Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വഴിനീളെ തടസ്സം, കഷ്ടകാലം ശ്വാസംമുട്ടിക്കും; വ്യാഴമാറ്റം ദുരിതം നല്കും 4 രാശി
ജ്യോതിഷത്തില് വ്യാഴത്തെ ദേവന്മാരുടെ ഗുരുവായി കണക്കാക്കുന്നു. കൂടാതെ നവഗ്രഹങ്ങളില് വച്ച് ഒരു ഐശ്വര്യകരമായ ഗ്രഹം കൂടിയാണ് വ്യാഴം. വ്യാഴത്തിന്റെ സ്വാധീനം സാധാരണയായി ഒരു വ്യക്തിക്ക് അനുകൂലമായ ഫലങ്ങള് നല്കുന്നു. വ്യാഴം ഒരു വ്യക്തിക്ക് സന്തോഷവും ആശ്വാസവും സമ്പത്തും നല്കുന്നു. ഒരാളുടെ ജാതകത്തില് വ്യാഴത്തിന്റെ അനുകൂല സ്ഥാനം അവരുടെ ജീവിതത്തില് നല്ല മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഒരു രാശിയില് വ്യാഴം പതിമൂന്ന് മാസം നിലകൊള്ളും.
2024ല് വ്യാഴം അതിന്റെ നിലവിലെ സ്ഥാനത്ത് നിന്ന് ഇടവം രാശിയിലേക്ക് മാറാന് ഒരുങ്ങുന്നു. തല്ഫലമായി എല്ലാ രാശിചിഹ്നങ്ങളിലും ഇതിന്റെ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള് കാണും. നിലവില് ചൊവ്വ ഗ്രഹം നിയന്ത്രിക്കുന്ന മേടം രാശിയിലാണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. 2024 മെയ് 1ന് വ്യാഴം ഇടവം രാശിയിലേക്ക് മാറും. വ്യാഴത്തിന്റെ ഈ സംക്രമത്തില് ചില രാശിക്കാര്ക്ക് കൂടുതല് ജാഗ്രത ആവശ്യമാണ്. വ്യാഴത്തിന്റെ സംക്രമണം മൂലം നിങ്ങള്ക്ക് ചില വെല്ലുവിളികള് നേരിടേണ്ടിവരും. ഇടവത്തിലെ വ്യാഴ സംക്രമണം ദുരിതം കൊണ്ടുവരുന്ന 4 രാശിക്കാര് ഇവരാണ്.

ഇടവം
2024-ലെ വ്യാഴ സംക്രമത്തില് ജാഗ്രത പാലിക്കേണ്ട രാശികളില് ആദ്യ സ്ഥാനം ഇടവം രാശിക്കാണ്. ഈ കാലയളവില് അനുകൂലമായ ഫലങ്ങള് ഉണ്ടാകാനിടയില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില് പുരോഗതി ഉണ്ടായേക്കാമെങ്കിലും, ഈ സമയം നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. ഈ രാശിക്ക് കീഴിലുള്ള വ്യക്തികള്ക്ക് ദഹനം, മെറ്റബോളിസം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് നേരിടേണ്ടിവന്നേക്കാം. മതപരവും ആത്മീയവുമായ കാര്യങ്ങളിലേക്ക് ആകര്ഷിക്കപ്പെടുമെങ്കിലും, അമിതമായ വിശ്വാസം പ്രതികൂല ഫലങ്ങള് ഉണ്ടാക്കും. വ്യാഴത്തിന്റെ ദുര്ബലാവസ്ഥയില് നിങ്ങള് ആരോഗ്യപരമായ ആശങ്കകളെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ദാമ്പത്യ ജീവിതത്തില് ഏറ്റക്കുറച്ചിലുകളും സാമ്പത്തിക കാര്യങ്ങളില് പങ്കാളികളുമായി തര്ക്കങ്ങളും ഉണ്ടാകാം. തല്ഫലമായി, നിങ്ങളുടെ ബന്ധത്തില് പിരിമുറുക്കം ഉണ്ടായേക്കാം.
തുലാം
ശുക്രനുമായുള്ള സൗഹാര്ദ്ദപരമല്ലാത്ത ബന്ധവും രാശിയില് വ്യാഴത്തിന്റെ പ്രതികൂല സ്ഥാനവും കണക്കിലെടുത്ത് തുലാം രാശിയില് ജനിച്ച ആളുകള്ക്ക് വ്യാഴത്തിന്റെ സംക്രമണംഅത്ര അനുകൂലമായി കണക്കാക്കുന്നില്ല. ഈ സമയം നിങ്ങളുടെ കുടുംബകാര്യങ്ങളില് കൂടുതല് ജാഗ്രത ആവശ്യമാണ്. തുലാം രാശികളുള്ളവര് അവരുടെ പ്രവര്ത്തനങ്ങള് നിയന്ത്രിക്കുകയും ജീവിത പുരോഗതിക്കായി പരിശ്രമിക്കുകയും വേണം. സഹോദരങ്ങളുമായുള്ള ബന്ധത്തില് ഏറ്റക്കുറച്ചിലുകള് നേരിട്ടേക്കാം. ജോലിസ്ഥലത്ത് സഹപ്രവര്ത്തകരുമായി തര്ക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, വര്ദ്ധിച്ചുവരുന്ന കടങ്ങള് നിങ്ങളുടെ ദുരിതത്തിന് കാരണമായേക്കാം. അത്തരം സാഹചര്യങ്ങളില്, പുതിയ കടങ്ങള് ഏടുക്കുന്നതില് നിന്ന് വിട്ടുനില്ക്കുന്നതാണ് ഉചിതം. വ്യാഴ ഗ്രഹത്തിന്റെ ദുര്ബലമായ സ്ഥാനം സാമ്പത്തിക പ്രശ്നങ്ങള്ക്ക് കാരണമായേക്കാം, ചെലവുകളില് ഗണ്യമായ വര്ദ്ധനവിനും സാധ്യതയുണ്ട്.
ധനു
വ്യാഴം ഭരിക്കുന്ന ധനു രാശിയില് ജനിച്ചവര്ക്ക് 2024-ലെ വ്യാഴ സംക്രമത്തെക്കുറിച്ചുള്ള ആശങ്കകള് ഉയരും. ഈ കാലയളവില് നിങ്ങളുടെ ചെലവുകള് വര്ദ്ധിപ്പിക്കുന്നതിന് കാരണമായേക്കാം. മാത്രമല്ല, അസുഖങ്ങള് വരാനുള്ള സാധ്യതയുമുണ്ട്. അതിനാല് ഈ കാലയളവില് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ആറാം ഭാവത്തിലൂടെയുള്ള വ്യാഴത്തിന്റെ സംക്രമണം നിയമപരമായ കാര്യങ്ങളില് നിങ്ങള്ക്ക് തിരിച്ചടി നല്കും. നിയമപരമായ കേസുകളില് ഉള്പ്പെട്ടിരിക്കുന്നവര് അക്കാര്യങ്ങളില് കൂടുതല് ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ സമയം നിങ്ങളുടെ സാമ്പത്തിക ചെലവുകളും വര്ദ്ധിച്ചേക്കാം. സങ്കീര്ണതകള് ഒഴിവാക്കാന് നിങ്ങളുടെ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില് ജാഗ്രത വേണം. വീട്ടില് പ്രായമായവര് ഉണ്ടെങ്കില് അവരുടെ ആരോഗ്യം വഷളായേക്കാം.
മീനം
മീനം രാശി ഭരിക്കുന്നത് വ്യാഴമാണ്. 2024-ല് വരാനിരിക്കുന്ന വ്യാഴത്തിന്റെ സംക്രമണം മീനം രാശിക്ക് അനുകൂലമായിരിക്കില്ല. ഈ സംക്രമണം നിങ്ങളുടെ മൂന്നാം ഭാവത്തില് സംഭവിക്കും. ഇത് നിങ്ങളില് അലസതയെ വളര്ത്തിയെടുക്കാന് സാധ്യതയുണ്ട്. തല്ഫലമായി, നിങ്ങളുടെ ജോലികള് മാറ്റിവയ്ക്കാന് പ്രവണത ഉണ്ടാകാം. നിങ്ങളുടെ വിജയത്തിന് ഉതകുന്ന പല അവസരങ്ങളും നഷ്ടപ്പെടാന് സാധ്യതയുണ്ട്. അതിനാല്, ഈ കാലയളവില് അതീവ ജാഗ്രത പാലിക്കുക. മീനരാശിയില് പെട്ടവര് തങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന് ലക്ഷ്യമിട്ട് കഠിനാധ്വാനം ചെയ്യണം. ഈ പരിശ്രമങ്ങളില് നിങ്ങളുടെ വിജയം നിങ്ങളുടെ സ്ഥിരോത്സാഹത്തെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ ജോലിക്ക് മുന്ഗണന നല്കുക.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
