Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗജകേസരി രാജയോഗം: നാളെമുതല്‍ തലവര മാറും, 4 രാശിക്കാരുടെ ജീവിതം ഇനി പിടിച്ചാല്‍ കിട്ടില്ല
ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചിലപ്പോള്‍ അവയുടെ സംക്രമത്താല്‍ മംഗളകരമായ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ ചിലപ്പോള്‍ അശുഭകരമായ യോഗങ്ങളും ഗ്രഹസംയോഗങ്ങളിലൂടെ സംഭവിക്കുന്നു. ഒരു നിശ്ചിത സമയത്തിന് ശേഷം ഒരു ഗ്രഹം രാശി മാറുമ്പോള്‍, അത് എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കുന്നു.
ഗ്രഹങ്ങളുടെ ഈ സംക്രമണം മനുഷ്യജീവിതത്തിലും ഭൂമിയിലും സ്വാധീനം ചെലുത്തുന്നു. ഏപ്രില്‍ 17ന് ഗജകേസരി രാജയോഗം രൂപപ്പെടാന്‍ പോകുന്നു. ചന്ദ്രനും വ്യാഴവും ചേര്‍ന്ന് മീനരാശിയില്‍ ഈ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷത്തില്‍ ഇത് വളരെ ശുഭകരവും ശക്തവുമായ യോഗമാണ്. ഈ യോഗം ചില രാശികളില് ശുഭഫലം നല്‍കും. അവര്‍ക്ക് പുരോഗതിയുടെ വഴി തുറക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ കൈവരികയും ചെയ്യും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഗജകേസരി യോഗം
ഗജം എന്നാല്‍ ആന, കേസരി എന്നാല്‍ സിംഹം. ജാതകത്തില്‍ ആനയും സിംഹവും ചേര്‍ന്നാണ് ഈ യോഗമുണ്ടാകുന്നത്, അതായത് ജാതകത്തില്‍ വ്യാഴവും ചന്ദ്രനും ബലപ്പെട്ടാല്‍ ഗജകേസരി യോഗമുണ്ടാകുന്നു. മീനരാശിയില്‍ വ്യാഴവും ചന്ദ്രനും ചേര്‍ന്ന് ഗജകേസരി രാജയോഗം രൂപപ്പെടും. ഒരാളുടെ ജാതകത്തിന്റെ മധ്യഭാഗത്ത് ചന്ദ്രനും വ്യാഴവും പരസ്പരം ദര്ശിക്കുമ്പോള് ഗജകേസരിയോഗം ശക്തമായ ഒരു യോഗമായി മാറുന്നു, ഇത്തരമൊരു സാഹചര്യത്തില്‍ വ്യാഴവും ചന്ദ്രനും ചേര്‍ന്ന് രൂപപ്പെടുന്ന ഗജകേസരിയോഗം ഈ യോഗമുള്ളവര്‍ക്ക് അത്യധികമായ വിജയം നല്കുന്നു. രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയും പോലെ അവര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സുഖസൗകര്യങ്ങളും ലഭിക്കുന്നു.

ഇടവം
ഗജകേസരി രാജയോഗം ഇടവം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. വരുമാന വര്‍ദ്ധനവ്, വിദേശയാത്ര, സന്താന സൗഭാഗ്യം എന്നിവയ്ക്ക് സാധ്യതയുണ്ട്. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയം നിങ്ങളുടെ ശാരീരിക സുഖങ്ങള്‍ വര്‍ധിക്കും. കയറ്റുമതി അല്ലെങ്കില്‍ ഇറക്കുമതി ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ ഗജകേസരി രാജയോഗം ശുഭകരമാണെന്ന് തെളിയും.

മിഥുനം
ഗജകേസരി രാജയോഗം മിഥുനം രാശിക്ക് ഗുണകരമാണെന്ന് തെളിയും. തൊഴില്‍-ബിസിനസ് എന്നിവയില്‍ നല്ല വിജയം നേടാന്‍ കഴിയും. ഈ കാലയളവില്‍ നിങ്ങളുടെ പങ്കാളിക്ക് പുരോഗതി കൈവരിക്കാന്‍ അവസരങ്ങളുണ്ടാകും. തൊഴില്‍-വ്യാപാരരംഗത്ത് പുരോഗതിയുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വാഹനങ്ങളും വസ്തുവകകളും വാങ്ങാനാകും. ഭാഗ്യം വര്‍ദ്ധിക്കും.

കര്‍ക്കടകം
ഗജകേസരി രാജയോഗം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവത്തില്‍ ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നു. ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സാധ്യത കാണുന്നു. നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കും. കൂടാതെ, വീട്ടില്‍ ഏതെങ്കിലും മംഗളകരമായ പരിപാടികളും സംഘടിപ്പിക്കാനാകും.

കന്നി
ഗജകേസരി രാജയോഗം കന്നിരാശിക്കാര്‍ക്ക് സുഖകരവും ഗുണകരവുമാണെന്ന് തെളിയും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വന്നേക്കാം. വിവാഹിതരായവരുടെ ദാമ്പത്യജീവിതം നല്ലതായിരിക്കും. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് നല്ല വിജയം നേടാനാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ ജോലി ആരംഭിക്കാനും സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

