Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഗുരു-ചന്ദ്ര സംയോഗം: അതിഗംഭീര ഫലങ്ങളുമായി ഗജകേസരിയോഗം ഈ രാശിക്കാര്‍ക്ക്
ഓരോ രാശിക്കാര്‍ക്കും ഓരോ സമയത്തും ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിന്റെ ഫലമായി നിങ്ങളില്‍ അനുകൂല പ്രതികൂല ഫലങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങളില്‍ നാം അറിഞ്ഞിരിക്കേണ്ടത് ശുഭയോഗങ്ങള്‍ രൂപപ്പെടുന്നത് എപ്പോഴാണ് എന്നതാണ്. വേദജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ സംഭവിക്കുന്നുണ്ട്. നവഗ്രഹങ്ങള്‍ ഓരോ സമയത്തും അവയുടെ രാശിയും സ്ഥാനവും മാറുന്നു. ഇത് ഐശ്വര്യകരമായ ഫലങ്ങളും അതിശയിപ്പിക്കുന്ന യോഗങ്ങളും സൃഷ്ടിക്കുന്നു. ഏപ്രില്‍ 22-ന് വ്യാഴം മീനം രാശിയില്‍ നിന്ന് മേടം രാശിയില്‍ പ്രവേശിക്കുന്നു. അതിന്റെ ഫലമായി നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. ചിലരില്‍ അപൂര്‍വ്വമായി വ്യാഴവും ചന്ദ്രനും സംയോജിക്കുന്നതിന്റെ ഫലമായി രാജയോഗവും ഉണ്ടാവുന്നു.

ഈ യോഗം പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും നേട്ടവും നിറക്കുന്ന നിരവധി സാഹചര്യങ്ങള്‍ ഗജകേസരി യോഗം ഉണ്ടാക്കുന്നു. ധനനേട്ടവും ബിസിനസില്‍ അപൂര്‍വ്വ ഭാഗ്യവും ധനസമ്പാദനത്തിനുള്ള അനുകൂല മാറ്റങ്ങളും കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും എല്ലാം ഗജകേസരിയോഗം നിങ്ങള്‍ക്ക് നല്‍കുന്നു. എന്നാല്‍ 12 രാശിക്കാരേയും വ്യാഴ- ചന്ദ്ര മാറ്റങ്ങള്‍ ബാധിക്കുമെങ്കിലും പലപ്പോഴും ഇത് അനുകൂലമായ പല ഫലങ്ങളും നല്‍കുന്നു. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്ക് ഇത് അപ്രതീക്ഷിത സൗഭാഗ്യങ്ങളും മാറ്റങ്ങളും നല്‍കുന്നു. അത് ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാരാണ് ഗജകേസരിയോഗത്തിന്റെ പൂര്‍ണ ഫലങ്ങള്‍ അനുഭവിക്കുന്ന രാശിക്കാര്‍. ഇവര്‍ക്ക് ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരുന്നില്ല. ഏപ്രില്‍ മാസത്തില്‍ ഗുരു- ചന്ദ്ര സംയോഗം നടക്കുന്നതോടെ ഇവരുടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. അനുകൂലമായ പല ഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നിങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ജീവിതം മാറി മറിയുന്ന ഒരു സമയം കൂടിയാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റം ഉണ്ടാവുകയും ചെയ്യുന്നു. എല്ലാ നേട്ടങ്ങളും നിങ്ങളോട് ചേര്‍ന്ന് വരുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട.

മേടം രാശി
ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നു, നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. അത് മാത്രമല്ല സഹപ്രവര്‍ത്തകരുടെ പിന്തുണയും സഹായവും നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. അത് കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്. ഒരിക്കലും ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. എല്ലാ വിധത്തിലുള്ള സര്‍വ്വ സൗഭാഗ്യങ്ങളുംു ഗജകേസരി യോഗം നിങ്ങള്‍ക്ക് നല്‍കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗജകേസരി യോഗം നല്‍കുന്ന ഫലങ്ങള്‍ ആരേയും അതിശയിപ്പിക്കും. എല്ലാ വിധത്തിലുള്ള കഷ്ടപ്പാടുകള്‍ക്കും അവസാനം നല്‍കുന്ന ഒരു സമയമാണ് മിഥുനം രാശിക്കാര്‍ക്ക് ഗജകേസരി യോഗ സമയം. ഇവര്‍ക്ക് പല കോണില്‍ നിന്നും അംഗീകാരം ലഭിക്കുന്നു. ഓഹരി വിപണിയിലും ലോട്ടറിയിലും ഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് അടിത്തറയുണ്ടാക്കാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുകയും സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുകയും ചെയ്യുന്നു. ഇതെല്ലാം സന്തോഷത്തിന്റെ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു.

മിഥുനം രാശി
സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. കലാകായിക രംഗത്ത് ഉള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ മികച്ച അംഗീകാരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഒരിക്കലും സന്തോഷത്തിന്റെ കാര്യത്തില്‍ ഇവര്‍ പിശുക്ക് കാണിക്കേണ്ടി വരുന്നില്ല. പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറത്തേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ജീവിതം മുഴുവന്‍ സന്തോഷം നിറക്കുന്ന അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. എപ്പോഴും ജീവിത വിജയം നിങ്ങളോടൊപ്പം ഉണ്ടാവുന്നു. എല്ലാ നേട്ടങ്ങളും ഗജകേസരി യോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ജീവിതം സന്തോഷം നിറക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗജകേസരി യോഗം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഒരിക്കലും ഇവര്‍ പ്രതിസന്ധികളെ ഭയപ്പെടേണ്ടിയോ അഭിമുഖീകരിക്കേണ്ടിയോ വരുന്നില്ല. ധനു രാശിക്കാരുടെ നല്ല ദിനങ്ങള്‍ ഏപ്രിലോടെ ആരംഭിച്ചു എന്ന് തന്നെ പറയാന്‍ സാധിക്കുന്നു. ധനു രാശിക്കാരില്‍ അഞ്ചാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് പ്രണയ സാഫല്യം ഉണ്ടാവുന്നു. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ലാഭം നേടുന്നതിന് സാധികക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും വീണ്ടും വീണ്ടും ബിസിനസില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. ലോട്ടറി എടുക്കുന്നവര്‍ക്ക് അത് അടിക്കും എന്ന് സുനിശ്ചിതമായും പറയാവുന്ന ഒരു സമയം കൂടിയാണ് കടന്നു പേവുന്നത്. വിവാഹവും നല്ല ദാമ്പത്യവും ഈ രാശിക്കാരെ കാത്തിരിക്കുന്നു.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications