Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
പുതുവര്‍ഷതുടക്കം ഗംഭീരം, വ്യാഴം നേര്‍രേഖയില്‍; 2024 മഹാഭാഗ്യം നല്കി അനുഗ്രഹിക്കുന്ന 3 രാശി
2024 ആരംഭിക്കുന്നതിന് മുമ്പ്, പല ഗ്രഹങ്ങളും അവയുടെ ചലനങ്ങളില്‍ മാറ്റം വരുത്താന്‍ പോകുന്നു. ദേവന്മാരുടെ ഗുരുവായ വ്യാഴവും ഇതില്‍പെടുന്നുണ്ട്. ഡിസംബര്‍ 31ന് വ്യാഴം വക്രഗതിയില്‍ നിന്ന് നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ പോകുന്നു. എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ഇതിന്റെ സ്വാധീനം കാണപ്പെടും.
2024ല്‍ വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കാന്‍ പോകുന്ന ചില രാശിക്കാരുണ്ട്. ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷത്തിന്റെ തുടക്കം മുതല്ക്കേ തന്നെ സമ്പത്തും മഹത്വവും ഐശ്വര്യവും എല്ലാ ഭൗതിക സുഖങ്ങളും നേടാനാകും. വ്യാഴത്തിന്റെ കൃപയാല്‍ മഹാഭാഗ്യം വഴിതുറക്കുന്ന ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
2024ല്‍ നിങ്ങള്‍ക്ക് വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. കാരണം വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്ന് ലഗ്നത്തിലേക്ക് നീങ്ങും. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം. കൂടാതെ, ഈ കാലയളവില്‍ നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായ ധനലാഭം ലഭിച്ചേക്കാം.
ഭാഗ്യത്തിന്റെ അധിപനും നിങ്ങളുടെ രാശിയില്‍ നിന്ന് പന്ത്രണ്ടാം ഭാവവുമാണ് വ്യാഴം. അതിനാല്‍, ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. പണം ലാഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും. ഈ കാലയളവില്‍, നിങ്ങളുടെ ജീവിതത്തില്‍ ചില പ്രധാന മാറ്റങ്ങളും സംഭവിച്ചേക്കാം. ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. കര്‍മ്മമേഖലയില്‍ നിങ്ങളുടെ സ്ഥാനം ശക്തമാകും.
ചിങ്ങം
വ്യാഴം നേര്‍രേഖയില്‍ നില്ക്കുന്നതിനാല് 2024ല്‍ നിങ്ങള്‍ക്ക് കരിയറിലും ബിസിനസ്സിലും വിജയം നേടാന്‍ കഴിയും. കാരണം വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്ന് വിധിയുടെ സ്ഥാനത്തേക്ക് നീങ്ങാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കാം. നിങ്ങള്‍ക്ക് ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാനാകും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്.
ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് യാത്രകളില്‍ നിന്ന് പ്രയോജനം ലഭിക്കും. നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാമത്തെയും എട്ടാമത്തെയും വീടിന്റെ അധിപനാണ് വ്യാഴം. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഗവേഷണ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്കും ഈ സമയം മികച്ചതായിരിക്കും.
ധനു
വ്യാഴത്തിന്റെ നേരിട്ടുള്ള ചലനം നിങ്ങള്‍ക്ക് അനുകൂലമായി മാറിയേക്കാം. കാരണം വ്യാഴം നിങ്ങളുടെ രാശിയുടെ അധിപനാണ്. കൂടാതെ, വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ നേരിട്ട് വരാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുടെ ജീവിതത്തില്‍ പുരോഗതി കൈവരും. നിങ്ങള്‍ക്ക് ഒരു പ്രണയബന്ധമുണ്ടെങ്കില്‍ അത് വിവാഹത്തിലേക്ക് വഴിമാറിയേക്കാം. ഈ കാലയളവില്‍ ഭൂമി, വാഹനം, കുടുംബ സന്തോഷം എന്നിവ നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ, വ്യാഴം നിങ്ങളുടെ രാശിയില്‍ നിന്നുള്ള നാലാമത്തെ വീടിന്റെ അധിപനാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കും. കൂടാതെ നിങ്ങള്‍ക്ക് ചില ആഡംബര വസ്തുക്കളും ഈ സമയം കരസ്ഥമാക്കാനാകും.
ജ്യോതിഷത്തിലെ വ്യാഴം
രാശിചക്രത്തിലെ ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നാണ് വ്യാഴം. ജ്യോതിഷത്തില്‍ വ്യാഴത്തിന് വലിയ പ്രാധാന്യമുണ്ട്. ധനു, മീനം രാശിക്കാരുടെ അധിപനാണ് വ്യാഴം. ജാതകത്തില്‍ ശക്തനായ വ്യാഴം ഭാഗ്യവും അപാരമായ സമ്പത്തും ആഡംബരവും പ്രശസ്തിയും അധികാരവും സ്ഥാനവും കൊണ്ടുവരുന്നു. ഇത് ഒരു വ്യക്തിയെ തൊഴില്‍, ജീവിതം എന്നിവയില്‍ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്നു.
ജാതകത്തില്‍ വ്യാഴം ശക്തിപ്പെട്ടാലോ ശുഭകരമായ സ്ഥാനത്ത് നിന്നാലോ അത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏത് വിഷമകരമായ അവസ്ഥയില്‍ നിന്നും കരകയറ്റുന്നു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തില്‍ ഒരു വ്യക്തിയെ ഇരുട്ടിലേക്ക് തള്ളിവിടാനും ജാതകത്തില്‍ പ്രതികൂലമായി വന്നാല്‍ അവരെ വളരെയധികം കഷ്ടപ്പെടുത്താനുമുള്ള ശക്തിയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
