Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ് -
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ
സമ്പത്തില്‍ കുളിക്കാന്‍ ഒരുങ്ങിക്കോളൂ; 2024ല്‍ വ്യാഴം നല്‍കും അത്ഭുതനേട്ടം, 5 രാശിക്ക് ഭാഗ്യം
ജ്യോതിഷത്തില്‍ വളരെ പ്രാധാന്യമുള്ള ഗ്രഹമാണ് വ്യാഴം. വര്‍ഷത്തിലെ അവസാന ദിവസമായ ഡിസംബര്‍ 31-ന് വ്യാഴം മേടരാശിയില്‍ നേര്‍രേഖയില്‍ വരുന്നു. ഈ മാറ്റത്തിനിടയില്‍ സൂര്യന് ധനു രാശിയിലും പ്രവേശിക്കുന്നുണ്ട്. വ്യാഴം മേടരാശിയിലും സൂര്യന് ധനുരാശിയിലും നില്ക്കുമ്പോള് വ്യാഴവും സൂര്യനും പരസ്പരം ഗജലക്ഷ്മിയോഗം ഉണ്ടാക്കുന്നു. 12 വര്‍ഷത്തിന് ശേഷം വ്യാഴത്തിന്റെ ഒമ്പതാം ഭാവം സൂര്യനില്‍ വരാന്‍ പോകുന്നു.
ഈ ശുഭകരമായ യോഗ കരിയറിനും വരുമാനത്തിനും വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താല്‍, 5 രാശിക്കാര്‍ക്ക് ഇത് വളരെ നേട്ടമുള്ള സമയമായി കണക്കാക്കപ്പെടുന്നു. ഇവര്‍ക്ക് പുതുവര്‍ഷത്തില്‍ ജോലിയിലും ബിസിനസ്സിലും ഉയര്‍ച്ച ലഭിക്കും. വ്യാഴം നേര്‍രേഖയില്‍ വരുന്നതിനാല്‍ പുതുവര്‍ഷത്തില്‍ ഭാഗ്യം തെളിയുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
വ്യാഴം നേര്‍രേഖയില്‍ വരുന്നതിനാല്‍ കര്‍ക്കടക രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ ആഗ്രഹിച്ച ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് കര്‍മ്മരംഗത്ത് വളരെയധികം ഉയര്‍ച്ചയും നേട്ടങ്ങളും ലഭിക്കും. ബിസിനസ്സില്‍ നിരവധി സുവര്‍ണ്ണാവസരങ്ങള്‍ നിങ്ങളെ തേടിയെത്താം. ഭൂമി, വാഹനം എന്നിവ വാങ്ങാനാകും. വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. നിങ്ങള്‍ ആരെങ്കിലുമായി പങ്കാളിത്തത്തോടെ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, അതിനുള്ള നല്ല സമയമാണിത്. പുതുവര്‍ഷത്തില്‍ നിങ്ങളുടെ ഭാവി ശോഭനമായിരിക്കും.
ചിങ്ങം
വ്യാഴത്തിന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ഫലമായാണ് കണക്കാക്കപ്പെടുന്നത്. ഈ സമയത്ത്, നിങ്ങളുടെ സന്താനങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം, പുതിയ വര്‍ഷത്തില്‍ നിങ്ങളുടെ ബിസിനസ്സ് പലമടങ്ങ് വളരും. വിവിധ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് പണം ഒഴുകിയെത്തും. ഈ സമയം നിങ്ങള്‍ക്ക് ഒരു പുതിയ ജോലിക്കുള്ള ഓഫര്‍ ലഭിച്ചേക്കാം. നിങ്ങള്‍ക്ക് കര്‍മ്മരംഗത്ത് ഉയര്‍ച്ചയും ബഹുമാനവും ലഭിക്കും. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭ്യമാകും. സാമ്പത്തികമായി നിങ്ങളുടെ സ്ഥിതി ശക്തിപ്പെടും.
കന്നി
വ്യാഴം നേര്‍രേഖയില്‍ നില്ക്കുന്നതിനാല്, കന്നിരാശിക്കാര്‍ക്ക് വരാനിരിക്കുന്ന പുതുവര്‍ഷത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും പണം എവിടെയെങ്കിലും നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യാം. ജോലിയുമായി ബന്ധപ്പെട്ട മികച്ച അവസരങ്ങള്‍ നിങ്ങളുടെ വഴിക്ക് വന്നേക്കാം. ജോലിക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു വലിയ തീരുമാനം എടുക്കാനാകും. ഈ കാലയളവില്‍ നിങ്ങള്‍ ഏത് കാര്യത്തില്‍ നിക്ഷേപിച്ചാലും അതില്‍ നിന്ന് നിങ്ങള്‍ക്ക് മികച്ച വരുമാനം ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ലഭിക്കും. വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന ആളുകള്‍ക്ക് പുതുവര്‍ഷത്തില്‍ നല്ലൊരു പങ്കാളിയെ കണ്ടെത്താന്‍ അവസരം ലഭിക്കും.
ധനു
വ്യാഴത്തിന്റെ നേര്‍രേഖയിലുള്ള ചലനം ധനു രാശിയുടെ ജീവിതത്തില്‍ സന്തോഷം നല്കുന്നു. ധനു രാശിയിലുള്ള ആളുകള്‍ക്ക് ഈ സമയം കരിയര്‍ മുന്നേറ്റത്തിന് ധാരാളം അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. നിങ്ങളുടെ പ്രണയ ജീവിതവും മികച്ചതായിരിക്കും. അവിവാഹിതര്‍ക്ക് നല്ല പങ്കാളിയെ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. പുതുവര്‍ഷത്തില്‍ നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ബിസിനസില്‍ ലാഭം നേടാനാകും. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും.
മീനം
വ്യാഴത്തിന്റെ നേരിട്ടുള്ള ചലനം മീനം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ സന്തോഷം നല്‍കുമെന്ന് കണക്കാക്കപ്പെടുന്നു. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ആഗ്രഹിച്ച ഫലങ്ങള്‍ ലഭിച്ചേക്കാം. പുതുവര്‍ഷത്തില്‍ നിങ്ങള്‍ക്ക് സമ്പാദിക്കാനുള്ള മികച്ച അവസരങ്ങള്‍ ലഭിക്കും. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യാന്‍ ആസൂത്രണം ചെയ്യുന്നത് നിങ്ങള്‍ക്ക് വിജയം നല്‍കും. കൂടാതെ നിങ്ങള്‍ക്ക് ഈ കാലയളവില്‍ നല്ല വരുമാനവും ലഭിക്കും. അവിവാഹിതര്‍ക്ക് ചില പുതിയ ബന്ധങ്ങള്‍ വന്നേക്കാം. ഉടന്‍ തന്നെ കുടുംബത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടത്താന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications