Latest Updates
-
അനന്ത ചതുർത്ഥിയിൽ വീടിന് ഒരു 'വാസ്തു റിസെറ്റ്'; ഐശ്വര്യത്തിനായി ഈ മാറ്റങ്ങൾ ഇന്ന് തന്നെ ചെയ്യാം! -
മഹാലയ അമാവാസി ഇന്നാണോ? തെറ്റിദ്ധരിക്കരുത്, യഥാർത്ഥ തീയതിയും തർപ്പണ സമയവും ഇതാ! -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ -
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം
വ്യാഴത്തിന്റെ വക്രഗതി: ഏപ്രില്‍ 21 വരെ 5 രാശിക്ക് ജീവിതത്തിലെ സര്‍വ്വദു:ഖ ദുരിതങ്ങള്‍ക്ക് അവസാനം
ജ്യോതിഷ സംബന്ധമായ പല മാറ്റങ്ങളും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ ഗ്രഹമാറ്റവും രാശിമാറ്റവും എല്ലാം മാറി മാറി വരുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഓരോരുത്തരേയും ബാധിക്കുന്നുണ്ട്. ഇതില്‍ അനുകൂല ഫലങ്ങളും പ്രതികൂല ഫലങ്ങളും എല്ലാം ഉണ്ടാവുന്നു. ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന സ്വാധീനം എല്ലാ രാശിക്കാരേയും ബാധിക്കുന്നുണ്ട്. 24 നവംബര്‍ 2022-നാണ് വ്യാഴം നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയത്. ഈ സമയം നിങ്ങളില്‍ ചില രാശിക്കാര്ക്കെങ്കിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടായേക്കാം.

ഏപ്രില്‍ 21 വരെയാണ് വ്യാഴം ഇത്തരത്തില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത്. ഈ സമയത്ത് ചില രാശിക്കാരില്‍ അവരുടെ ഫലം അനുകൂലമായി മാറുന്നു. പ്രത്യേക രാശിക്കാര്‍ക്ക് ഫലങ്ങള്‍ അത്ഭുതമായി മാറുന്നു. ഈ സമയം അവരുടെ ആഗ്രഹങ്ങളെല്ലാം നടക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്കാണ് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നത്. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വ്യാഴത്തിന്റെ ശുഭഭാവം പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇത് നിങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. ജോലിയില്‍ പുരോഗതിയും ധനലാഭവും നിങ്ങളെ തേടി വരുന്നു. പൂര്‍ത്തീകരിക്കാതെ കിടന്ന പല കാര്യങ്ങളും നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ഒരു സമയം കൂടിയാണ് ഇതെന്നതാണ് സത്യം. ജോലിയില്‍ മികച്ച മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഇത് നിങ്ങളില്‍ സാമ്പത്തികമായും വളര്‍ച്ചയുണ്ടാക്കുന്നു. ജീവിതം വളരെയധികം സന്തോഷത്തിന്റേതായി മാറുന്ന ദിവസമാണ് വരുന്നത്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നല്ല കാലത്തിന് തുടക്കം കുറിക്കുന്ന സമയമാണ് വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം മുതല്‍. ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും അത് വഴി ജീവിത വിജയവും നിങ്ങളില്‍ ഉണ്ടാവുന്നു. ജോലിയിലെ പ്രമോഷന് ശന്വള വര്‍ദ്ധനവിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ കരിയറിലെ വളര്‍ച്ച പല അനുകൂല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു. ഏപ്രില്‍ 21 വരെ നിങ്ങളില്‍ ശുഭഫലങ്ങള്‍ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നതാണ് ഇടവം രാശിക്കാരുടെ ഭാഗ്യം. ബിസിനസില്‍ പ്രതീക്ഷിക്കാത്ത ലാഭം ലഭിക്കുന്നു. ഒരിക്കലും നിങ്ങള്‍ക്ക് ജീവിതത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഏത് വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ അനുകൂലമായി മാറ്റുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നു. അവിവാഹിതരായവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ജീവിതം വളരെയധികം സന്തോഷം നിറഞ്ഞതായിരിക്കും. വ്യാഴത്തിന്റെ അനുകൂല ഭാവം നിങ്ങളില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തുന്നു. അതുകൊണ്ട് തന്നെ നിരവധി അനുകാല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതി അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ജോലി ഇല്ലാത്തവര്‍ക്ക് അതിന് അനുകൂല സമയമാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല കാര്യങ്ങളും അനുകൂലമായി നടക്കുന്നു. നിക്ഷേപങ്ങള്‍ വളരെയധികം സന്തോഷം നല്‍കുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ധനലാഭം നിങ്ങളെ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നിങ്ങളില്‍ അനുകൂല ഭാവത്തില്‍ വരുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്കും വ്യാഴത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങളില്‍ എപ്പോഴും ഉണ്ടാവുന്നു. വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ ഏപ്രിലില്‍ കാത്തിരിക്കുന്നു. ഏത് തീരുമാനം എടുത്താലും തീരുമാനങ്ങള്‍ എല്ലാം തന്നെ ഭംഗിയായി തീരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് എന്നന്നേക്കുമായി വിട നല്കുന്ന സമയം കൂടിയാണ്. നിങ്ങളുടെ കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കരിയറില്‍ അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്നു. ജീവിത രീതിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് വീണ്ടും ജീവിതത്തില്‍ ഉയരത്തിലെത്തുന്നതിന് പ്രചോദനം നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
