവ ഓരോന്നായി പ്രദോഷ വ്രതാനുഷ്ഠാനത്തില്‍ ശിവലിംഗത്തിന് സമര്‍പ്പിക്കുന്നത് അഭികാമ്യമാണ്. ഇത് ചെയ്യുമ്പോള്‍ 'ഓം നമഃ ശിവായ' എന്ന മന്ത്രം ജപിക്കുക. ഇത് ദമ്പതികള്‍ തമ്മിലുള്ള സ്നേഹം വര്‍ദ്ധിപ്പിക്കും.

കുടുംബത്തില്‍ ഐശ്വര്യത്തിന്
പ്രദോഷ വ്രതാനുഷ്ഠാനത്തില്‍ ശിവനെയും കുടുംബാംഗങ്ങളെയും ആരാധിക്കുകയും പാര്‍വതി ദേവിക്ക് ചുവന്ന വസ്ത്രവും ശിവന് വെള്ള വസ്ത്രവും സമര്‍പ്പിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൈവരുന്നു.

സന്താനങ്ങളുടെ സന്തോഷത്തിന്
നിങ്ങളുടെ കുട്ടികളുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലോ അവരുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ തടസ്സങ്ങള്‍ നേരിടേണ്ടിവരികയാണെങ്കിലോ, പരമശിവന് കുറച്ച് മധുരപലഹാരങ്ങള്‍ ദാനം ചെയ്യാന്‍ അവരോട് പറയുക. ജീവിതത്തില്‍ അവര്‍ അഭിമുഖീകരിക്കുന്ന എല്ലാ തടസ്സങ്ങളും പ്രശ്നങ്ങളും ഇതിലൂടെ ഒഴിവാകും.

ജീവിതാഭിവൃദ്ധിക്ക്
ഈ ദിവസം ശര്‍ക്കര വെള്ളത്തിലോ കറുത്ത എള്ള് കലക്കിയ വെള്ളത്തിലോ പരമേശ്വരനെ അഭിഷേകം ചെയ്യുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ധിക്കും.

ധനനേട്ടത്തിന്
ഒരു പാത്രം അരി രണ്ടായി പകുത്ത് അരിയുടെ ഒരു പകുതി ശിവന് സമര്‍പ്പിച്ച് ബാക്കി പകുതി ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക. പിന്നീട് ശിവനെ പൂജിച്ച ശേഷം, അദ്ദേഹത്തിന് സമര്‍പ്പിച്ച അരിയുടെ പകുതി എടുത്ത് ഒരു വെള്ള തുണിയില്‍ കെട്ടി നിങ്ങളുടെ ലോക്കറിലോ പണം സൂക്ഷിക്കുന്ന സ്ഥലത്തോ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവി പ്രസാദിക്കുകയും നിങ്ങളുടെ വീട്ടില്‍ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കുകയും ചെയ്യും.



Click it and Unblock the Notifications












