Latest Updates
-
നാടൻ പാനീയങ്ങൾ വേനൽച്ചൂടിനെ തോൽപ്പിക്കാൻ സഹായിക്കുന്ന അത്ഭുത വഴികൾ -
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ -
എച്ച്പിവി വാക്സിൻ: മക്കളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾ അറിയേണ്ടതെന്ത്? -
തടി കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ശീലമാക്കിയാൽ മാറ്റം ഉറപ്പ് -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും
വ്യാഴ- ചന്ദ്ര സംയോഗം: ഇനിയങ്ങോട്ട് ഗജകേസരി യോഗമാണ് ഈ നാളുകാര്‍ക്ക്, കരിയറും വിവാഹവും ധനനേട്ടവും
ഗ്രഹങ്ങളുടെ രാശിമാറ്റം പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത്. ഇതില്‍ അനുകൂലവും പ്രതികൂലവുമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എല്ലാ രാശിക്കാരേയും എല്ലാ നക്ഷത്രക്കാരേയും ഇത്തരം രാശിമാറ്റങ്ങള്‍ സ്വാധീനിക്കും എന്നത് തന്നെയാണ് കാര്യം. ഇത്തരം മാറ്റങ്ങളില്‍ നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന ചില നക്ഷത്രക്കാരുണ്ട്. യഥാര്‍ത്ഥത്തില്‍ ഗജകേസരി യോഗം നിങ്ങളെ തേടി വരുന്ന ഒരു സമയം തന്നെയാണ് എന്നതാണ് സത്യം. മെയ് 17-ന് ചന്ദ്രന് മേടം രാശിയില്‍ പ്രവേശിച്ചു. അതുപോലെ തന്നെ വ്യാഴവും മേടം രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്. ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുന്നതിന്റെ ഫലമായി അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു.
ചന്ദ്രനും വ്യാഴവും പക്ഷേ ഒരേ രാശിയില്‍ കൂടിച്ചേരുമ്പോള്‍ അത് നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നുണ്ട്. അതില്‍ വരുന്നതാണ് പലപ്പോഴും ഗുരു ചന്ദ്ര യുതി. ഇതിന്റെ ഫലമായി ചില നക്ഷത്രക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഇത് മൂന്ന് കൂറില്‍ വരുന്ന നക്ഷത്രക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്കുന്നു. 9 നക്ഷത്രക്കാര്‍ ഗജകേസരി യോഗത്തിന്റെ ഫലം അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ അനുകൂല ഫലങ്ങളിലൂടെ മുന്നോട്ട് പോവുന്നത് എന്ന് നമുക്ക് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ് നില്ക്കുന്നു. വ്യാഴത്തിന്റേയും ചന്ദ്രന്റേയും സംയോഗം നിങ്ങളില്‍ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സൃഷ്ടിക്കുന്നു. ജീവിതത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാവുകയും നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു. ഏത് പ്രശ്നത്തേയും നിസ്സാരമായി പരിഹരിക്കുന്നതില്‍ നിങ്ങള്‍ മുന്നിട്ട് നില്ക്കുന്നു. പണം സമ്പാദിക്കുന്ന കാര്യത്തില്‍ അല്പം കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ തെളിയുന്നു. വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും ചെയ്യുന്നു.
എല്ലാ അര്‍ത്ഥത്തിലും ജീവിതത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ജീവിതം നേട്ടങ്ങളുടേതായി മാറുന്നതിനും സാധ്യതയുണ്ട്. ജീവിതത്തിലെ അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിനും സന്തോഷത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തേടി വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പണം സമ്പാദിക്കുന്ന കാര്യത്തില്‍ നിങ്ങളെ ആര്‍ക്കും തേല്‍പ്പിക്കാന്‍ സാധിക്കില്ല. ജീവിതത്തില്‍ നിരവധി അനുകൂല നേട്ടങ്ങള്‍ തേടി വരുന്നതിനാല്‍ അതെല്ലാം നിങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് വ്യാഴവും ചന്ദ്രനും ചേര്‍ന്ന് രൂപപ്പെടുന്ന യോഗം ഗജകേസരിയോഗത്തേക്കാള് അനുകൂല മാറ്റങ്ങള്‍ നല്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വ്യാപാരികള്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഈ സമയം ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഇത് സാമ്പത്തികമായ നേട്ടങ്ങളും നിങ്ങളിലേക്ക് എത്തിക്കുന്നു. കര്‍മ്മരംഗത്ത് മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്ന സമയമായതിനാല്‍ അത് നിങ്ങളില്‍ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു.
ജോലിസ്ഥലത്തുണ്ടാവുന്ന മാറ്റങ്ങളെ അനുകൂലമാക്കി മാറ്റുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ് ഈ ഗ്രഹസംയോഗം. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ആണ് കൊണ്ട് വരുന്നത്. വാഹനയോഗം കാണുന്നു. ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്. പോസിറ്റീവ് ആയ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗജരാജകേസരി യോഗം എന്നതില്‍ സംശയം വേണ്ട. ഈ രാശിക്കാര്‍ക്ക് സമൂഹത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തിലെ നേട്ടങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു. കഠിനാധ്വാനം ചെയ്യുന്നതിലൂടെ ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. നിലവിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു. വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുകയും സാമ്പത്തിക അടിത്തറ ഉയര്‍ത്തുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications









